അലങ്കാരങ്ങൾ കുറച്ച് ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ സുന്ദര വീട്

വീട് പണിയുമ്പോൾ മിക്കവർക്കും ഒരു വലിയ പ്രശ്നമാകാറുള്ളത് സാമ്പത്തീകമാണ്. ഉടമസ്ഥന്റെ ആശയത്തിനൊപ്പം ആർകിടെക്റ്റിന്റെ പ്ലാൻ കൂടി ഒന്നുചേരുമ്പോഴാണ് മനോഹരമായ വീടുകൾ ഉണ്ടാകുന്നത്. കൃത്യമായ പ്ലാനോടെ വീട് പണിതാൽ നമ്മുടെ ബജറ്റിന് അനുസരിച്ച് വീടൊരുക്കാം. മലപ്പുറം ജില്ലയിലെ പെരിന്തല്മണ്ണയ്ക്ക് അടുത്ത് ഉള്ള കുറുപ്പത്ത് എന്ന വീടാണ് മനോഹരമായി ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ വീടെന്ന സങ്കൽപ്പത്തിന് ഏറെ ചേർന്ന് നിൽക്കുന്ന രീതിയിലാണ് ഈ വീടിന്റെ നിർമ്മിതി. സാധാരണക്കാർക്ക് ഏറെ ഇഷ്ടപ്പെടുന്ന രീതിയിലാണ് വീടൊരുക്കിയത്. 1675 സ്‌ക്വയർ ഫീറ്റിൽ ഒരുങ്ങിയ ഈ വീടിന് നാല് കിടപ്പ് മുറികളും ഒരു നടുമുറ്റവും ഉണ്ട്.

ആദ്യ കാഴ്ചയിൽ ഏറെ ലാളിത്യം വിളിച്ചോതുന്ന ഈ വീടിനകത്തേക്ക് കയറിയാൽ നമ്മെ കാത്തിരിക്കുന്നത് മനോഹരമായ കാഴ്ചകളാണ്. ഇത്രയധികം സുന്ദരമായി ഒരുക്കിയ ഈ വീട് നിർമ്മിച്ചത് വെറും 25 ലക്ഷം രൂപ മുതൽ മുടക്കിലാണ്. മരങ്ങൾ നിറഞ്ഞ ഒരു തോട്ടത്തിന് നാടുവിലായാണ് ഈ വീടുള്ളത്. വലിയ ഒരു മിറ്റവും ഈ വീടിനുണ്ട്.ഈ വീടിന്റെ അടിത്തറ ഒരുക്കിയിരിക്കുന്നത് കരിങ്കല്ലിലാണ്. നിർമ്മാണത്തിന് ചെങ്കല്ലാണ് ഉപയോഗിച്ചത്. ചെങ്കലിന്റെ ഭംഗി പൂർണമായും ലഭിക്കുന്ന രീതിയിലാണ് വീടിന്റെ നിർമ്മിതി. സാധാരണ ഭിത്തികൾ പോലെ തന്നെ സിമെന്റ് മോട്ടാർ ഉപയോഗിച്ചാണ് ഇതും ഒരുക്കിയത്. അതിന് പുറമെ ഗ്യാപ് ഫിൽ ചെയ്യാനായി റെഡ് ഓക്സൈഡും ഉപയോഗിച്ചു. അതിന് പുറമെ ഇതിൽ നിന്നും പൊടികൾ വീഴാതിരിക്കാനായി ഇത് പോളീഷ് ചെയ്ത് നിർത്തിയിട്ടുണ്ട്.

പുറമെ നിന്ന് നോക്കുമ്പോൾ വീടിന് സ്ലോ റൂഫാണ് കാണുന്നത്, എന്നാൽ മുൻഭാഗം മാറ്റിനിർത്തിയാണ് ബാക്കി ഭാഗം ഫ്ലാറ്റ് പ്രൂഫാണ്. പ്രത്യേകമായി സൺ ഷേഡുകൾ ഈ വീടിന് നൽകിയിട്ടില്ല. അത്യവശ്യം സ്‌പേഷ്യസായ ഒരു സിറ്റൗട്ടാണ് ഇവിടെ ഉള്ളത്. കുറച്ച് ചെയറുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെ ഫ്ലോറിൽ ഗ്രാനൈറ്റാണ് ഉപയോഗിച്ചത്. പ്രധാന വാതിൽ തുറന്ന് കയറിയാൽ മനോഹരമായ കാഴ്ചകളാണ് നമ്മെ കാത്തിരിക്കുന്നത്. സൂര്യ പ്രകാശം ആവശ്യത്തിന് ഇതിനകത്ത് ലഭിക്കുന്നുണ്ട്. പ്രകൃതിയോട് ഏറെ ചേർന്ന് നിൽക്കുന്ന പ്ലോട്ടായതിനാൽ ഇവിടെ മനോഹരമായ കാഴ്ചകളാണ് നമ്മെ കാത്തിരിക്കുന്നത്. ചെറിയ ഒരു ലിവിങ് സ്‌പേസാണ് ഇവിടെയുള്ളത്. അധികം ആർഭാടങ്ങൾ ഇല്ലാദി വളരെ ലളിതമായാണ് വീടൊരുക്കിയത്.

ലിവിങ് ഏരിയയോട് ചേർന്നാണ് ഡൈനിങ് ഒരുക്കിയത്. തടിയ്ക്ക് പ്രാധാന്യം കൊടുക്കാതെയാണ് വീടിനകത്തെ ഫർണിച്ചറുകളും. മനോഹരമായ ഡൈനിങ് സ്‌പേസാണ് ഇവിടെയും ഉള്ളത്. എല്ലാ ഭാഗങ്ങളിലും ആവശ്യത്തിന് വെളിച്ചവും വായുവും ലഭിക്കുന്നതിനായി ജനാലകളും ഒരുക്കിയിട്ടുണ്ട്. വൈറ്റ് ഗ്രേയ്‌ കളറിന് പ്രാധാന്യം കൊടുത്താണ് വീടുള്ളത്. ഒരു ചെറിയ പൂജ സ്‌പേസും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഈ വീടിന്റെ ഏറ്റവും ആകർഷകമായ ഒരു ഭാഗമാണ് നടുമുറ്റം. വീടിനകത്തും വീട്ട്കാർക്കും ഒരു പോസിറ്റിവ് എനർജി ലഭിക്കുന്ന രീതിയിലാണ് ഈ വീടുള്ളത്. അത്യാവശ്യം ഉയരത്തിലാണ് ഈ ഭാഗം ഉള്ളത്. മുകളിലായി ഒരു പർഗോളയും ഒരുക്കിയിട്ടുണ്ട്. നാല് തൂണുകൾക്ക് നടുവിലായാണ് ഈ ഭാഗം ഉള്ളത്. ടൈൽസ് ഉപയോഗിച്ചാണ് ഈ തൂണുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിന്റെ ഉൾഭാഗത്ത് ബ്ലാക്ക് ആൻഡ് വൈറ്റ് പെബിൾസും ഒരുക്കിയിട്ടുണ്ട്. നിർമ്മാണ ചിലവ് കുറയ്ക്കുന്നതിനായി ലോക്കലായി ലഭ്യമാകുന്ന വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. ജിപ്സം പ്ലാസ്റ്ററിങ്ങാണ് ഉപയോഗിച്ചത്. പഴയ ഓടുകളാണ് മേൽക്കൂരയ്ക്ക് ഉപയോഗിച്ചത്. എന്നാൽ ലാളിത്യം മെയിനാണെങ്കിലും വളരെ ആകർഷകമായാണ് വീടൊരുക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *