ഇന്റീരിയർ ഇല്ലാതെ തന്നെ സുന്ദരമായി ഒരുക്കിയ ഇരുനില വീട്

തിരക്കൊഴിഞ്ഞ ഒരു ചെറിയ റോഡിലൂടെയുള്ള യാത്ര എത്തി നിൽക്കുന്നത് മനോഹരമായ ഒരു ഇരു നില വീടിന്റെ ഗേറ്റിന് മുന്നിലാണ്. ഗേറ്റ് തുറന്ന് മുറ്റത്തേക്ക് കടന്നാൽ മുറ്റത്തിന് നടുവിലായി വെള്ള പെയിന്റ് ചെയ്ത ഒരു മനോഹര ഇരു നില വീട് കാണാം. വീടിന് ചുറ്റും കേരള തനിമ വിളിച്ചോതാൻ നിരവധി തെങ്ങുകളുംചെടികളും   ഉണ്ട്.

അത്യാവശ്യം സ്ഥല സൗകര്യം ഉള്ള ഒരിടമാണ് വീടിന്റെ സിറ്റൗട്ട്. അവിടെ ഒരു വുഡൻ സോഫയും ഇട്ടിട്ടുണ്ട്. വളരെ സിംപിളായ ഈ വീട്ടിൽ ഇന്റീരിയർ ഒന്നും ചെയ്തിട്ടില്ല. സിറ്റൗട്ടിൽ നിന്നും കയറുന്നത് ഡൈനിങ് ഏരിയയിലേക്കാണ്. ഇതിനോട് ചേർന്ന് തന്നെയാണ് ലിവിങ് ഏരിയയും. മനോഹരമായ ഒരു സോഫയും ഇവിടെ ഇട്ടിട്ടുണ്ട്.

അത്യാവശ്യം ആറു പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഉള്ളതാണ് ഡൈനിങ് ഏരിയ. ഡൈനിങ് ഏരിയയോട് ചേർന്ന് വാഷ് സ്‌പേസും ഒരുക്കിയിട്ടുണ്ട്. മനോഹരമായ ലൈറ്റിങ്ങോട് കൂടിയതാണ് സിങ്ക് ഏരിയ. ഇതിന്റെ മുകളിലായി ചെറിയ ഷെൽഫുകളും അതിൽ മനോഹരമായ ഹാൻഡ് മെയ്ഡ് വസ്തുക്കളും ഒരുക്കിയിട്ടുണ്ട്. ഇതിന് താഴെ ചെറിയ കബോർഡും ഉണ്ട്. പഴയ ബുക്കുകളും ന്യൂസ് പേപ്പറുകളുമൊക്കെ വയ്ക്കാനായാണ് ഈ ഇടം ക്രമീകരിച്ചിരിക്കുന്നത്.

വീടിന്റെ താഴത്തെ നിലയിൽ മൂന്ന് കിടപ്പ് മുറികളാണ് ഉള്ളത്. ഇതിൽ രണ്ട് കിടപ്പ് മുറികളുടെയും വാതിലുകൾ മുഖാമുഖം ആണ് വരുന്നത്. വളരെ  മനോഹരമായ ഒരു മാസ്റ്റർ ബെഡ് റൂമാണ് ആദ്യത്തേത്. അറ്റാച്ഡ് ബാത്റൂമോട് കൂടിയതാണ് ഈ മുറി. വലിയ കട്ടിലിന് പുറമെ വാർഡ്രോബും വീടിനകത്തുണ്ട്. ഈ മുറിയ്ക്ക് ഓപ്പോസിറ്റായാണ് രണ്ടാമത്തെ മുറി. ആദ്യത്തേതിൽ നിന്നും കുറച്ച് ചെറുതാണ് ഈ മുറി. ഇതും അറ്റാച്ഡ് ബാത്രൂം ഉള്ള മുറിയാണ്.  മൂന്നാമത്തെ മുറിയിൽ കട്ടിലിന് പുറമെ ഒരു സ്റ്റഡി ടേബിളും ഒരുക്കിയിട്ടുണ്ട്.

വളരെ സുന്ദരമായ ഒരു കൊച്ചു കിച്ചനാണ് ഈ വീടിന്റേതാണ്. കിച്ചണിൽ നിരവധി കബോർഡുകളും ഷെൽഫുകളും ഒരുക്കിയിട്ടുണ്ട്. വൈറ്റ് ടൈൽസ് ഇട്ട വാളാണ് വീടിന്റേത്. വീടിന്റെ നിലത്തെ ഫ്ളോറിങ്ങും വൈറ്റ് കലർന്ന ഒരുതരം ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്.

മുകളിലത്തെ നിലയിൽ ഒരു വലിയ ലിവിങ് ഏരിയ ഉണ്ട്. ഇവിടെ സ്റ്റിച്ചിങ്ങിനും മറ്റുമായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും ഓപ്പൺ ടെറസിലേക്കുള്ള സ്‌പേസും ഒരുക്കിയിട്ടുണ്ട്. മുകളിൽ ഒരു ചെറിയ ബെഡ് റൂമും ഉണ്ട്. ഇതിനകത്ത് കമ്പ്യൂട്ടർ വർക്ക് ഷോപ്പ് ഏരിയയും കബോർഡും വെച്ചിട്ടുണ്ട്. വീടിനകത്ത് ചെറിയ ഒരു ബാൽക്കണിയും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ സുരക്ഷയ്ക്കായി മനോഹരമായ സ്റ്റീൽ കൈപ്പിടികളും ഒരുക്കിയിട്ടുണ്ട്. വളരെ സിംപിളും സുന്ദരവുമായ ഒരു വീടാണിത്. അധികം ആർഭാടങ്ങളോ ആഡംബരങ്ങളോ ഒന്നും ഇല്ലാതെയാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. ഇന്റീരിയർ വർക്ക് ഒന്നും ചെയ്യാതെതന്നെ അത്യാവശ്യം ഫർണിച്ചറുകൾ മാത്രമുള്ള ഒരു സുന്ദര വീടാണിത്.

വീടിന്റെ നിർമ്മാണ രീതിയിലെ പ്രത്യേകത കൊണ്ട് തന്നെ വീടിനകത്ത് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ട്. അത്യാവശ്യം സ്‌പേസുള്ള ലളിതവും സുന്ദരവുമായ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപകാര പ്രദമാകുന്ന തരത്തിലാണ് ഈ വീടിന്റെ നിർമ്മാണ രീതി. പുറമെ നിന്ന് കാണുമ്പോൾ തോന്നുന്നത് പോലെ തന്നെ അകത്തും അത്യാവശ്യം മനോഹരവും സ്ഥല സൗകര്യങ്ങളോടും കൂടി തന്നെയാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *