അകത്തളത്തിൽ ആകർഷകമായ കാഴ്ചകൾ ഒരുക്കി കുറഞ്ഞ ബജറ്റിൽ ഒരുക്കിയ മോഡേൺ ഭവനം

വ്യത്യസ്തമായ വീടുകൾ പണിയണമെങ്കിൽ നവീനമായ ആശയങ്ങളും ഉണ്ടാകണം. ഇത്തരത്തിൽ പുത്തൻ ശൈലിയിൽ ഉയർന്നുപൊങ്ങിയ ഒരു വീടാണിത്. ഏകദേശം പതിനഞ്ച് ലക്ഷം രൂപയാണ് ഈ വീടിന്റെ നിർമ്മാണ ചിലവ്.  ഇന്റീരിയറും ബാക്കി സൗകര്യങ്ങളും അടക്കം 17 ലക്ഷത്തോളം രൂപയാണ് ഈ വീടിന് ആകെ ചിലവായത്. വിശാലമായ മുറ്റത്തിന് നടുവിലായാണ് ഈ വീട് ഒരുങ്ങിയിരിക്കുന്നത്. ബോക്സ് ടൈപ്പ് എലിവേഷനിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ഫ്ലാറ്റ് റൂഫിൽ മേൽക്കൂര ഒരുക്കിയിരിക്കുന്ന വീട് വൈറ്റിന് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.

സിറ്റൗട്ടിൽ തടികൊണ്ട് നിർമിച്ച ഇരിപ്പിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറം തടിയിൽ തീർത്ത സിംപിൾ ആയിട്ടുള്ള വാതിലുകളാണ് പ്രധാന വാതിലായി ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ  ഇരിപ്പിടങ്ങളായി അര മതിലും ഒരുക്കിയിട്ടുണ്ട്. രണ്ട് പാളികളിലായി ഒരുക്കിയിരിക്കുന്ന വീട് തുറന്നാൽ മനോഹരവും വ്യത്യസ്തവുമായ കാഴ്ചകളാണ് നമ്മെ കാത്തിരിക്കുന്നത്. വീടിന്റെ സിറ്റൗട്ട് കടന്ന് പ്രധാന വാതിൽ തുറന്ന് കയറി വരുമ്പോൾ ഒരു ചെറിയ ഫോയർ സ്‌പേസാണ് ഉള്ളത്. ഇവിടെ വീടിനെ കൂടുതൽ ആകർഷമാക്കുന്നതിനായി ഭിത്തിയിൽ ഓപ്പണിങ് ഒരുക്കിയിട്ടുണ്ട്.

ഇതിനോട് ചേർന്ന് ഒരു സൈഡിലായാണ് ലിവിങ് സ്‌പേസ്. അതിനാൽ ഇവിടെയും ആവശ്യത്തിന് സ്വകാര്യത ലഭിക്കും. ലിവിങ് ഏരിയയിൽ മനോഹരമായ ഇരിപ്പിടങ്ങൾക്ക് പുറമെ വലിയ ജനാലകളും ഒരുക്കിയതിനാൽ ആവശ്യത്തിന് കാറ്റും വെളിച്ചവും വീടിനകത്തേക്ക് ലഭിക്കും. വളരെ സിംപിൾ ആയി ഒരു ചെടി മാത്രമാണ് ഇവിടെ ഉള്ളത്. ആവശ്യത്തിന് വെളിച്ചവും വായുവും ലഭിക്കുന്ന രീതിയിലാണ് ഈ ഭാഗം ഉള്ളത്. ആകർഷകമായ പെയിന്റിങ്ങുകളും ഈ വീടിന്റെ ഭിത്തിയിൽ തൂക്കിയിട്ടുണ്ട്. ഫോയറിന്റെ ഇടത് ഭാഗത്തായാണ് ഫോർമൽ ലിവിങ് ഏരിയ ഉള്ളത്. വളരെ സുന്ദരമായ സിറ്റിങ് അറേഞ്ച്മെന്റ്‌സാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

