ഒരൊറ്റ തവണ കുഞ്ഞുള്ളി ചമ്മന്തി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കുക പിന്നെ ഇങ്ങനെയേ ഉണ്ടാക്കു

ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുതുന്നത് നല്ല ടെസ്ടി ആയിട്ടുള്ള ഈ ചമ്മന്തി മാത്രമേ ഉള്ളു എങ്കില്‍ പോലും വയറു നിറയെ ചോറ് ഉണ്ണാന്‍ പറ്റുന്ന വളരെ ടെസ്റ്റി ആയിട്ടുള്ള കുഞ്ഞുള്ളി ചമ്മന്തി എങ്ങനെ വളരെ ഈസി ആയി തയാറാക്കാം എന്നാണ് .അപ്പൊ നമുക്ക് ആദ്യമേ തന്നെ ഇതിനു ആവശ്യമായ ചേരുവകള്‍ എന്തൊക്കെ ആണ് എന്ന് നോക്കാം .

ആദ്യമേ തന്നെ നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു പതിനഞ്ച് ചെറിയ ഉള്ളി തൊലി കളഞ്ഞു വൃത്തിയായി കഴുകി എടുത്തത്‌ ആണ്.ഇനി പത്തു വറ്റല്‍ മുളക് എടുക്കുക (മുളക് തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക നിങ്ങളുടെ എരുവിന് അനുസരിച്ച് ഇതിന്റെ എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നത് ആണ് .)പിന്നെ ആവശ്യമായിട്ടുള്ളത് ഒരു നെല്ലിക്ക വലുപ്പത്തില്‍ വാളന്‍ പുളിയും അതോടൊപ്പം തന്നെ ഒരു തണ്ട് കറിവേപ്പിലയും ആണ് .പുളിയും മുളകിന്റെ കാര്യം പറഞ്ഞത് പോലെ തന്നെ നിങ്ങളുടെ താല്‍പ്പര്യം അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം .അവസാനമായി ആവശ്യമായിട്ടുള്ളത് അല്‍പ്പം ഉപ്പും പച്ച വെളിച്ചെണ്ണയും ആണ് .

ഇനി നമുക്ക് ഇത് എങ്ങനെയാണു തയ്യാറാക്കേണ്ടത് എന്ന് നോക്കാം .

ഇത് തയ്യാര്‍ ആക്കുന്നതിനായി ആദ്യമേ തന്നെ ഒരു പാന്‍ എടുത്തു അടുപ്പത് വച്ച്  തീ മീഡിയം ഫ്ലെമില്‍ ഇടുക .ചട്ടി ചൂടായി വരുമ്പോ ചട്ടിയിലേക്ക് ഒരു രണ്ടു ടീ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .എണ്ണ ചൂടായി വരുമ്പോ ആ എണ്ണയില്‍ ആദ്യമേ തന്നെ നമ്മള്‍ എടുത്തു വച്ചിരിക്കുന്ന വറ്റല്‍ മുളക് ചേര്‍ത്ത് നന്നായി ഒന്ന് ഇളക്കി കൊടുക്കുക ,അതിനു ശേഷം എടുത്തു വച്ചിരിക്കുന്ന ഉള്ളി ,കറിവേപ്പില ഇവ ചേര്‍ത്ത് കൊടുക്കുക ഇനി ഉള്ളി ചെറിയ രീതിയില്‍ ബ്രൌണ്‍ കളര്‍ ആകുന്നതു വരെ ഒന്ന് ഇളക്കി കൊടുത്തു വഴറ്റുക .പ്രത്യേകം ശ്രദ്ധിക്കുക ഉള്ളി അരിഞ്ഞു ഇടേണ്ട കാര്യം ഇല്ല മുഴുവന്‍ ഉള്ളി ആണ് ഇടേണ്ടത് .ഇനി ഉള്ളി ബ്രൌണ്‍ കളര്‍ ആകുമ്പോ തീ ഓഫ്‌ ചെയ്തതിനു ശേഷം ഉള്ളിയും മുളകും കറിവേപ്പിലയും അത് വഴട്ടാന്‍ ഉപയോഗിച്ച എണ്ണയും ഒരു പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം പുളി കൂടെ ചേര്‍ത്ത് ഒന്നെങ്കില്‍ അരകല്ലില്‍ അത് അല്ലങ്കില്‍ മിക്സിയില്‍ ഇട്ടു ചമ്മന്തി പരുവത്തില്‍ അരച്ചെടുക്കുക .ഇത്രയും വായിച്ചപ്പോ തന്നെ നാവില്‍ കപ്പല്‍ ഓടിയില്ലേ അപ്പൊ ഇനി ഒന്ന് ഉണ്ടാക്കി നോക്കിക്കോ .

Leave a Reply

Your email address will not be published. Required fields are marked *