സ്റ്റൈലിഷ് ആയി ഒരുക്കിയ ഒരു മോഡേൺ ഭവനം

മനോഹരമായ ഒരു വീടിന്റെ നിർമ്മിതിയിൽ ഏറ്റവുമധികം പ്രാധാന്യം ലഭിക്കുന്നത് ആ വീട്ടുകാരുടെ ഇഷ്ടങ്ങൾക്കാണ്. ഉടമസ്ഥന്റെ ഇഷ്ടത്തിന് പ്രധാന്യം നൽകി ആർകിടെക്റ്റിന്റെ ആശയങ്ങൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് ഒരുങ്ങിയ ഒരു സ്റ്റൈലിഷ് വീടാണിത്. മിനിമം സ്‌പേസ് മാക്സിമം യൂട്ടിലിറ്റി എന്ന ആശയം മുന്നോട്ട് വച്ചാണ് തിരുവനന്തപുരം മണ്ണാമൂലയിലുള്ള നിമിഷയും അനൂപും ആർകിടെക്റ്റ് അരുണിനെ സമീപിച്ചത്.

മെയിൻ റോഡിൽ നിന്നും ഏകദേശം ഒൻപത് മീറ്റർ പിന്നോട്ട് മാറിയാണ് ഈ വീട് ഒരുങ്ങിയിരിക്കുന്നത്. 15 സെന്റ് പ്ലോട്ടിൽ ഒരുങ്ങിയ ഈ വീടിന്റെ ഫ്രണ്ടേജിന് കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. വീടിന് കൂടുതൽ വലിപ്പം തോന്നുന്നതിനായി സ്റ്റെയർ കേസിനെ ഒരു കോർണറിലാക്കി പ്ലേസ് ചെയ്തു, അതിന് ശേഷം എലിവേഷൻ വൈസ് അതൊരു ടവർ പോലെ തോന്നുന്നതിനായി അതിന് ഗ്ലാസിട്ടു ഇത് വീടിന് കൂടുതൽ വലിപ്പം തോന്നാൻ കാരണമായി. ഒരു മോഡേൺ ഡിസൈനിങ് അപ്പുറം വളരെ സ്റ്റൈലിഷ് കൂടിയാണ് ഈ വീടിന്റെ ഡിസൈൻ.

മെയിൻ ഗേറ്റിനടുത്തായി മറ്റൊരു വിക്കറ്റ് ഗേറ്റും നൽകിയിട്ടുണ്ട് ഇവിടെനിന്നും ഒരു പാത്ത് വേയും ഒരുക്കിയിട്ടുണ്ട്. വീടിന്റെ മുറ്റത്ത് ഗ്രീനിന്റെ പല വൈവിധ്യത്തിലുള്ള ചെടികളും നൽകിയിട്ടുണ്ട്. ലാൻഡ് സ്കേപ്പിങ് കൂടുതലും ലെഫ്റ്റ് സൈഡിലാണ്  ചെയ്തിരിക്കുന്നത്. വളരെ സിംപിൾ ആൻഡ് കോംപാക്ട് ആയിട്ടുള്ള ലിവിങ് ഏരിയയിലേക്കാണ് പ്രധാന തുറന്ന് എത്തുന്നത്. വെളിച്ചവും വായുവും അധികമായി ലഭിക്കുന്നതിനായി വലിയ ജനാലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. എൽ ഷേപ്പ് സിറ്റിങ്ങാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവിടെ ടിവി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ഇവിടുത്തെ ഭിത്തിയിൽ തന്നെ ഒരു ബോക്സ് രൂപത്തിൽ ഹോൾ ഉണ്ടാക്കി അതിനുള്ളിൽ ഒരു എയർപ്ലാന്റ് വെച്ചുപിടിപ്പിച്ചിട്ടുണ്ട്.

നാല് കിടപ്പ് മുറികളാണ് ഈ വീടിനുള്ളത് ലീവിങ് ഏരിയയ്ക്ക് പുറമെ ഡൈനിങ് ഏരിയ, കിച്ചൺ, രണ്ട് കിടപ്പ് മുറികൾ, പൂജ മുറി എന്നിവയാണ് താഴത്തെ നിലയിൽ ഉള്ളത്. ഡൈനിങ് ഏരിയയേയും ലിവിങ് ഏരിയയേയും തമ്മിൽ വേർതിരിക്കുന്നത് ഒരു സിറ്റിംഗ് ഏരിയയയും ചില മനോഹരമായ അലങ്കാര വസ്തുക്കളും വെച്ചുകൊണ്ടാണ്. ഇതിനടുത്തായി ഒരു പൂജാ മുറിയും ഒരുക്കിയിട്ടുണ്ട്. സീലിങ്ങിലെ വർക്കും വീടിനെ കൂടുതൽ സുന്ദരമാകുന്നുണ്ട്. വളരെ സുന്ദരമായ ലൈറ്റിങ്ങും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡൈനിങ് ഏരിയയിൽ ഒരേ  സമയം ആറു പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് സീറ്റിങ് ഒരുക്കിയിരിക്കുന്നത്.

ഡൈനിങ്ങും കിച്ചണും ഓപ്പൺ കോൺസെപ്റ്റിലാണ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ സ്‌പേഷ്യസായാണ് കിച്ചൺ. നിരവധി സ്റ്റോറേജ് സ്‌പേസും ഇവിടെ ഒരുക്കിയിട്ടുണ്ട്. കിച്ചണിൽ വൈറ്റ് കളർ പെയിന്റാണ് നൽകിയിരിക്കുന്നത്. വളരെ സ്ഥല സകാര്യങ്ങൾ ഉള്ള ബെഡ് റൂമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നാല് കിടപ്പ് മുറികളാണ് ഇവിടെ ഉള്ളത്. താഴത്തെ നിലയിൽ രണ്ടും മുകളിലത്തെ നിലയിൽ രണ്ടും കിടപ്പ് മുറികളാണ് ഉള്ളത്. സ്റ്റെയർ കേസിന്റെ സ്റ്റെപ്പിൽ വയലറ്റ് വുഡാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ സൈഡിലായി കോർണർ വിൻഡോയും നൽകിയിട്ടുണ്ട്.

മുകളിലത്തെ നിലയിൽ രണ്ട് കിടപ്പ് മുറികൾ ഒരുക്കിയിട്ടുണ്ട്. ബെഡ് പോഷനിൽ നിന്നും മാറിയുള്ള ഡ്രസിങ് ഏരിയയും ബാത്‌റൂമുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ബെഡിന് പുറമെ മേശയും വാർഡ്രോബും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുകളിലത്തെ നിലയിൽ ഒരു ലിവിങ് ഏരിയയും അവിടെ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. മനോഹരമായ അലങ്കാരങ്ങളും ഈ വീടിന് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *