നഗര മധ്യത്തിൽ ഒരുങ്ങിയ പ്രകൃതി വീട്

നഗരമധ്യത്തിൽ ഒരുങ്ങിയ പ്രകൃതി വീട്.. അതും മാറുന്ന കാലാവസ്ഥയിലും കാലത്തിനും അനുസരിച്ചുള്ള ഒരു വീട്. ഭൂമിക എന്ന് പേരിട്ടിരിക്കുന്ന എറണാകുളം ജില്ലയിലെ വൈറ്റിലയ്ക്ക് അടുത്ത് പൊന്നുരുന്നിയിലാണ് എഞ്ചിനീയർമാരായ അരുൺ ദാസിന്റെയും സൗമ്യയുടേയും ഈ സുന്ദര ഭവനം. കോഴിക്കോട് ബെയ്‌സ്ഡ് ആർക്കിടെക്റ്റായ ബിജിബാൽ ആണ് 20 സെന്ററിൽ ഒരുങ്ങിയ ഈ വ്യത്യസ്തമായ ഭവനത്തിന് പിന്നിൽ. നഗരമധ്യത്തിലായി ഒരു മരങ്ങളോ ചെടികളോ പോലും ഇല്ലാത്ത സ്ഥലത്താണ് മനോഹരമായ പച്ചപ്പ് നിറഞ്ഞ ഈ വീട്  ഉയർന്നുപൊങ്ങിയിരിക്കുന്നത്.

വളരെ നീളത്തിലുള്ള റെക്ടാങ്കിൾ രൂപത്തിലുള്ള ഒരു സ്ഥലമാണിത്. പ്ലോട്ടിന്റെ സ്വഭാവത്തിനനുസരിച്ച് കണ്ടംപ്രറി സ്റ്റൈലിലുള്ള ഒരു മിനിമലിസ്റ്റിക് ഡിസൈനോട് കൂടിയാണ് ഈ വീട് ഒരുങ്ങിരിക്കുന്നത്. കാലാവസ്ഥയെക്കൂടി പരിഗണിച്ചുകൊണ്ടുള്ളതാണ് ഈ വീടിന്റെ നിർമ്മാണം. നഗരമധ്യത്തിൽ ആയതുകൊണ്ടുതന്നെ ഈ പ്രദേശത്ത് ചൂട് കൂടാൻ സാധ്യതയുണ്ട്. വീട് തെക്ക് ഭാഗത്തേക്കാണ് ദർശനം എങ്കിലും വീടിന്റെ കിടപ്പുമുറികളെല്ലാം പടിഞ്ഞാറ് ഭാഗത്തേക്കാണ് ദർശനം നല്കിയിരിക്കുന്നത്. അതിനാൽ സൂര്യന്റെ ചൂട് ഈ ഭാഗങ്ങളിൽ കൂടുതൽ ആയിരിക്കും. എന്നാൽ ഇതിൽ നിന്നെല്ലാം രക്ഷ നേടുന്നതിനായി പ്രധാനമായും മൂന്ന് കാര്യങ്ങൾ ഈ ഡിസൈനിൽ വരുത്തിയിരിക്കുന്നത്.

