ഇങ്ങനെ വീട് പണിതാൽ സ്ഥലപരിമിതി ഇനി ഒരു പ്രശ്നമാകില്ല

സുന്ദരമായ വീടുകൾ സ്വപ്നം കണ്ടാലും, പട്ടണത്തിലെ തിരക്കിനിടയിൽ തങ്ങളുടെ ആഗ്രഹത്തിനൊത്ത മനസിനിണങ്ങിയ വീടുകൾ പണിയാൻ കഴിയുമോ എന്ന ആശങ്കയാണ് നഗരത്തിൽ ജീവിക്കുന്നവർക്ക്. വീട് പണിയുന്നതിനുള്ള സ്ഥല പരിമിതിയും നഗരത്തിൽ ഇന്ന് വലിയ പ്രശ്‌നമാണ്. എന്നാൽ ഇവയെല്ലാം മറികടന്ന് നഗരത്തിന്റെ ഒരു തിരക്കുകളും അനുഭവപ്പെടാതെ വളരെ മനോഹരമായി നിർമ്മിച്ച ഒരു വീടാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കൃത്യമായ പ്ലാനും നല്ലൊരു ആർകിടെക്റ്റും  ഉണ്ടെങ്കിൽ എത്ര ഇടുങ്ങിയ സ്ഥലത്തും മനോഹരമായ വീടുകൾ പണിതെടുക്കാം.

സമ്പൂർണ്ണമായും കണ്ടംപററി സ്റ്റൈലിൽ ഒരുക്കിയ ഒരു വീടാണിത്. സ്‌ക്വയർ ഷേപ്പും സ്‌ട്രെയ്റ്റ് ലൈൻസുമാണ് ഈ വീടിന്റെ എലിവേഷനിൽ ആദ്യം ദൃശ്യമാകുന്നത്. വൈറ്റ് ഗ്രേ കളർ തീമിലാണ് വീടിന്റെ പുറം ഭാഗം ഒരുക്കിയിരിക്കുന്നത്.‌ ഭീമൻ കോളം ഉപയോഗിച്ചുള്ള കൺസ്ട്രഷക്ഷൻ ശൈലിയാണ് ഈ വീടിന്റേത്. നഗര മധ്യത്തിൽ ഉള്ള ഒരു പ്ലോട്ടായതിനാൽ തന്നെ ലാൻഡ് വാല്യൂ വളരെ കൂടുതലാണ്. ഇതിന് പുറമെ ഇനി ഈ വീടിന്റെ മുകളിലേക്ക് കെട്ടിടം പണിതെടുക്കണം എന്ന് തോന്നിയാലും അല്ലെങ്കിൽ ഇപ്പോഴുള്ള കൺസ്ട്രക്ഷനിൽ അല്പം മാറ്റങ്ങൾ വരുത്തണം എന്ന് തോന്നിയാലും അത് എളുപ്പത്തിൽ നടക്കാൻ ചെങ്കല്ല് കൊണ്ടുള്ള നിർമ്മാണത്തേക്കാൾ ഉപരി ഭീമൻ കോളം ഉപയോഗിച്ചുള്ള കൺസ്ട്രഷക്ഷൻ ശൈലിയാണ് കൂടുതൽ നല്ലത്. അതേസമയം വെട്ടുകല്ലിനെ അപേക്ഷിച്ച് വളരെയധികം ചിലവ് കൂടുതലാണ് ഭീമൻ കോളങ്ങൾക്ക്. എന്നാൽ ഇതിന് കൂടുതൽ ഫ്ലെക്സിബിലിറ്റി ഉള്ളതിനാൽ അതെ കെട്ടിടത്തിൽ കൂടുതൽ കൺസ്ട്രക്ഷൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അഭികാമ്യവും ഇത് തന്നെയാണ്.

നഗരത്തിലെ ഒരു ഇടുങ്ങിയ സ്ഥലത്ത് റോഡിനോട് ചേർന്ന് തന്നെയാണ് 700 സ്‌ക്വയർ ഫീറ്റിലുള്ള മനോഹരമായ ഈ വീട് നിർമ്മിച്ചിരിക്കുന്നതും. സിറ്റൗട്ടിൽ നിന്നും പ്രധാന വാതിൽ തുറന്ന് കയറുന്നത് മനോഹരമായ ലിവിങ് ഏരിയയിലേക്ക് ആണ്. വീടിന് പുറത്ത് ഉള്ള കളറിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കളർ പാറ്റേണിലാണ് ഈ വീടിന്റെ ഉൾഭാഗം ഒരുക്കിയിരിക്കുന്നത്. ലീവിങിൽ വളരെ മനോഹരമായ ഇരിപ്പിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നും ഡൈനിങ് ഏരിയയിലേക്ക് എത്തിയാൽ ഒരേ സമയം ആറു പേർക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള ഡൈനിങ് അറേഞ്ച്മെന്റ്‌സാണ് ഒരുക്കിയിരിക്കുന്നത്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് വീടിന്റെ ഉൾഭാഗം ഒരുക്കിയത്.

കിടപ്പ് മുറികളിലും വൈറ്റിനൊപ്പം മനോഹരമായ ലൈറ്റ് യെല്ലോ കളർ തീമാണ് കൊണ്ടു വന്നിട്ടുള്ളത്. കട്ടിലിന് പുറമെ വാർഡ്രോബും അറ്റാച്ഡ് ബാത്റൂം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വലിയ ജനാലകൾ ഇവിടെയും ഒരുക്കിയിട്ടുണ്ട്. രണ്ടാമത്തെ കിടപ്പ് മുറിയിൽ ഒരു ഓറഞ്ച് ഷേഡ് കൊണ്ടെത്തിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. മനോഹരമായ പെയിന്റിങ്ങുകളും ഈ വീടിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. വളരെ വിശാലമായ രീതിയിലാണ് അടുക്കളയുടെ നിർമ്മാണം. ആവശ്യത്തിന് സ്റ്റോറേജ് സൗകര്യങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. വീടിന്റെ മുകളിൽ ഒരുക്കിയ മനോഹരമായ ബാൽക്കണിയും വീടിനെ വളരെയധികം ആകർഷകമാക്കുന്നുണ്ട്.

വളരെ ആകർഷകമായ രീതിയിൽ എന്നാൽ കുറഞ്ഞ ചിലവിൽ ഒരുക്കിയ ഈ വീട് 700 സ്‌ക്വയർ ഫീറ്റലാണ് ഒരുക്കിയത്. എന്നാൽ കുറഞ്ഞ സ്ഥലത്തേയും വളരെയധികം മനോഹരമായാണ് ഈ വീടിന്റെ ഡിസൈനിലൂടെ ഒരുക്കിയിരിക്കുന്നത്. കളർ തീമിലെ  ബ്യൂട്ടിയും ഇന്റീരിയറിലേയും ഫർണിച്ചർ അറേഞ്ച്മെന്റ്‌സിലേയും ഭംഗിയും വീടിനെ വളരെ മനോഹരമാക്കുന്നുണ്ട്. വീടിനകത്ത് കയറിയാൽ സ്ഥലപരിമിതി ഒരു പ്രശ്നമാണെന്ന് തോന്നുകയേയില്ല.

Leave a Reply

Your email address will not be published. Required fields are marked *