മനോഹരമായ കാഴ്ചകൾ ഒരുക്കി ഒരു കൊച്ചു വീട്

വീട്ടുകാരുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടാവണം ഓരോ വീടുകളും പണിതുയർത്തേണ്ടത്. കാലാകാലങ്ങളോളം അവിടെ താമസിക്കുന്നതും ആ വീടിനെ സ്നേഹത്തോടെ പരിപാലിക്കേണ്ടതും അതിലുപരി ആ വീടിന്റെ എല്ലാ ഭാഗങ്ങളേയും കൃത്യമായും വ്യക്തമായും അറിഞ്ഞിരിക്കേണ്ടതും ആ വീട്ടുകാർ തന്നെയാണ്. അതിനാൽ ഓരോ വീടുകൾ പണിയുമ്പോഴും വീട്ടുകാരുടെ ഇഷ്ടങ്ങൾ തന്നെയാവണം അതിൽ മുഖ്യവും. അത്തരത്തിൽ വീട്ടുകാരുടെ സൗകര്യങ്ങളും ഇഷ്ടങ്ങളും അറിഞ്ഞൊരുക്കിയ ഒരു വീടാണ് ഇത്. അതിന് പുറമെ കാലാവസ്ഥയെ പരിഗണിച്ചും അറിഞ്ഞും കൂടിയാണ് ഈ വീടും ഒരുക്കിയത്.

‘ലാളിത്യം മുഖമുദ്രയാക്കിയ ഒരു സമകാലീന വീട്’ ഒറ്റ വാക്കിൽ ഈ വീടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ബോക്സ് ടൈപ്പ് സ്ട്രക്ച്ചറിൽ ഒരുക്കിയ ഈ വീടിന്റെ റൂഫ് ഫ്ളാറ്റായാണ് ഒരുക്കിയത്. ജനാലകൾക്കും ഷേഡ് നൽകിയിട്ടുണ്ട്. പുറമെ നിന്ന് നോക്കുമ്പോൾ വീടിന് മിഴിവേകുന്നത് വൈറ്റ് ആൻഡ് ഗ്രേ കളർ കോമ്പിനേഷനാണ്. ഇതിനൊപ്പം നാച്ചുറൽ സ്റ്റോണിന്റെ ഗ്ലാഡിങ്ങും നൽകിയിട്ടുണ്ട്. മനോഹരമായ ഈ വീടിന്റെ കളർ കോമ്പിനേഷന് കോൺട്രാസ്റ്റ് നൽകുന്നത് വിൻഡോസിനും വാതിലിനും നൽകിയിട്ടുള്ള വുഡൻ ഫിനിഷിങാണ്.

ഗേറ്റ് തുറന്ന് നോക്കുമ്പോൾ തന്നെ വളരെ അധികം ആകർഷകമായ ഒരു കൊച്ചു വീട്. ഇവിടെ മുറ്റത്ത് സിമെന്റ് ബ്ലോക്സ് ഇട്ടിട്ടുണ്ട്. കൂടാതെ മുറ്റത്തിന്റെ ഇരു ഭാഗങ്ങളിലും ലാൻഡ് സ്കേപ്പും നൽകിയിട്ടുണ്ട്. അത് തറയിൽ നിന്നും അല്പം ഉയർത്തിയാണ് ഒരുക്കിയിരിക്കുന്നത്. വീടിന്റെ ഇരു ഭാഗങ്ങളിലുമായി ഒരുക്കിയിരിക്കുന്ന പച്ചപ്പും വീടിനെ ഏറെ സുന്ദരമാക്കുന്നുണ്ട്. ഇവിടെ നിന്നും നമ്മെ കാത്തിരിക്കുന്നത് മനോഹരമായ ഈ കൊച്ചു വീടിന്റെ സിറ്റൗട്ടാണ്. സിറ്റൗട്ടിൽ നിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് കയറിയാൽ ഒരു മനോഹരമായ ഫോയർ സ്‌പേസാണ്  ഇവിടെ രൂപകല്പന ചെയ്തിരിക്കുന്നത്.

ഫോയർ സ്‌പേസിൽ നിന്നും വളരെ സുന്ദരമായ ഒരു ലിവിങ് ഏരിയയിലേക്കാണ് നാം പ്രവേശിക്കുന്നത്. ഡബിൾ ഹൈറ്റിൽ ലിവിങ് ഏരിയ സെറ്റ് ചെയ്തതിനാൽ വളരെ അധികം വിശാലതയാണ് ഈ ഭാഗത്തിന് തോന്നിക്കുന്നത്. ഇതിനടുത്തായി വളരെ വ്യത്യസ്തവും സുന്ദരവുമായ ഒരു ഡൈനിങ് ഏരിയയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം ആറു പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് ഈ ഭാഗവും നിർമ്മിച്ചിരിക്കുന്നത്.

ഡൈനിങ്ങിനോട് ചേർന്ന് ഒരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും ഒരുക്കിയിട്ടുണ്ട്. വീടിനകത്ത് ഒരുക്കിയിരിക്കുന്ന ഇന്റീരിയറിലെ വൈവിധ്യവും ഫർണിച്ചർ സെറ്റിങ്‌സും വളരെ ആകർഷകമായാണ് ഒരുക്കിയത്.  ഇതിനോട് ചേർന്ന് സുന്ദരമായ ഒരു അടുക്കളയും ഒരുക്കിയിട്ടുണ്ട്. ഇവിടെ ആവശ്യത്തിന് സ്റ്റോറേജ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അടുക്കളയെ ആകർഷകമാക്കുന്നത് ഇവിടുത്തെ മനോഹരമായ സെറ്റിങ്‌സാണ്. വീടിനകത്ത് ആവശ്യത്തിന് വായുവും വെളിച്ചവും കയറുന്ന രീതിയിലാണ് വീടിന്റെ ഓരോ ഭാഗങ്ങളും നിർമ്മിച്ചിരിക്കുന്നത്. നിരവധി ജനാലകളും ഇതിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്.

പുറമെ നിന്ന് നോക്കുമ്പോൾ വളരെ ലളിതമായ രീതിയിലാണ് വീടുള്ളത്. എങ്കിലും വീടിനകത്തേക്ക് കയറിയാൽ വിപുലവും സുന്ദരവുമായ കാഴ്ചകളും സൗകര്യങ്ങളുമാണ് നമ്മെ കാത്തിരിക്കുന്നത്. അതേസമയം വീടിനെ കൂടുതൽ ആകർഷകമാക്കുന്നത് ഇവിടുത്തെ ഇന്റീരിയർ വർക്കുകളും ഫർണിച്ചർ സൗകര്യങ്ങളുമാണ്. അതിനൊപ്പം വീടിനകത്തെ കളർ പാറ്റേണും വീടിന്റെ മനോഹാരിത വർധിപ്പിക്കുന്നുണ്ട്.

1100 സ്‌ക്വയർ ഫീറ്റിൽ ഒരുക്കിയ ഈ വീട് പുറം കാഴ്ചയിലും അക കാഴ്ചയിലും  അതി ഗംഭീരമാണ്. വീടിന്റെ ഓരോ ഭാഗത്തെ നിർമ്മാണ രീതികളും വീടിനെ കൂടുതൽ സുന്ദരവും മനോഹരവുമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *