മീന്‍ അച്ചാര്‍ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കുക ഒരു പത്രം ചോറ് ഉണ്ണാന്‍ ഈ അച്ചാര്‍ മതി

മാംസാഹാരം ഇഷ്ടപെടുന്ന എല്ലാവരുടെയും  പ്രീയപെട്ട ഒരു വിഭവം ആണ് മീന്‍ അച്ചാര്‍ .അപ്പൊ ഇന്ന് നമുക്ക് നല്ല കിടിലന്‍ ഒരു മീന്‍  അച്ചാര്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .

ഇന്ന് നമ്മള്‍ ഒരു കിലോ മീന്‍ കൊണ്ടുള്ള അച്ചാര്‍ എങ്ങനെയാണു തയാറാക്കുക എന്നാണ് ഇവിടെ പരിചയപെടുതുന്നത് അപ്പോള്‍ അതിനായി ആദ്യമേ തന്നെ ഒരുകിലോ മീന്‍ വാങ്ങി ചെറിയ കഷ്ണങ്ങള്‍ ആയി അരിഞ്ഞു വൃത്തിയായി കഴുകി എടുക്കുക .

ക്ലീന്‍ ചെയ്ത ശേഷമുള്ള ഭാരം ആണ് കേട്ടോ പറഞ്ഞത് ഒരു കിലോ .അല്‍പ്പം മാനസം ഉറപ്പുള്ള മീനുകള്‍ ആയ കേര മോധ ,നെയ്മീന്‍ ഇവയൊക്കെ ആണ് അച്ചാര്‍ ഇടുന്നതിനായി കൂടുതല്‍ ഉത്തമം ആയ മീനുകള്‍ .വേണമെന്നുണ്ടങ്കില്‍ നിങ്ങള്ക്ക് ഏതു മീന്‍ ഉപയോഗിച്ച് വേണമെങ്കിലും അച്ചാര്‍ ഉണ്ടാക്കാം പക്ഷെ കുക്ക് ചെയ്യുന്ന സമയത്ത് പൊടിഞ്ഞു പോകാതെ ഇരിക്കുന്നതിനായി ഒന്ന് ശ്രദ്ധിച്ചാല്‍ മാത്രം മതി .നിങ്ങള്ക്ക് ആവശ്യമെങ്കില്‍ ഉണക്ക മീനും അച്ചാര്‍ തയാറാക്കുന്നതിനായി ഉപയോഗിക്കാവുന്നത് ആണ് പക്ഷെ അച്ചാര്‍ ഉണ്ടാകുന്നതിനു വേണ്ടി നിങ്ങള്‍ ഉണക്കമീന്‍ ആണ് തിരഞ്ഞെടുക്കുന്നത് എങ്കില്‍ കുറഞ്ഞത്‌ ഒരു അഞ്ചു മണികൂര്‍ എങ്കിലും ഉപ്പു കളയുന്നതിനായി വെള്ളത്തില്‍ കുതിര്‍ത്തു വെക്കേണ്ടത് അത്യാവശ്യം ആണ് .അങ്ങനെ വെള്ളത്തില്‍ മുക്കി വച്ച് ഉപ്പു മുഴുവനും പോയ ശേഷം മാത്രമേ  അച്ചാര്‍ ഉണ്ടാക്കുന്നതിനു വേണ്ടി ഉപയോഗിക്കാവു അല്ലാത്ത പക്ഷം അച്ചാര്‍ ഉപ്പു കാരണം വായില്‍ വെക്കാന്‍ കൊള്ളാത്ത അവസ്ഥയില്‍ ആകും ഉണ്ടാകുക .

ഇനി നമ്മള്‍ കഴുകി വൃത്തിയാക്കി കട്ട് ചെയ്തു വച്ചിരിക്കുന്ന മീനിലേക്കു ഒന്നര ടേബിള്‍ സ്പൂണ്‍  സ്പൂണ്‍ മുളക് പോടി,ഒരു ടീ സ്പൂണ്‍ മഞ്ഞള്‍ പൊടി ,ഒരു ടീ സ്പൂണ്‍ ഉപ്പ് (അഥവാ ഉണക്കമീന്‍ ആണ് നിങ്ങള്‍ അച്ചാര്‍ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത് എങ്കില്‍ ഉപ്പു ചെര്‍ക്കെണ്ടതായ ആവശ്യം ഇല്ല )ഇനി ഒരു സ്പൂണ്‍ ഉപയോഗിച്ചോ കൈ കൊണ്ടോ നല്ലതുപോലെ ഒന്ന് ഇളക്കിയതിനു ശേഷം ഉപ്പും മുളകും ഒക്കെ ഇതില്‍ പിടിക്കുന്നതിനായി ഒരു അര മണികൂര്‍ നേരത്തേക്ക് ഇത്  മാറ്റി വെക്കുക .

അര മനികൂരിനു ശേഷം മീന്‍ ഫ്രൈ ചെയ്തു എടുക്കുന്നതിനു ആവശ്യമായ എണ്ണ ,അത് നിങ്ങളുടെ രുചിക്ക് അനുസരിച്ച് ഇഷ്ടമുള്ള എന്നാ ഒരു കടായി അല്ലങ്കില്‍ പാനില്‍ വച്ച് ചൂടാക്കുക .എണ്ണ തിളച്ചു വരുമ്പോള്‍ തീ കുറച്ചു വച്ച് നമ്മള്‍ മസാല ചേര്‍ത്ത് വച്ചിരിക്കുന്ന മീന്‍ കഷ്ണങ്ങള്‍ എണ്ണയിലെക്ക് ഇട്ടു കൊടുകുക .മീന്‍ കഷ്ണങ്ങള്‍ ഇടുമ്പോള്‍ കുറച്ചു അലലത്തില്‍ വേണം ഇടാന്‍ അല്ലാത്ത പക്ഷം പരസ്പരം ഒട്ടി പിടിച്ചു ഇരിക്കും വറുത്തു കോരുമ്പോള്‍ .

മീന്‍ എണ്ണയില്‍ ഇട്ട ശേഷം ആദ്യത്തെ രണ്ടുമിനിട്ട് സമയം അതില്‍ ഇളക്കാന്‍ പാടില്ല തീ കുറച്ചു വെക്കുകയും വേണം .ആദ്യ മിനിട്ടുകളില്‍ മീന്‍ ഇളക്കുന്നത് അതിലെ മസാല ഒക്കെ എണ്ണയില്‍ കലങ്ങി പോകാന്‍ കാരണം ആകും .രണ്ടു മിനിട്ടിനു ശേഷം ചെറുതായി മീന്‍ ഇളക്കി കൊടുത്തു ഒരു ഏഴുമുതല്‍ എട്ടു മിനിട്ട് വരെ ഫ്രൈ ചെയ്യുക .ഫ്രൈ ചെയ്യുമ്പോ കൂടുതല്‍ അങ്ങ് ഫ്രൈ ആയി പോകാന്‍ പാടില്ല .ഒരു മീഡിയം ഫ്രൈ ആകുമ്പോ മീന്‍ കോരി മാറ്റുക .

ഇനി മീ വറുത്ത എണ്ണയില്‍ നിന്നും അളവ് കപ്പിന് മുക്കാല്‍ കപ്പു എണ്ണ ഒരു പാനില്‍ എടുത്തു ആ എണ്ണ വീണ്ടും ചൂടാക്കുക .എണ്ണ നന്നായി ചൂടായി വരുമ്പോ ആ എണ്ണയില്‍ ഒരു ടീ സ്പൂണ്‍ കടുക് അര ടീ സ്പൂണ്‍ ഉലുവ എന്നിവ ഇട്ടു കൊടുക്കുക .

കടുക് നന്നായി പൊട്ടി കഴിയുമ്പോള്‍ നൂറു ഗ്രാം ഇഞ്ചി ചോപ്പ് ചെയ്തു എടുത്തത്‌ ,നൂറു ഗ്രാം വെളുത്തുള്ളി തൊലി കളഞ്ഞത് ,ആറു പച്ചമുളക് വട്ടത്തില്‍ അത്യാവശ്യം വലുപ്പത്തില്‍ അരിഞ്ഞു എടുത്തത്‌ ,രണ്ടു തണ്ട് കറിവേപ്പില ,ഒരു ടേബിള്‍സ്പൂണ്‍ ഉപ്പ് ഇവ ചേര്‍ത്തതിനു ശേഷം നന്നായി വഴറ്റി എടുക്കുക .അഞ്ചു മുതല്‍ ആര് മിനിട്ട് വരെ മീഡിയം തീയില്‍ ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുത്തു നമുക്ക് നന്നായി വഴറ്റി എടുക്കാം .

അഞ്ചു മിനിട്ട് വഴറ്റിയ ശേഷം തീ ലോ ഫ്ലെമില്‍ വച്ച് മൂന്നു ടേബിള്‍ സ്പൂണ്‍ മുളകുപൊടി ,മൂന്നു ടേബിള്‍ സ്പൂണ്‍ കാശ്മീരി മുളകുപൊടി ,അര ടീ സ്പൂണ്‍ മഞ്ഞള്‍ പോടീ ,അര ടീ സ്പൂണ്‍ കുരുമുളകുപൊടി ,ഇവ ചേര്‍ത്ത് ഒരു പത്തു സെക്കന്ഡ് സമയം ഒന്ന് ഇളക്കുക .അതില്‍ കൂടുതല്‍ സമയം എണ്ണയില്‍ പൊടി കിടന്നാല്‍ പൊടി കരിഞ്ഞു കരി ചുവക്കും .

ഇനി തീ ലോ ഫ്ലെമില്‍ തന്നെ വച്ച് നമ്മള്‍ ഫ്രൈ ചെയ്തു മാറ്റി വച്ചിരിക്കുന്ന മീന്‍ അതിലേക്കു ചേര്‍ക്കുക .അതിനു ശേഷം നന്നായി ഒന്ന് ഇളക്കി യോജിപ്പിക്കുക .ഇനി തീ ഓഫ്‌ ചെയ്തു ഇതിലേക്ക് ഒന്നര കപ്പ് വിനാഗിരി ചേര്‍ക്കുക .ഇനി ഒന്ന് ഇളക്കി യോജിപ്പിച്ച ശേഷം പുളി ബാലന്‍സ് ചെയ്യുന്നതിനായി ഇതിലേക്ക് ഒരു ടീ സ്പൂണ്‍ ഉപ്പു കൂടെ ചേര്‍ക്കുക .ശേഷം മീന്‍ പൊടിയാത്ത രീതിയില്‍ ഇളക്കുക .

ഇനി അച്ചാര്‍ നന്നായി തണുത്ത ശേഷം മാത്രം ഇട്ടു വെക്കാനുള്ള ഭാരനിയിലേക്ക് മാറ്റുക .

Leave a Reply

Your email address will not be published. Required fields are marked *