ഇനി ഫ്രിഡ്ജ് കറന്റ്‌ ബില്ല് കൂട്ടില്ല ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഇന്ന് വീടുകളിൽ ഒഴിച്ച് കൂടാനാവാത്ത ഒരു ഉപകാരണമാണ് ഫ്രിഡ്ജ്. വീട്ടിലേക്ക് ഉപകരണങ്ങൾ വാങ്ങാനുള്ള ലിസ്റ്റ് എടുത്താൽ ഫ്രിഡ്ജ് ഉറപ്പായിട്ടും ഉണ്ടാകും. വീട്ടമ്മമാർക്ക് രണ്ടോ മൂന്നോ ദിവസത്തേക്ക് കറികളും മറ്റും ഉണ്ടാക്കി സൂക്ഷിക്കാൻ സാധിക്കും എന്നതാണ് ഫ്രിഡ്ജ് കൊണ്ടുള്ള ഏറ്റവും വലിയ ഉപയോഗം. ഫ്രിഡ്ജിനുള്ളിലെ താപനില താഴ്ന്നുനിൽക്ക‍ുന്നതു ഭക്ഷണസാധനങ്ങളിൽ ബാക്ടീരിയയും മറ്റ് സൂക്ഷ്മാണുക്കളും പെരുകുന്നതു തടയുന്നു. അതുകൊണ്ടു ഭക്ഷണം കേടുവന്ന് എടുത്തുകളയേണ്ട ആവശ്യം വരുന്നില്ല.

എന്നാൽ വീട്ടിലെ കറന്റ്‌ ബില്ല് കൂട്ടുന്നതിലും ഫ്രിഡ്ജ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
കറന്റ് ബില്‍ കൈയില്‍ കിട്ടുമ്പോള്‍ ഷോക്കേല്‍ക്കുന്നതുപോലെ നിൽക്കുന്ന അവസ്ഥ ഒഴിവാക്കാൻ ചില കൊച്ചുകൊച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, അതിനായി ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ശ്രെദ്ധിക്കേണ്ട പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ ഇവിടെ പറയാം.

1.ഇത് നമ്മൾ ഫ്രിഡ്ജ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ശ്രെദ്ധിക്കേണ്ട ഒരു കാര്യം ആണ്. കുറഞ്ഞത് 6 ഇഞ്ച് അകലം എങ്കിലും ഭിത്തിയിൽ നിന്ന് ഇട്ടതിനു ശേഷം മാത്രമേ ഫ്രിഡ്ജ് വയ്ക്കാവൂ. ഇത് വഴി ഫ്രിഡ്ജിൽ നിന്ന് വരുന്ന ചൂട് ഭിത്തിയിൽ തങ്ങി നിൽക്കാതെ എളുപ്പം പുറത്തേക്ക് പോകും. ഇത് വഴി ഫ്രിഡ്ജിന്റെ പെർഫോമൻസ് കൂട്ടാനും കൂടുതൽ എനർജി സേവിങ്ങിനും സാധിക്കും.

2.ആവശ്യമുള്ളപ്പോൾ മാത്രം ഫ്രിഡ്ജിന്റെ വാതിൽ തുറന്നിടുക. തുറന്ന ഉടൻ അടയ്ക്കാനും ശ്രെദ്ധിക്കുക. ഫ്രിഡ്ജിന്റെ വാതിൽ തുറന്നിടുമ്പോൾ മുറിയിൽ ഉള്ള ചൂട് വായു ഫ്രിഡ്ജിൽ പ്രവേശിക്കുകയും കൂടുതൽ എനർജി പാഴാവുകയും ചെയ്യും.

3.ഫ്രിഡ്ജിനുള്ളിലേക്ക് സാധനങ്ങൾ സ്റ്റോർ ച്ചെയ്യുമ്പോൾ ഫ്രിഡ്ജിനുള്ളിലെ തണുത്ത വായു എല്ലാ ഇടത്തേക്കും എത്തുന്ന വിധത്തിൽ സാധനങ്ങൾ വയ്ക്കുക. ഇത് വഴി ഫ്രിഡ്ജിനുള്ളിൽ കൂടുതൽ തണുപ്പ് നിലനിർത്താനും സാധനങ്ങൾ കൂടുതൽ ഫ്രഷ് ആയി സൂക്ഷിക്കാനും സാധിക്കും.

4.ആഹാരം സാധനങ്ങൾ പാകം ചെയ്ത ഉടൻ ഫ്രിഡ്ജിനുള്ളിലേക്ക് വയ്ക്കാതിരിക്കുക. ഇങ്ങനെ ചെയ്താൽ ഭക്ഷണത്തിലെ ചൂട് ഫ്രിഡ്ജിന്റെ മൊത്തം സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും തണുപ്പ് കൂട്ടാനായി കോമ്പ്രെസ്സർ കൂടുതൽ സമയം പ്രവൃത്തിക്കുകയും എനർജി കൂടുതൽ ഉപയോഗിക്കുകയും ചെയ്യും.

5.എപ്പോഴും ഫ്രിഡ്ജിന്റെ തെർമൽ കണ്ട്രോൾ മീഡിയം ലെവലിൽ സെറ്റ് ചെയ്യുക. ഇത് വഴി എനർജി സേവ് ചെയ്യാൻ സാധിക്കും.

നിത്യ ജീവിതത്തിൽ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ഫ്രിഡ്ജ് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗത്തിൽ മുകളിൽ പറഞ്ഞ പ്രകാരം കുറച്ച് ശ്രദ്ധ കൊടുത്താൽ കറന്റ്‌ ബില്ലിൽ ഉണ്ടായേക്കാവുന്ന അതിക തുകയുടെ ചിലവ് നമുക്ക് സ്വയം നിയന്ത്രിക്കാനാവും.

Leave a Reply

Your email address will not be published. Required fields are marked *