വീട് നിർമ്മാണത്തിൽ സ്റ്റീൽ ഡോർ ഉപയോഗിക്കുമ്പോൾ.., അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വീട് നിർമ്മാണത്തിന് ഇറങ്ങിത്തിരിക്കും മുൻപ് ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം മനസിന് ഇണങ്ങിയ ഒരു വീട് പണിയണമെങ്കിൽ ഒരുപാട് ഘട്ടങ്ങളിലൂടെ കടന്ന് പോകണം. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഫർണിച്ചർ അറേഞ്ച്മെന്റ്സ്. വീട് ഒരുക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് വാതിലുകളാണ്. പ്രധാനമായും പ്രധാന വാതിൽ. കാരണം വീട്ടിൽ എത്തുന്നവർ  ആദ്യ കാഴ്ചയിൽ തന്നെ ശ്രദ്ധിക്കുന്ന ഒന്നാണ് പ്രധാന വാതിൽ. അതിനാൽ വളരെയധികം സുന്ദരമായി വേണം ഇത് നിർമിക്കാൻ.

പണ്ട് കാലങ്ങളിൽ കൂടുതലായി മരങ്ങൾ ഉപയോഗിച്ചാണ്  ഫർണിച്ചറുകളും മേൽക്കൂരകളും ഡോറുകളും  ഒക്കെ ഒരുക്കാറുണ്ടായിരുന്നത്. എന്നാൽ ഇന്ന് തടി കൊണ്ടുള്ള ഡോറുകൾ വലിയ ചിലവേറിയ ഒന്നായി മാറിക്കഴിഞ്ഞു. അതിന് പുറമെ തടിയിൽ കേടുണ്ടെങ്കിലോ നന്നായി പോളിഷ് ചെയ്തില്ലെങ്കിലോ ഒക്കെ ഇവ എളുപ്പത്തിൽ നശിച്ചുപോകാനും സാധ്യതയുണ്ട്. മരങ്ങൾക്ക് ഒരു പരിഹാരം എന്നോളം ഇന്ന് നിരവധി ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. അത്തരത്തിൽ സ്റ്റീൽ ഡോർ തടിക്ക് ബദലായി ഉപയോഗിക്കുന്ന ഒരു മികച്ച ഉത്പന്നമായി ഇതിനോടകം മാറിക്കഴിഞ്ഞു.

തടിക്ക് ഉണ്ടാകുന്ന നിരവധി പ്രശ്നങ്ങൾ സ്റ്റീൽ ഡോറിന് ഉണ്ടാവില്ല. അതിൽ പ്രധാനമായി കാലാവസ്ഥയ്ക്കനുസരിച്ച് തടിയിൽ ഉണ്ടാകുന്ന വലിപ്പ വ്യത്യാസം,  ചിതലിന്റെ ശല്യം, കേടാകാനുള്ള സാധ്യത എന്നിവയൊന്നും സ്റ്റീൽ ഡോറുകൾക്ക് ഇല്ല. അതിനൊപ്പം സ്റ്റീൽ ഡോറുകളിലെ ലോക്കിങ് സിസ്റ്റവും വളരെ വ്യത്യസ്തമാണ്. ഇത് മുകളിലേക്കും താഴ് ഭാഗത്തേക്കും സൈഡിലേക്കുമൊക്കെ ഉപയോഗിക്കാൻ കഴിയും. അതിനാൽ ഈ മെത്തേഡുള്ള ഡോറുകൾ കൂടുതൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ഒന്നാണ്. അതിനൊപ്പം മരത്തെ തോൽപ്പിക്കുന്ന രീതിയിൽ വളരെയധികം വ്ത്യസ്തമായ ഡിസൈനിൽ സ്റ്റീൽ ഡോർ ഇന്ന് ലഭ്യമാണ്.

ഗുണം പോലെത്തന്നെ ഇതിന് ചില ദോഷ വശങ്ങളും ഇല്ലാതില്ല, അതിൽ ഒന്നാണ് കടലോരങ്ങളിൽ പണി കഴിപ്പിക്കുന്ന വീടുകളിൽ ഇത്തരത്തിലുള്ള സ്റ്റീൽ ഡോറുകൾ പിടിപ്പിക്കാൻ കഴിയില്ല. കാരണം അവിടെ ഉപ്പിന്റെ അംശം വളരെയധികം കൂടുതൽ ആയതിനാൽ ഡോർ വേഗത്തിൽ തുരുമ്പിക്കാൻ കാരണമാകും. എന്നാൽ പലരും പറയുന്നത് സ്റ്റീൽ ഡോറുകൾക്ക് ഒരു വ്യത്യസ്ത ശബ്ദം ഉണ്ടാകും എന്നാണ്. പക്ഷെ ഇപ്പോൾ കാഴ്ചയിലും സ്പർശനത്തിലും വരെ ഇത് സ്റ്റീൽ ആണെന്ന് കണ്ടുപിടിക്കാൻ കഴിയില്ല. അത്രമാത്രം ഡിസൈനിൽ ഇത് ഉണ്ട്. അതിനാൽ ഇതിന് പ്രത്യേക ശബ്ദവും ഇല്ല. പിന്നെ ഇതിന്റെ മറ്റൊരു ഗുണം ഇത് കട്ടിള ഉൾപ്പെടെയാണ് വാങ്ങിക്കാൻ കിട്ടുക എന്നതാണ്. അതിനാൽ കോസ്റ്റും കുറവാണ്.

ഈ ഡോറുകൾക്ക് ഐ ഹോൾസുകളും അടക്കം ഇൻ ബിൽഡായി ഇപ്പോൾ വരുന്നുണ്ട്. അതിന് പുറമെ പണ്ട് പുറത്തുനിന്നാണ് ഇത്തരം ഡോറുകൾ ഇറക്കുമതി ചെയ്തിരുന്നത് എങ്കിലും ഇപ്പോൾ നമ്മുടെ നാട്ടിലും സുലഭമായി ഇവ ലഭിക്കാറുണ്ട്.

സ്റ്റീൽ ഇന്ന് വളരെയധികം ഹ്യുമൻ ഫ്രണ്ട്‌ലി ആയിക്കഴിഞ്ഞു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സ്റ്റീൽ ഉപയോഗിച്ച് നിർമിച്ച വീട്. വെറും എട്ട് ദിവസങ്ങൾ കൊണ്ട് നിർമ്മിച്ച സ്റ്റീൽ വീടിന്റെ ദൃശ്യങ്ങളും വാർത്തകളുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഔറംഗാബാദ് സ്വദേശികളായ ആർകിടെക്റ്റുകളാണ് ഈ വ്യത്യസ്തമായ വീടിന് പിന്നിൽ. ഭൂമികുലുക്കമോ, തീ പിടുത്തമോ ഒന്നും തന്നെ ഈ വീടിനെ ബാധിക്കില്ല എന്ന് മാത്രമല്ല  കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ ഇത് ഫലപ്രദമായി ഉപയോഗിക്കാമെന്നും വീടിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നുണ്ട്.  സീറോ വെയിസ്റ്റാണ് സ്റ്റീൽ  പുറന്തള്ളുന്നത് എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട്. അതുകൊണ്ടുതന്നെ ഇത് എങ്ങനെ വേണമെങ്കിലും റീസൈക്കിൾ ചെയ്യാനും സാധിക്കും. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റീൽ എക്സ്പോർട്ടർ ആണ് അതിനാൽ നിർമ്മാണ ചിലവ് കുറയ്ക്കാനും ഇത് സഹായകമാകും.

Leave a Reply

Your email address will not be published. Required fields are marked *