തുറന്ന ശൈലിയിൽ, കുറഞ്ഞ ചിലവിൽ ഒരു ഇരുനില വീട്

വീട് പണിയുമ്പോൾ ഒന്നല്ല ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. അത്തരത്തിൽ പ്ലാനിനും എലിവേഷനും പ്രാധാന്യം നൽകി ഒരുക്കിയ ഒരു വീടാണ് തൃപ്പുണിത്തറ തെക്കും  ഭാഗത്തുള്ള ഈ വീട്. ഗോവിന്ദന് വേണ്ടി ഈ വീട് രൂപ കല്പന ചെയ്തത് ആർകിടെക്റ്റ് ജോത്സന റാഫേൽ ആണ്. കാഴ്ചയിൽ ഒരുനില വീടെന്ന തോന്നിക്കുന്ന ഈ വീട് യഥാർത്ഥത്തിൽ ഇരുനില വീടാണ്. അഞ്ച് സെന്റ് സ്ഥലത്ത് ഒരുക്കിയ ഈ വീട് കാണാൻ വളരെയധികം സിംപിളും ചെറുതുമാണ്. 18 ലക്ഷം രൂപയ്ക്കാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്.

ഗേറ്റ് തുറന്ന് മനോഹരമായ ഇരിപ്പിടങ്ങളോട് കൂടിയ ചെറിയ സിറ്റൗട്ടിലേക്കാണ് പ്രവേശിക്കുന്നത്. അവിടെ നിന്നും ലിവിങ് ഏരിയയിലേക്കാണ് കയറുന്നത്. ഒരു കോമ്പാക്റ്റ് ഫോർമാറ്റിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ബെഡ് റൂമിന് ഒഴികെ ബാക്കി ഭാഗങ്ങൾ മുഴുവൻ ഓപ്പൺ ശൈലിയിൽ ആണ് ഒരുക്കിയിരിക്കുന്നത്. ലീവിങ്ങും  ഡൈനിങ്ങും തമ്മിൽ വേർതിരിക്കുന്നതിനായി ഇവിടെ ഒരുക്കിയിരിക്കുന്ന ഒരു വാളുമുണ്ട്. ഇതിന് പിന്നിലായാണ് സ്റ്റെയർ കേസ് നിർമ്മിച്ചിരിക്കുന്നത്. വുഡ് ആൻഡ് സ്റ്റീൽ സ്ട്രക്ച്ചറിലാണ് സ്റ്റെയർ കേസ് ഒരുക്കിയത്. അതുകൊണ്ടുതന്നെ ഈ ഭാഗത്തിന് ഡബിൾ ഹൈറ്റാണ് ഉള്ളത്.

ഒരേ സമയം ആറു പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ പറ്റുന്ന രീതിയിലുള്ള ഇരിപ്പിടങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഗ്ലാസിലാണ് ഡൈനിങ് ടേബിൾ നിർമ്മിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ ഒരു ക്രോക്കറി യൂണിറ്റും സെറ്റ് ചെയ്തിട്ടുണ്ട്. അതിനടുത്തായി വാഷ് ഏരിയയും കോമൺ ബാത്റൂമും ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിലുള്ള രണ്ട് കിടപ്പ് മുറിയിലേക്കുംകയറുന്നത് ഡൈനിങ് ഏരിയയിൽ നിന്നു തന്നെയാണ്. ഒരു കിടപ്പ് മുറി മുകളിലത്തെ നിലയിലാണ്. വീടിന് ഉപയോഗിച്ചിരിക്കുന്ന അതെ കളർ പാറ്റേണിലാണ് കിടപ്പ് മുറികളും ഒരുക്കിയിരിക്കുന്നത്.

വീടിനകത്ത് അനാവശ്യമായ വാളുകൾ ഒഴിവാക്കി കൃത്യമായ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള പ്ലാനിലാണ് വീടൊരുക്കിയത്.  ഓപ്പൺ ശൈലിയിൽ തന്നെയാണ് വീടിന്റെ അടുക്കളയും ഒരുക്കിയിരിക്കുന്നത്. ഒരു യു ഷേപ്പിലാണ് അടുക്കള ഒരുക്കിയത്. ഇതിനോട് ചേർന്ന് ഒരു വർക്ക് ഏരിയയും നിർമ്മിച്ചിട്ടുണ്ട്. വളരെയധികം സ്‌പേഷ്യസായ രീതിയിലാണ് വീടിന്റെ ഓരോ ഭാഗങ്ങളും അലങ്കരിച്ചിരിക്കുന്നത്. സാധാരണ വീടുകളിൽ നിന്നും കാഴ്ചയിൽ തികച്ചും വ്യത്യസ്തമാണ് ഈ വീട്. എന്നാൽ സാധാരണ വീടുകളേക്കാൾ സൗകര്യങ്ങളോടെയാണ് ഈ വെറൈറ്റി വീട് പണിതുയർത്തിയിരിക്കുന്നത്.

വീട് വയ്ക്കാൻ ഇറങ്ങിത്തിരിക്കുന്നവർക്ക് നിരവധി സ്വപ്‌നങ്ങൾ ഉണ്ടാകും. വീടിന്റെ സൗകര്യങ്ങളെക്കുറിച്ചും വീടിന്റെ രൂപത്തെക്കുറിച്ചും ഭംഗിയെക്കുറിച്ചുമെല്ലാം നമ്മൾ സ്വപ്നം കാണും. സ്വപ്നം കണ്ടത് പോലൊരു ഭവനം പണിയണമെങ്കിൽ നമ്മുടെ ആവശ്യങ്ങളെ ആർകിടെക്ടിന് കൃത്യമായി പറഞ്ഞ് നൽകിയിരിക്കണം എങ്കിൽ മാത്രമേ സുന്ദരമായ വീടുകൾ നിർമ്മിക്കാൻ സാധിക്കു. ഉടമസ്ഥന്റെ ആവശ്യൾക്കൊപ്പം ആർകിടെക്റ്റിന്റെ ആശയങ്ങളും കൂടി ഒന്നിച്ചാൽ മാത്രമാണ് മനോഹര ഭവനങ്ങൾ പണിയാൻ കഴിയുക.

എന്നാൽ കാഴ്ചയിലെ ഭംഗിക്കൊപ്പം ആവശ്യങ്ങൾക്ക് പ്രധാന്യം നൽകികൊണ്ടാവണം ഓരോ വീടുകളും പണിത് ഉയർത്തേണ്ടത്. അത്തരത്തിൽ ഒരു വീടാണ്  18 ലക്ഷം രൂപയ്ക്ക് ഒരുക്കിയ ഈ വീട്. കിടപ്പ് മുറികളിൽ വാർഡ്രോബിനൊപ്പം അറ്റാച്ഡ് ബാത്റൂം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ കുറഞ്ഞ ചിലവിൽ മനോഹരമായ വീടുകൾ പണിയണമെങ്കിൽ ഇതിന് സഹായകമാകുന്ന നിരവധി സാധ്യതകൾ ഇന്ന് ലഭ്യമാണ്. അതിൽ വീട് പണിയ്ക്ക് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഭിത്തി കെട്ടിപൊക്കുമ്പോൾ ഉപയോഗിക്കുന്ന വസ്തുക്കളാണ്. ഇന്റർലോക്ക് പോലുള്ള  കട്ടകൾ ഉപയോഗിക്കുന്നത് പൊതുവെ നിർമ്മാണ ചിലവ് കുറയാൻ സഹായകമാകും.

 

 

 

Leave a Reply

Your email address will not be published. Required fields are marked *