25 ലക്ഷം രൂപയുടെ വീടും അതിന്റെ പ്ലാനും

മലപ്പുറം ജില്ലയിലെ കോഹിനൂരുള്ള ദേവതിയാൽ എന്ന സ്ഥലത്ത് ഒരുങ്ങിയ വീടാണ് 25 ലക്ഷം രൂപയ്ക്ക് ഒരുങ്ങിയ ഈ സുന്ദര വീട്.  മെയിൻ  റോഡിനോട് ചേർന്ന് കിടക്കുന്ന പ്ലോട്ടിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. 1720 സ്‌ക്വയർ ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. കാറ്റും മറ്റും ലഭിക്കുന്ന ഒരു സ്ഥലമാണ് ഇത് അതിനാൽ കാറ്റിനെ പരമാവധി വീടിനകത്തേക്ക് എത്തിക്കുന്ന രീതിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്.

മൂന്ന് കിടപ്പ് മുറികളും കിച്ചണും ലീവിങും ഡൈനിങ്ങും വർക്ക് ഏരിയയും സിറ്റൗട്ടും അടങ്ങുന്നതാണ് ഈ വീട്. ഈ പ്ലോട്ടിനെ രണ്ട് ലെവലിൽ അക്കയാണ് ഈ വീട് ഒരുക്കിയത്. ഈ വീടിന്റെ മുൻ ഭാഗത്ത് തന്നെയാണ് കാർ പോർച്ച് ഒരുക്കിയിരിക്കുന്നത്. ഇതിനോട് ചേർന്ന് വളരെ ചെറിയ ഒരു സിറ്റൗട്ട് ഒരുക്കിയിട്ടുണ്ട്. ഒരു ഫോയർ പോലെ തോന്നിക്കുന്ന വളരെ ചെറിയ ഒരു സിറ്റൗട്ടാണ് ഇവിടെ ഉള്ളത്. പ്ലാൻ അനുസരിച്ച് ഇതിന്റെ ഹൈറ്റിൽ തന്നെ കിച്ചണും അതിനോട് ചേർന്ന് ഡൈനിങ്ങും നിർമ്മിച്ചിട്ടുണ്ട്. ഇവിടെ ഒരു സ്റ്റെയർ കേസും അതിന് ഒപ്പം തന്നെ ലീവിങും ഡൈനിങ്ങും ഒരുക്കിയിട്ടുണ്ട്.

രണ്ടു ലെവലുകളായാണ് ഈ വീട് നിർമ്മിച്ചത്. ആദ്യത്തെ ലെവലിൽ നിന്നും 75 സെന്റി മീറ്റർ ഉയരത്തിലാണ് ഈ വീടിന്റെ രണ്ടാമത്തെ ലെവൽ. ഇതിന്റെ ഇടയിലായി വരുന്ന ഭാഗത്ത് ഒരു കോർട്ടിയാടും ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പമാ തന്നെ ഇവിടെ എയർ സർക്കുലേഷനും ക്രമീകരിച്ചിട്ടുണ്ട്. സിറ്റൗട്ടിൽ നിന്നും ലിവിങ് ഏരിയയിലേക്ക് കയറിയാൽ അവിടെ മനോഹരമായ ഇരിപ്പിടങ്ങളും ടിവി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ഇതിനോട് ചേർന്ന് ഒരു ചെറിയ മുറി കൂടി ഒരുക്കിയിട്ടുണ്ട്. ഇനി ലീവിങിൽ നിന്നും ഡൈനിങ്ങിലേക്ക് കയറിയാൽ ഒരേ സമയം ആറു പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് ഇവിടെ ഇരിപ്പിടങ്ങൾ തയാറാക്കിയിരിക്കുന്നത്.

ഡൈനിങ് ഏരിയയോട് ചേർന്നാണ് അടുക്കള ഉള്ളത്. സി ടൈപ്പ് അടുക്കളയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിനോട് ചേർന്ന് ഒരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും ഒരുക്കിയിട്ടുണ്ട്. അടുക്കളയിൽ നിന്നും വർക്ക് ഏരിയയിലേക്കും അവിടെ നിന്നും പുറത്തേക്കും പോകാൻ കഴിയും. ഇതിന് രണ്ടിനും ഇടയിലായി ഒരു വലിയ ജനാലകളും ഒരുക്കിയിട്ടുണ്ട്. ഇത് വീടിനകത്തേക്ക് ആവശ്യത്തിന് കാറ്റും വെളിച്ചവും കയറാൻ സഹായകമാകും. ഇവിടെ സ്റ്റെയർ കേസും ഒരുക്കിയിട്ടുണ്ട്. ഫോയറിൽ നിന്നും താഴ്ത്തിയാണ് മാസ്റ്റർ ബെഡ്‌റൂം ഒരുക്കിയിരിക്കുന്നത്. അറ്റാച്ഡ് ബാത്റൂമോദ് കൂടിയാണ് മാസ്റ്റർ ബെഡ് റൂം ഉള്ളത്. ഇനി ഇതിനോട് ചേർന്നാണ് ഒരു ലിവിങ് ഒരുക്കിയിരിക്കുന്നത്.

ഫസ്റ്റ് ഫ്ലോറിൽ എത്തിയാൽ അവിടെ ഒരു ബെഡ് റൂം ഒരുക്കിയിട്ടുണ്ട്. ഇത്  താഴത്തെ കാർ പോർച്ചിന് മുകളിലായാണ് ഒരുക്കിയിരിക്കുന്നത്. ഇനി സിറ്റൗട്ടിന് മുകളിലായി അവിടെ ഒരു റൂമും ഒരുക്കിയിട്ടുണ്ട്. മുകളിലത്തെ നിലയിൽ താഴത്തെ നിലയിലേത് പോലെതന്നെയുള്ള കിടപ്പ് മുറിയാണ് ക്രമീകരിച്ചിരിക്കുന്നത്.ഇവിടെയും ഒരു ബാത്റൂമും ഒരുക്കിയിട്ടുണ്ട്.

ഈ വീടിനകത്ത് സാധാരണ വീടുകളെ അപേക്ഷിച്ച് കുറച്ച് വ്യത്യസ്തമായ ഫർണിച്ചർ സെറ്റിങ്‌സാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ഒരുക്കിയിരിക്കുന്ന ഫർണിച്ചർ ഇൻ ബിൽഡായാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ഒരുക്കിയിരിക്കുന്ന സോഫ അടക്കമുള്ളവയ്ക്ക് സ്റ്റോറേജ് ഒരുക്കിയിട്ടുണ്ട്. കിടക്കയും ഇൻ ബിൽഡായാണ് ഒരുക്കിയിരിക്കുന്നത്. വർ ഡ്രോബും സ്റ്റഡി ടേബിളുമടക്കം ഇൻ ബിൽഡായാണ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ ഡേ വിൻഡോയും ക്രമീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *