കുന്നിൻമുകളിലെ  സുന്ദരവീട് 

വീടുപണിയുമ്പോൾ അത് പ്രകൃതിയോട് ഏറ്റവും ചേർന്നുള്ള ഇരിടത്തായിരിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും മാതൃകയാക്കാം ഈ വീടിനെ. പ്രകൃതി നൽകുന്ന എല്ലാ സൗഭാഗ്യങ്ങളും ആസ്വദിക്കുന്നവരാണ് നമ്മൾ. അതുകൊണ്ട്തന്നെ പ്രകൃതിയെ സ്നേഹിച്ചുകൊണ്ട് പ്രകൃതിയോട് ഇണങ്ങി ഒരു വീട് പണിയണം എന്ന് ആഗ്രഹിക്കുന്നവരും ഒരുപാടുണ്ട്. അത്തരത്തിൽ പടുത്തുയർത്തിയ ഒരു വീടാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരിനടുത്ത് പ്രകൃതി ഒരുക്കിയ മനോഹാരിത കൺനിറയെ കണ്ടുകൊണ്ട് കുന്നിൻമുകളിൽ ഒരുക്കിയ വീടാണ് ‘മൊണ്ടാന പ്ലാസ് എന്ന കെട്ടിട സമുച്ചയം.

ആർക്കിടെക്റ്റ് ടോണി ജോസഫാണ് ഈ വീട് രൂപ കൽപ്പന  ചെയ്തിരിക്കുന്നത്. 150 ഏക്കറോളം സ്ഥലം വരുന്ന എസ്റ്റേറ്റിലെ മൂന്ന് ഏക്കറോളം സ്ഥലത്താണ് ഈ വീടുള്ളത്. ചുറ്റുമുള്ള പ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഈ വീടിന്റെ നിർമ്മാണം. പുറം മോടിയേക്കാൾ കൂടുതൽ ആയി അകത്തെ സ്ഥലത്തിനാണ് പ്രാധാന്യം നല്കിയിരിക്കുന്നത്. പ്രകൃതിയ്ക്ക് ഏറ്റവും ഇണങ്ങുന്ന കളർ ടോണിലാണ് വീടുള്ളത്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ നിർമ്മാണ രീതിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ചെങ്കലിന്റെയും ഇഷ്ടികയുടെയും വകഭേദങ്ങളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കാലാവസ്ഥയോടും ചുറ്റുപാടുകളോടും പ്രകൃതിയോടും ഇഴുകി ചേർന്ന ഒരു സുന്ദരമായ വീട്.. ഇത്തരം വീടുകളെ പ്രകൃതിയിൽ വിരിഞ്ഞ വീടെന്ന് കൂടി വിശേഷിപ്പിക്കാം. ഇത്തരം വീടുകളുടെ നിർമ്മാണം കഴിയുന്നതും പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾകൊണ്ടും പ്രകൃതിക്ക് പരമാവധി ദോഷം ചെയ്യാത്തതും കൊണ്ടുള്ള വസ്തുക്കൾ കൊണ്ട് ആവണം.

ട്രഡീഷ്ണൽ സ്റ്റൈലിൽ ഉള്ള റൂഫിങ്ങാണ് ഈ വീടിന് ഉപയോഗിച്ചിരിക്കുന്നത്. കുന്നിന്റെ മുകളിൽ ആയതുകൊണ്ടുതന്നെ പ്രകൃതിയെ നോവിക്കാതെയാണ് വീട് ഒരുക്കിയിരിക്കുന്നത്. സ്ഥലത്തിന്റെ ഘടനയെ നോവിക്കാതെ മൂന്ന് തട്ടുകളിൽ ആയാണ് വീടുള്ളത്. ആദ്യത്തെ ഭാഗത്ത് ബേസ്മെന്റ്, പിന്നെ ഗ്രൗണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ…എന്നിങ്ങനെയാണ് ഈ വീടുള്ളത്. പ്രകൃതിയുടെ മനോഹാരിത മുഴുവൻ കാണുന്ന രീതിയിലാണ് വീട് ഒരുക്കിയിരിക്കുന്നത്. വിശാലമായ ലോണിന്റെ നിരവധി ഭാഗങ്ങളിലും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രകൃതിയുടെ പച്ചപ്പും വീടും തമ്മിൽ അലിഞ്ഞിരിക്കുന്ന കാഴ്ചയാണ് ഇവിടയുള്ളത്.  കുന്നിൻ മുകളിൽ ആയതിനാൽ എപ്പോഴും കാറ്റും ഇവിടെ ലഭിക്കും. വളരെയേ മനോഹരമായ പ്രകൃതി ഒരുക്കിയ കാഴ്ചകൾ ഇവിടെ എത്തുന്നവർക്ക് ആസ്വദിക്കാനും സാധിക്കും.

വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും കോഴികളും ആടും ഒക്കെ ഇവിടെ ഉള്ളതിനാൽ പുറത്തുനിന്നും ഒന്നുംതന്നെ വാങ്ങിക്കേണ്ടതായി വരില്ല. പ്രകൃതിയോട് ഏറ്റവും അടുത്ത് നിൽക്കുന്നതിനാൽ കാഴ്ചകൾക്കൊപ്പം പ്രകൃതിയുടെ നന്മ ആസ്വദിക്കാനും ഇവിടെ എത്തുന്നവർക്ക് കഴിയും. വായുവും വെളിച്ചവും അകത്തളത്തിന്റെ ഭാഗമാകാൻ മനോഹരമായ ഇന്റീരിയർ ഡിസൈനിൽ തന്നെ ജനാലകളും വീടിനകത്ത് ഒരുക്കിയിട്ടുണ്ട്. പ്രകൃതിയുടെ മനോഹാരിത വീടിനകത്ത് കൊണ്ടുവരാനും ഈ പ്ലാനിലൂടെ കഴിഞ്ഞിട്ടുണ്ട്. പ്രകൃതി രമണീയമായ സ്ഥലത്താണ് ഈ വീട് ഉള്ളത്. അതുകൊണ്ട് തന്നെ ഈ വീടിന് അത്  കൂടുതൽ സൗന്ദര്യം നൽകുന്നുണ്ട്.


പ്ലോട്ടിന്റെ ചെരിവും മറ്റും കണക്കിലെടുത്ത് സ്ഥലത്തിന്റെ അതേ രീതിയിൽ തന്നെയാണ് ഈ വീട് ഒരുക്കിയത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ സ്ട്രക്ച്ചറിലാണ് വീട് ഉയർന്നു നിൽക്കുന്നത്. പ്രകൃതിയെ നോവിക്കാത വീട് നിർമ്മിക്കണം എന്ന് ചിന്തിക്കുന്നവരും, പ്രകൃതിയുടെ ഭാഗമായി ജീവിക്കണം എന്ന് പറയുന്നവരുമൊക്കെ ഇക്കാലത്ത് നിരവധിയുണ്ട്. അത്തരത്തിൽ പ്രകൃതിയെ സ്നേഹിച്ച് കഴിയാൻ പറ്റുന്ന ഒരിടം കൂടിയാണ് ഈ വീട്. പ്രകൃതിയിൽ ലയിച്ച് നിൽക്കുന്ന മൊണ്ടാന പ്ലാസയിലേക്ക് എത്തുന്നവരും നിരവധിയാണ്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *