ഒമ്പത് ലക്ഷം രൂപയ്ക്ക് പണികഴിപ്പിച്ച ഈ വീടിനുണ്ട് നിരവധി പ്രത്യേകതകൾ

ഒമ്പത് ലക്ഷം രൂപയ്ക്ക് അതും പ്രകൃതിയോട് ഏറ്റവും ചേർന്ന് തന്നെ.. അത്തരത്തിൽ പണികഴിപ്പിച്ച ഒരു ഭവനമാണ് കോഴിക്കോട് വേങ്ങേരിയിൽ ഉള്ള മേട എന്ന വീട്. മെയിൻ റോഡിൽ നിന്നും അല്പം ഉയരത്തിൽ ഉള്ള ഒരു പത്ത് സെന്റ് പ്ലോട്ടിലാണ് ഈ വീട് ഒരുങ്ങിയിരിക്കുന്നത്. ഏകദേശം മൂന്നര സെന്റിലാണ് ഈ വീട് പണിതിരിക്കുന്നത്.  പ്ലോട്ടിന്റെ മുൻ ഭാഗത്തേക്ക് ചേർന്നാണ് ഈ വീട് പണിതിരിക്കുന്നത്. അതിനാൽ പുറക് ഭാഗത്തായി ഒരു വലിയ പച്ചക്കറി തോട്ടവും സെറ്റ് ചെയ്തിട്ടുണ്ട്.

ആർകിടെക്റ്റ് സി ഹരിത പണി കഴിപ്പിച്ച ഈ വീട് സ്ഥലത്തിന്റെ ഭൂപ്രകൃതിയെ ഒട്ടും നോവിക്കാതെയാണ് ഒരുക്കിയിരിക്കുന്നത്. വീടിന്റെ മുൻ ഭാഗം അല്പം ഫ്രണ്ടിലേക്ക് നിൽക്കുന്ന പോലെയാണ് നിർമാണ രീതി. ഈ നിർമ്മാണ രീതി തണുത്ത എയറിനെ വീടിനകത്തേക്ക് കയറാൻ സഹായിക്കുന്ന വിധത്തിലാണ്. വാനം മാന്തി കരിങ്കല്ലുകൊണ്ട് കെട്ടിപ്പൊക്കി ചെങ്കല്ലുകൊണ്ടാണ് ഭിത്തി പണിതിരിക്കുന്നത്. ചെങ്കല്ലിന്റെ സ്വാഭാവികത നിലനിർത്തി തേയ്ക്കാതെയാണ് വീട് ഒരുക്കിയിരിക്കുന്നത്. ഓടിട്ട ഏഴ് മേൽക്കൂരകളാണ് ഈ വീടിനുള്ളത്. ഇത് ഈ വീടിന്റെ പ്രൗഢി നിലനിർത്താൻ സഹായിക്കുന്നുണ്ട്.

കോളിംഗ് ബെല്ല് ഈ വീടിന് നൽകിയിട്ടില്ല. അതിനാൽ തന്നെ അനാവശ്യ സ്വിച്ച് ബോർഡുകൾ ഒഴിവാക്കിയതിനാൽ ഇത് ചിലവ് ചുരുക്കാൻ ഒരു പരിധിവരെ സഹായകമായി. പൂമുഖത്ത് ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങൾ ഒറ്റ പാളിയിൽ തീർത്ത കരിങ്കല്ലിൽ മെനഞ്ഞെടുത്തതാണ്. ഒരു പാറപ്പുറത്തിരുന്ന് കാറ്റ് കൊള്ളുന്ന അനുഭൂതിയാണ് ഈ ഇരിപ്പിടങ്ങൾ നമുക്ക് സമ്മാനിക്കുന്നത്. അതിനൊപ്പം പൂമുഖത്തിന്റെ മുകളിലായി വാർളി പെയിന്റിന്റെ മനോഹാരിതയിൽ ചിത്രങ്ങളും മെനഞ്ഞ് എടുത്തിട്ടുണ്ട്. രണ്ട് പാളികളായി ഒരുക്കിയിരിക്കുന്ന പ്രധാന വാതിലിന് പുറത്ത് നിന്ന് പൂട്ടുകൾ ഇല്ല എന്നതും ഈ വീടിന്റെ മറ്റൊരു പ്രത്യേകതയാണ്.

പ്രധാന വാതിൽ തുറന്ന് അകത്തേക്ക് കയറിയാൽ അവിടെ ലിവിങ് കം ഡൈനിങ് ഏരിയയാണ് സെറ്റ് ചെയ്തിരിക്കുന്നത്. ചൂരലിൽ തീർത്ത കസേരകളാണ് ഇവിടെ ഇരിപ്പിടങ്ങളായി ഉപയോഗിച്ചിരിക്കുന്നത്. സെറാമിക് ടൈൽസ് ഉപയോഗിച്ചുള്ള ടൈൽസാണ് ഇവിടെ ഫ്ലോറിൽ ഒരുക്കിയിരിക്കുന്നത്. ഡൈനിങ്ങിൽ ഒരേ സമയം നാല് പേർക്ക് ഭക്ഷണം കഴിക്കാവുന്ന രീതിയിൽ ഉള്ള ഇരിപ്പിടവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെ ഒരുക്കിയിരിക്കുന്ന വാർളി പെയിന്റിങ്ങുകളാണ് ഈ വീടിനകത്തെ ഭിത്തിയിലേയും കൂടുതൽ ആകർഷണം.

അത്യാവശ്യം സൗകര്യങ്ങൾ ഒരുക്കിയ ഒരു ചെറിയ അടുക്കളയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവിടെ ഒരു ഇൻ ബിൽഡ് ഡൈനിങ് ടേബിളും ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ മൂവ്മെന്റിൽ എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയുന്ന രീതിയിലാണ് അടുക്കള ക്രമീകരിച്ചിരിക്കുന്നത്. മാക്സിമം സ്ഥലം സേവ് ചെയ്താണ് ഈ അടുക്കള ഒരുക്കിയിരിക്കുന്നത്. അതിനൊപ്പം ആവശ്യത്തിനുള്ള സ്റ്റോറേജും ഇവിടെ ഒരുക്കിയിട്ടുണ്ട്. അടുക്കളയുടെ ഒരു ഭാഗത്തായാണ് വാഷ് കൗണ്ടറും ഒരുക്കിയിരിക്കുന്നത്. പഴയ വീടുകളിൽ ഉണ്ടായിരുന്ന ഉറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. അടുക്കളയോട് ചേർന്ന് ഒരു വർക്ക് ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്.

ചൂരലിൽ തീർത്ത ഇരിപ്പിടങ്ങൾക്ക് പുറമെ ചൂരലിൽ തീർത്ത അലങ്കാര വസ്തുക്കളും ഇവിടെ കാണാവുന്നതാണ്.അത്യാവശ്യം സ്പെഷ്യസായ കിടപ്പ് മുറികളാണ് ഈ വീടിനുള്ളത്. മൂന്ന് ജനാലകൾ ആണ് ഈ കിടപ്പ് മുറിയിൽ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ ഫാൻ ഉരുപയോഗിച്ചിട്ടില്ല. കട്ടിലിന് ഒപ്പം സ്റ്റോറേജും സ്‌പേസും ഒരുക്കിയിരിക്കുന്ന ഈ മുറികൾ മറ്റ് യാതൊരു ഫർണിച്ചറുകളും നൽകിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *