ഒന്നല്ല ഒരുപാട് ഗുണങ്ങൾ ഉണ്ട് ഈ മഡ് ഹൗസിന്

മനോഹരമായ വീടുകൾ പണിതുയരുമ്പോൾ അതിന്റെ പ്രത്യേകതകൾ ചിലപ്പോൾ കാഴ്ചക്കാരെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ പണികഴിപ്പിച്ച ഒരു മഡ് ഹൗസാണ് മലപ്പുറം ജില്ലയിലെ അസർമുല്ല എന്ന സുന്ദര വീട്. സ്ലോ പ്രൂഫിൽ ചെയ്തെടുത്ത എലിവേഷനോട് കൂടിയ ഈ വീട് ഒരു മൂന്ന് നില വീടാണ്. ഇതിന് മാറ്റ് കൂട്ടുന്ന രീതിയിലാണ് ഭിത്തിയുടെ പെയിന്റിങ്. കൊളോണിയൽ  ആർകിടെക്ച്വൽ രീതിയിലാണ് ഈ വീടൊരുക്കിയത്. ചുവരിലെ ചില ഭാഗങ്ങൾ ഒഴിച്ചാൽ ബാക്കി പൂർണമായും മഡ് പ്ലാസ്റ്റിലാണ് ഒരുക്കിയിരിക്കുന്നത്, അതിനൊപ്പം വിൻഡോസിൽ ചെയ്തിരിക്കുന്ന വെള്ള നിറവും അതിനൊപ്പം ട്രസ് വർക്കിൽ വരുന്ന പച്ചയുടെ മിന്നലാട്ടവും വീടിനെ കൂടുതൽ സുന്ദരിയാക്കുന്നുണ്ട്. മൂന്ന് നിലകളിലായി പ്രത്യക്ഷപ്പെടുന്ന ഈ വീട് എലിവേഷനിലെ പ്രത്യകേതകൊണ്ടും കളർ പാറ്റേൺ കൊണ്ടും ആദ്യ കാഴ്ചയിൽ  തന്നെ കാഴ്ചക്കാരുടെ മനം കവരും.

ഈ പ്ലോട്ടിൽ നിന്നും ലഭിച്ച മണ്ണ് ഉപയോഗിച്ച് തന്നെയാണ് വീടിന് മഡ് പ്ലാസ്റ്ററിങ് നൽകിയത്. വീടിന്റെ ഏറ്റവും താഴ്ന്ന ഭാഗങ്ങളായി രണ്ട് കാർ പോർച്ചുകൾ ഒരുക്കിയിട്ടുണ്ട്. വളരെ മനോഹരമായ പുല്ല് പതിപ്പിച്ച സ്റ്റെപ്പിലൂടെ കയറിവേണം വീടിന്റെ ഗ്രൗണ്ട് ലെവലിലേക്ക് എത്താൻ. ഇതിന്റെ ഒരു ഭാഗത്തായി ഒരു മുറിയും മറ്റ് ഭാഗത്ത് വീടിന്റെ എൻട്രൻസും  അത് കഴിഞ്ഞ് വരുന്ന ഭാഗത്ത് നിരവധി ചെടികളുംവെച്ച് വീടിനെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്. സിറ്റൗട്ടിൽ സീറ്റിങ് അറേഞ്ച്മെന്റ്സ് ഒരു ചാരുപടി എന്ന രീതിയിൽ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും മറു  ഭാഗത്ത് കൂടി പുറത്തേക്ക് ഇറങ്ങിയാൽ വലിയ ഒരു പച്ചക്കറിത്തോട്ടമാണ്.

വീടിന്റെ മുൻഭാഗത്ത് കാണുന്ന മുറി ഓഫീസ് മുറിയായി ക്രമീകരിച്ചിട്ടുണ്ട്. പ്രധാന വാതിൽ തുറന്ന് കയറിയാൽ വലിയ ഒരു സ്‌പേസാണ് കാണുന്നത്.  ഇത് വീടിന്റെ  മുഴുവൻ ഭാഗങ്ങളെയും ദൃശ്യമാകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ നിറയെ മണ്ണിന്റെ ചാരുതയിലാണ് ക്രമീകരണങ്ങൾ നൽകിയിരിക്കുന്നത്. ഇതിന്റെ ഒരു ഭാഗത്തായി ഫോർമൽ ലിവിങ് ഏരിയ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും ചെറിയ ഒരു പാർട്ടീഷനോടെ ഡൈനിങ് ഏരിയയിലേക്ക് കടക്കാം.

ഈ വീടിന് പ്രധാനമായും മൂന്ന് കളർ പാറ്റേണാണ് നൽകിയിരിക്കുന്നത് മണ്ണിന്റെ കളറുള്ള ടെറാക്കോട്ട പെയിന്റും അതിനൊപ്പം വെള്ള പൂശിയ ഭിത്തികളുമാണ് ഈ വീടിന് ഉള്ളത്. എന്നാൽ ഇതിന് നൽകിയിരിക്കുന്ന ഫർണിച്ചറുകൾക്ക് പച്ചയും വെള്ളയും നിറമാണ് നൽകിയിരിക്കുന്നത്. കസ്റ്റം മെയ്ഡ് ഫർണിച്ചറുകളാണ് ഇവിടെ ഉള്ളത്. ജനാലകൾക്കും ഈ നിറങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. സിംപിൾ ആയ ഡൈനിങ് ഏരിയയിൽ നിന്നും പോകുന്നത് ഓപ്പൺ കിച്ചണിലേക്കാണ്. വിശാലമായ സ്റ്റോറേജ് സ്‌പേസിലാണ് അടുക്കള ഒരുക്കിയിരിക്കുന്നത്. ഒരു മനോഹരമായ ഡേ വിൻഡോയും അടുക്കളയിൽ ഉണ്ട്. ഇവിടെ നിന്നും അടുക്കള തോട്ടത്തിലേക്ക് ഒരു നോട്ടവും കിട്ടും എന്നതാണ് ഇതിന്റെ പ്രത്യേകത.

വീടിനെ കൂടുതൽ ആകർഷകമാക്കുന്നത് ഇവിടുത്തെ കോർട്ടിയാടാണ്. മനോഹരായ ചെടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ ഭാഗത്ത് നിന്നും വീടിന്റെ എല്ലാ ഭാഗങ്ങളിലേക്കും നോട്ടമെത്തും. അതിന് പുറമെ ആവശ്യത്തിന് വെളിച്ചവും വായുവും ഇവിടേക്ക് ലഭിക്കും. മഴ പെയ്താൽ വെള്ളവും ഇവിടേക്ക് വീഴുന്ന രീതിയിലാണ് ഈ ഭാഗം ക്രമീകരിച്ചിരിക്കുന്നത്. ഇതിനോട് ചേർന്ന് ഫാമിലി ലിവിങ് സ്‌പേസും ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് വെളിച്ചവും വായുവും ഇവിടേക്ക് ലഭിക്കുന്നുണ്ട്. ബാംബു ഉപയോഗിച്ചുള്ള ടൈൽസാണ് ഇവിടെയും നൽകിയിട്ടുള്ളത്. അതിമനോഹരമായ സീലിങ്ങും ഈ വീടിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. ഇവിടെ ഒരുക്കിയിരിക്കുന്ന കിടപ്പ് മുറികളും അതിമനോഹരമായി ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *