അപ്പോള്‍ മുടി കൊഴിയുന്നതിനും മുടി നരക്കുന്നതിനും പിന്നിലെ വില്ലന്‍ ഇവനായിരുന്നു അല്ലെ വെറുതെ എന്തോരം കഷ്ടപ്പെട്ട്

നമ്മുടെ തലയിൽ എത്ര മുടി ഉണ്ടാകണം അതിനു ഏതു കളർ ഉണ്ടാകണം എപ്പോൾ നടക്കണം ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളും നിശ്ചയിക്കുന്നത് പ്രധാനമായും നമ്മുടെ പൂർവികർ ആണ് .രാജ്യങ്ങൾ അവിടുത്തെ കാലാവസ്ഥ ഇവക്കൊക്കെ അനുസരിച്ചു മുടിയിഴകളുടെ ഷേപ്പ് വരെ വ്യത്യാസപ്പെട്ടിരിക്കും .സാധാരണയായി ആരോഗ്യവാനായ ഒരാളുടെ തലയിൽ ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ മുടിയിഴകൾ ആണ് ഉണ്ടാകുക .

ഈ മുടി ഇഴകളിൽ സ്കിന്നിന് പുറത്തേക്കു നിൽക്കുന്ന ഭാഗം ഇപ്പോഴും ഡെഡ് ആയിരിക്കും അതിനു ജീവൻ ഇല്ല .സ്കിന്നിന് അടിയിലുള്ള മുടിക്ക് മാത്രമേ ജീവൻ ഉള്ളു അവിടെ നിന്നും ആണ് മുടിയിഴകൾ വളർന്നു വരുന്നതും .സാധാരണയായി ഒരാളുടെ മുടി ഒരു മാസത്തിൽ ഏറ്റവും കൂടിപ്പോയാൽ ഒരു സെന്റി മീറ്റർ വരെയേ വളരുക ഉള്ളു അതിൽ കൂടുതലായി നമ്മൾ എന്തൊക്കെ മരുന്നുകളും എണ്ണകളും ഉപയോഗിച്ച് എന്ന് പറഞ്ഞാലും മുടി വളരുക ഇല്ല .

അപ്പോൾ പിന്നെ മുടിക്ക് വളർച്ച ഉണ്ടാകുന്നതിനും മുടികൊഴിച്ചിലും മുടി നടക്കലും തടയുന്നതിന് വേണ്ടി നമ്മൾ എന്താണ് ചെയ്യേണ്ടത് .മുടിയുടെ മുകളിൽ എന്തെങ്കിലും എണ്ണകൾ തേച്ചു പിടിപ്പിച്ചു എന്നുള്ളത് കൊണ്ട് എന്തേലും ഗുണം കിട്ടുമോ അതോ മറ്റെന്തെങ്കിലും ആണോ ചെയ്യേണ്ടത് .മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഭക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടോ .ഇങ്ങനെ ഉള്ള നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടി ആണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോ .

Leave a Reply

Your email address will not be published. Required fields are marked *