ആദ്യത്തേത് വീടിന്റെ ഓപ്പണിങ് വരുന്ന ഭാഗങ്ങളിലെല്ലാം ഓരോ വാട്ടർ ബോഡി നൽകിയിട്ടുണ്ട് എന്നതാണ്, അതിനാൽ കാറ്റ് ഈ ഭാഗത്ത് അടിക്കുമ്പോൾ സ്വാഭാവികമായും അതിന്റെ കൂളിംഗ് ഇഫക്ട് ഓപ്പണിങ്ങിലൂടെ വീടിനകത്തേക്ക് ലഭിക്കും. രണ്ടാമത്തെ കാര്യം ഈ ഭിത്തികളെല്ലാം ഇരട്ട ഭിത്തികളാണ് എന്നുള്ളതാണ്. രണ്ട് ഭിത്തികൾക്കിടയിൽ വിടവ് ഉള്ളതുകൊണ്ട് ഭിത്തികളിൽ അടിക്കുന്ന ചൂട് അകത്തേക്ക് കടക്കില്ല.   പുറം ഭിത്തികളെല്ലാം വീടിന് സൺ ഷെയ്‌ഡുകളായും ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വേറെ സൺ ഷേഡിന്റെ ആവശ്യം ഇതിനില്ല. പുറം ഭിത്തികളെല്ലാം തന്നെ കോൺക്രീറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മൂന്നാമത്തെ കാര്യം റൂഫിങ്ങിലെ പ്രത്യേകതയാണ്. മുകളിൽ അഡീഷണൽ മെറ്റൽ റൂഫുകൾ നൽകിയിട്ടുണ്ട് അതിനാൽ ഡയറക്ട് സൂര്യനിൽ നിന്നുള്ള ചൂട് വീട്ടിൽ ഏൽക്കില്ല. ഇതിന്  പുറമെ വീടിന്റെ മുകളിൽ പാഷൻ ഫ്രൂട്സും മറ്റ് ചെടികളും നാട്ടു വളർത്തിയിട്ടുണ്ട് ഇതും ചൂട് കുറയ്ക്കാൻ സഹായിക്കും.

വൈറ്റ് പെയിന്റും കോൺക്രീറ്റ് ഫിനിഷും തടികളുമാണ് ഈ വീടിന്റെ പുറം ഭാഗത്ത് കാണാൻ കഴിയുന്നത്. ഈ വീടിന് ചുറ്റും പച്ചപ്പ് നിറഞ്ഞ് നിൽക്കുന്നുണ്ട്. വീടിന്റെയും ലാൻഡ് സ്കേപ്പിന്റെയും ഇടയിലാണ് വാട്ടർ ബോഡികൾ ഉള്ളത്. ഇതിനകത്ത് നിരവധി ചെടികളും ഉണ്ട്. ഇത്തരം ചെടികൾ ഈ വെള്ളത്തിന് ഒരു സെൽഫ്  പൂരിഫിക്കേഷനും നൽകും. ഒരേ സമയം രണ്ട് കാറുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന വലിയ കാർ പോർച്ചാണ് ഇവിടെ ഉള്ളത്. സ്ലൈഡിങ് ഗേറ്റാണ് ഇവിടെ നല്കിയിരിക്കുന്നത്. ഡ്രൈവേയിൽ നാച്ചുറൽ സ്റ്റോൺസാണ് ഒരുക്കിയിട്ടുണ്ട്. കാർ പോർച്ചിൽ നിന്നും രണ്ടര അടി ഉയരത്തിലാണ് വീട് നിൽക്കുന്നത്.

മെയിൻ ഗേറ്റിൽ നിന്നും ചെറിയ സ്റ്റെപ്പ് കയറിയാണ് ഗേറ്റിനടുത്തേക്ക് പ്രവേശിക്കുന്നത്. വളരെ സിംപിളും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതുമായ മെയിൻ ഗേറ്റാണ് ഇവിടെ ഉള്ളത്. വീടിനകത്തേക്ക് കയറിയാൽ വ്യത്യസ്തവും ആകർഷണീയവുമായ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. വളരെ വലുതും എല്ലാവിധ അത്യാധുനീക സജ്ജീകരണങ്ങളും ഒരുക്കിയാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. മനോഹരമായ ലിവിങ് ഏരിയയും, ഡൈനിങ് ഏരിയയും കിടപ്പ് മുറികളും അടുക്കളയും  കോർട്ടിയാടുമൊക്കെ ഈ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. വീടിന്റെ ഏറ്റവും ആകർഷണീയമായ ഭാഗം ഇവിടുത്തെ കോർട്ടിയാടാണ്.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *