5 മുതൽ 10 ലക്ഷം വരെ ബജറ്റിൽ ഒരുക്കാം ഇതുപോലെ സുന്ദരമായ വീട്

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കുറഞ്ഞ ബജറ്റിലുള്ള വീടുകളാണ് ഇവർക്ക് ഏറെ പ്രിയപ്പെട്ടത്. അത്തരത്തിൽ 5 ലക്ഷം മുതൽ 10 ലക്ഷം വരെ ബജറ്റിൽ ഒരുക്കാവുന്ന ഒരു വീടിന്റെ പ്ലാൻ നോക്കാം. ഈ കുറഞ്ഞ ബജറ്റ് അനുസരിച്ച് വീട് ഒരുക്കുമ്പോൾ 360 സ്‌ക്വയർ ഫീറ്റു മുതലാണ് വീടിന്റെ പ്ലാൻ ഒരുക്കാൻ കഴിയുക. അത്യാവശ്യ സൗകര്യങ്ങൾ മാത്രം ഉൾപ്പെടുത്തിയാണ് ഈ വീട് ഒരുക്കുന്നത്. സാധാരണ ഗതിയിൽ രണ്ടാൾക്കാർക്ക് താമസിക്കാൻ അനുയോജ്യമായ ഒരു വീടാണിത്.

ലിവിങ് ഡൈനിങ് ഏരിയ, ഒരു കിടപ്പ് മുറി, ബാത്റൂം, അടുക്കള എന്നിവയാണ് ഈ വീടിന്റെ പ്ലാൻ അനുസരിച്ച് ഒരുക്കാൻ കഴിയുന്നത്. പത്ത് അടി നീളവും വീതിയും ഉള്ള ഒരു കിടപ്പ് മുറിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പത്ത്, പതിനാല് അനുപാതത്തിലാണ് ലിവിങ് ആൻഡ് ഡൈനിങ് ഒരുക്കിയിരിക്കുന്നത്. അടുക്കള പത്ത് എട്ട് അനുപാതത്തിലുമാണ് ഉള്ളത്.  ലിവിങ് കം ഡൈനിങ് ഒരുക്കിയതിനാൽ ഒരു ഭാഗത്ത് ഇരിപ്പിടങ്ങളും മറുഭാഗത്ത് ഡൈനിങ് മേശയും ഒരുക്കാം.

കിടപ്പ് മുറിയിൽ ബെഡിന് പുറമെ വാർഡ്രോബും ഒരു മേശയും കൂടി ക്രമീകരിക്കാനുള്ള സ്ഥലമുണ്ട്. ഇതിനോട് ചേർന്ന് ഒരു ഡ്രസിങ് ഏരിയയും ഒരുക്കിയിട്ടുണ്ട്. ഇതിനോട് ചേർന്നാണ് ബാത്റൂമും ഒരുക്കിയിട്ടുള്ളത്.  ചെറിയ ബജറ്റിൽ വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീടിന്റെ പ്ലാൻ ഉപയോഗ പ്രദമാണ്. അതുപോലെ ഈ വീടിന്റെ പ്ലാൻ അനുസരിച്ച് എലിവേഷനിലും ഇഷ്ടാനുസരണം ഒരുക്കാവുന്നതാണ്.

അതിനൊപ്പം വീടിനെ കൂടുതൽ സുന്ദരമാക്കാൻ   എലിവേഷനും എക്സ്റ്റീരിയറും ഇന്റീരിയരുമൊക്കെ നമ്മുടെ ആവശ്യാനുസരണം ഒരുക്കാവുന്നതാണ്. അതേസമയം വലിയ ചിലവിൽ ഇന്റീരിയർ ഒരുക്കുന്നതിലും നല്ലത് നമ്മുടെ വീടിന് ചേരുന്ന രീതിയിലുള്ള കുറഞ്ഞ ചിലവിലുള്ള ഇന്റീരിയർ ഒരുക്കാവുന്നതാണ്. പലപ്പോഴും അധികം ചിലവിൽ അനാവശ്യമായി ഒരുപാട് വർക്കുകൾ ചെയ്യുന്നതിലും മെച്ചം കുറഞ്ഞ ചിലവിൽ ഫർണിച്ചറിന്റെ സ്ഥാനം ക്രമപ്പെടുത്തി ഇന്റീരിയർ ഒരുക്കുന്നതാണ്. അതിനാൽ ആദ്യം തന്നെ ഫർണിച്ചർ ലേ ഔട്ടും ക്രമപ്പെടുത്തേണ്ടതുണ്ട്. അതേസമയം വീട് വാങ്ങിക്കുമ്പോൾ മനസിന് ഇണങ്ങിയ വീടുകൾ തന്നെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വീടിനെ കൂടുതൽ മനോഹരമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് വീടിന്റെ ഇന്റീരിയർ. വീടുകൾ ചെറുതായാലും വളരെ വലുതായാലും വീടിനെ സുന്ദരമാക്കുന്നത് അതിന്റെ ഇന്റീരിയർ വർക്കാണ്. ഇന്നത്തെ കാലത്ത് വീടിന്റെ ഇന്റീരിയർ ചെയ്യുന്നത് വളരെയധികം ചിലവേറിയ കാര്യമാണെന്നാണ് പലരും ചിന്തിക്കുന്നത്. ബേസിക് ആയി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറഞ്ഞ ചിലവിൽ ഇന്റീരിയർ വർക്ക്  ചെയ്യാൻ കഴിയും.

വീടിന്റെ ഫ്ലോറിനും ഇഷ്ടാനുസരണം ഗ്രാനൈറ്റോ ടൈൽസോ ഒക്കെ തിരഞ്ഞെടുക്കാവുന്നതാണ്. വളരെയധികം കോസ്റ്റ് ഇഫക്റ്റീവായും വീട് ഒരുക്കം. ചിലവ് കുറഞ്ഞ നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ച് വീട് നിർമ്മിച്ചാൽ ചിലവ് ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും. വീട് ഒരുക്കുമ്പോൾ ആഡംബരത്തിന് പകരം ആവശ്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകണം. ഇന്റർലോക്ക് കട്ടകൾ ഉപയോഗിക്കുന്നത് പൊതുവെ നിർമ്മാണ ചിലവ് കുറയാൻ സഹായകമാകും. ഇനി ചിലവ് ചുരുക്കുന്നതിനായി ഇഷ്ടികയ്ക്ക് പകരം വെട്ടുകല്ലോ, കോൺക്രീറ്റ് സോളിഡ് ബ്ലോക്കോ ഒക്കെ ഉപയോഗിക്കാവുന്നതാണ്. സാധാരണ രീതിയിലുള്ള കോൺക്രീറ്റ് മേൽക്കൂര ഉപയോഗിച്ചുള്ള നിർമ്മാണരീതി കുറഞ്ഞ ബഡ്ജറ്റിന് സാധ്യമാകില്ല. അതിനാൽ മേൽക്കൂരയ്ക്കായി റൂഫിങ് ഷീറ്റോ, ഓടോ ഉപയോഗിക്കാം.  സ്ഥലത്തിന്റെ മനോഹാരിത കൂടി ലഭിക്കുന്ന രീതിയിലാവണം ഓരോ  വീടുകളും ഡിസൈൻ ചെയ്യേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *