ചെടികളും പച്ചക്കറികളും തഴച്ചു വളരാനും നിറയെ കായും പൂവും ഉണ്ടാകാനും ഇത് ഇങ്ങനെ തളിച്ചാല്‍ മതി

കഴിഞ്ഞ ദിവസം വളരെ ബുദ്ധിമുട്ടി ഞാന്‍ കുറച്ചു പയര്‍ നട്ടത് ആണ് .അനിയത്തിയുടെ വെട്ടില്‍ കുലച്ചു പയര്‍ കായിക്കുന്നത് കണ്ടിട്ട് ആണ് ഞാന്‍ ഇത് ഇവിടെ കൊണ്ടേ നട്ടത് എന്തോ പറയാന്‍ ആണ് ഇപ്പൊ ആകെ മുരടിച്ചു ഒരു വഴിക്ക് ആയി കായയും പിടിച്ചില്ല അവിടെ ഉണ്ടായ പയര്‍ പോലത്തെ ഒരു പയര്‍ എങ്കിലും ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനെ ഇത് വെറുതെ മേനക്കെട്ടത്‌ അല്ലാതെ ഒരു ഗുണവും ഉണ്ടായില്ല ഇനി ഞാന്‍ ഈ നട്ടു വളര്‍ത്തുന്ന പരിപാടി ഒക്കെ നിര്‍ത്താന്‍ പോകുവാ വെറുതെ ഇങ്ങനെ കഷ്ട്ടപെട്ട് വളര്തികൊന്ദ് വരുമ്പോഴേക്കും മുരടിച്ചു പോകും പിന്നെ എന്തിനാ ഞാന്‍ ഇത്ര കഷ്ടപെട്ടു ഈ പണി എടുക്കുന്നത് സങ്കടം ആയിട്ട് വയ്യ ഇങ്ങനെ പരാതി പറയുന്ന ഒരുപാടു വീട്ടമ്മമാര്‍ ഉണ്ട് .

അപ്പോള്‍ ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുതുന്നത് പച്ചക്കറികളില്‍ ഉണ്ടാകുന്ന ഇതുപോലുള്ള മുഞ്ഞകള്‍ മുരടിപ്പ് ഇവ എല്ലാം മാറ്റുന്നതിനും അതിനോട് ഒപ്പം തന്നെ നമ്മള്‍ വീടുകളില്‍ നാട്ടു വളര്‍ത്തുന്ന ചെടികളിലും പ്രയോഗിക്കാന്‍ കഴിയുന്ന ഒരു അടിപൊളി സിമ്പിള്‍ ആയിട്ട് വീട്ടില്‍ത്തന്നെ തയാറാക്കി ഉപയോഗിക്കാന്‍ കഴിയുന്ന രേമെടി ആണ് അപ്പോള്‍ ഇത് എങ്ങനെ ആണ് തയാറാക്കുക എന്നും ഉപയോഗിക്കേണ്ടത് എങ്ങനെ എന്നും നോക്കാം.

ഈ രേമെടി എല്ലാതരം ചെടികളിലും പച്ചക്കറികളിലും പച്ചമുളക് ചെടികളിലും എല്ലാം ഉപയോഗിക്കാവുന്നത് ആണ് .അപ്പോള്‍ ഇത് തയാറാക്കുന്നതിനായി ആദ്യമേ തന്നെ ഒരു മൂന്നു ഗ്ലാസ്‌ കഞ്ഞിവെള്ളം എടുക്കുക ഇനി ഈ കഞ്ഞി വെള്ളത്തിലേക്ക്‌ നമുക്ക് കടയില്‍ നിന്നും വാങ്ങാന്‍ കിട്ടുന്ന വെളുത്തുള്ളി ഒരു പതിനഞ്ചു അല്ലി എടുക്കുക അതിന്റെ തൊലി ഒന്നും കളയാതെ തന്നെ ആ വെളുത്തുള്ളി നന്നായി ചതച്ചു നമ്മള്‍ ആദ്യം തയാറാക്കി വച്ചിരിക്കുന്ന കഞ്ഞി വെള്ളത്തിലേക്ക്‌ ഇടുക ഇനി ആ കഞ്ഞിവെള്ളം തിളപ്പിക്കുക നന്നായി തിളച്ചു വരുമ്പോ തീ ഓഫ്‌ ചെയ്തു കഞ്ഞിവെള്ളവും വെളുത്തുള്ളിയും തിളപ്പിച്ച പാത്രത്തില്‍ തന്നെ അല്ലങ്കില്‍ നല്ല ഒരു ഭരണിയില്‍ ഈ വെള്ളം നന്നായി അടച്ചു കുറഞ്ഞത്‌ രണ്ടു ദിവസം എങ്കിലും വെക്കുക .രണ്ടു ദിവസത്തിനു ശേഷം ഈ മിശ്രിതം ചെടികളില്‍ സ്പ്രേ ചെയ്താല്‍ എല്ലാതരത്തിലുള്ള മുരടിപ്പ് രോഗങ്ങളും ഉറുമ്പും ഒക്കെ മാറി ചെടി നന്നായി വളരുകയും നന്നായി കായിക്കുകയും ചെയ്യും .ആഴ്ചയില്‍  രണ്ടു പ്രാവശ്യം വീതം ഇങ്ങനെ ചെയ്താല്‍ കീടങ്ങള്‍ ആ ചെടിയുടെ പരിസരത്തേക്കു എത്തി നോക്കുക പോലും ചെയ്യില്ല.

Leave a Reply

Your email address will not be published. Required fields are marked *