അതിന് പുറമെ വാളിൽ ഓപ്പണിങ് നൽകി വീട് മനോഹരമായി അലങ്കരിച്ചിട്ടുമുണ്ട്. ലീവിങിൽ ഇരിപ്പിടങ്ങൾക്ക് എതിർ വശത്തായി ടിവി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും ഡൈനിങ്ങിലേക്ക് എത്തിയാൽ അവിടെ കാത്തിരിക്കുന്നത് മനോഹരമായ ഇരിപ്പിടങ്ങളാണ്. ഒരേ സമയം ആറു പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിൽ ഉള്ള ഇരിപ്പിടങ്ങളാണ് ഒരുക്കിയത്. അതിനൊപ്പം ഇതിനോട് ചേർന്ന് വാഷ് ഏരിയയും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നുമാണ് മുകളിലേക്കുള്ള സ്റ്റെയർ കേസും ഒരുക്കിയിരിക്കുന്നത്.

കിടപ്പ് മുറി വളരെയധികം സിംപിളും സ്‌പേഷ്യസുമായാണ് ഒരുക്കിയിരിക്കുന്നത്.  വലിയ കിടപ്പ് മുറി ആയതിനാൽ കിടക്കയ്ക്ക് പുറമെ വാർഡ്രോബും മേശയും ഇടാനുള്ള സൗകര്യവും ഉണ്ട്. അറ്റാച്ഡ് ബാത്റൂമോട് കൂടിയാണ് മുറി ഒരുക്കിയിരിക്കുന്നത്. കാറ്റും വെളിച്ചവും ലഭ്യമാകുന്ന രീതിയിൽ ജനാലകളും ഒരുക്കിയിട്ടുണ്ട്. രണ്ടാമത്തെ കിടപ്പ് മുറിയും ആവശ്യത്തിന് സ്ഥല സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്. അറ്റാച്ഡ് ബാത്റൂമോട് കൂടിയാണ് ഇവിടവും സെറ്റ് ചെയ്തിരിക്കുന്നത്.

ഓപ്പൺ കിച്ചൺ കോൺസെപ്റ്റിലാണ് ഇവിടുത്തെ അടുക്കള ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ ആവശ്യത്തിന് കബോർഡുകളും ഒരുക്കിയിട്ടുണ്ട്. താഴെയും മുകളിലുമായാണ് സ്റ്റോറേജ് ക്രമീകരിച്ചിരിക്കുന്നത്. അടുക്കളയോട് ചേർന്ന് ഒരു വർക്ക് ഏരിയയും അവിടെ നിന്നും പുറത്തേക്ക് ഒരു വാതിലും ഒരുക്കിയിട്ടുണ്ട്.

സ്വന്തമായി വീട് വയ്ക്കാൻ ഇറങ്ങിത്തിരിക്കുന്നവർക്ക് നിരവധി സ്വപ്‌നങ്ങൾ ഉണ്ടാകും. വീടിന്റെ സൗകര്യങ്ങളെക്കുറിച്ചും വീടിന്റെ രൂപത്തെക്കുറിച്ചും ഭംഗിയെക്കുറിച്ചുമെല്ലാം നമ്മൾ സ്വപ്നം കാണും. സ്വപ്നം കണ്ടത് പോലൊരു ഭവനം ഉയർന്നുപൊങ്ങണമെങ്കിൽ നമ്മുടെ ആവശ്യങ്ങളെ ആർകിടെക്ടിന് കൃത്യമായി പറഞ്ഞ് നൽകണം. അത്തരത്തിൽ ഉടമസ്ഥന്റെ ആഗ്രഹങ്ങളെ കണ്ടറിഞ്ഞ് ഒരുക്കിയ ഒരു വീടാണിത്.

വളരെ സിംപിൾ ആയിട്ടുള്ള ഒരു ഡിസൈനാണ് ഈ വീടിനുള്ളത്. എലിവേഷന്റെ ഭാഗമായി പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. വാളുകളും സ്ലാബുകളും മാത്രം അടങ്ങുന്ന ഒരു എലിവേഷൻ.

Leave a Reply

Your email address will not be published. Required fields are marked *