പൊരിച്ചാലോ പുഴുങ്ങിയാലോ മുട്ടയുടെ പല ഗുണങ്ങളും നഷ്ടപ്പെടും.കൊളസ്‌ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ

മലയാളികൾക്ക് ഏറെ പ്രീയപ്പെട്ട ഒരു ഭക്ഷണ വിഭവം ആണ് മുട്ടയും മുട്ട വിധവങ്ങളും .എന്തിനു ഏറെ പറയുന്നു മറ്റു മാംസ ആഹാരങ്ങൾ കഴിക്കാത്തവർ പോലും മുട്ട കഴിക്കുക പതിവാണ് .മുട്ടയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് തന്നെ വളരെ കുറഞ്ഞ ചിലവിൽ വളരെ കൂടുതൽ ന്യൂട്രിഷ്യൻ നമ്മുടെ ശരീരത്തിന് നല്കാൻ കഴിവുള്ള ഒരു ഭക്ഷണം ആണ് ഇത് എന്നത് തന്നെയാണ് .ആക്ടുകൊണ്ട് തന്നെ ആണ് വിദഗ്ധർ ആയിട്ട് ഉള്ളവർ ഒരു പത്തു വയസ്സ് എങ്കിലും കഴിഞ്ഞ കുട്ടികൾക്കും പ്രായമായവർക്കും ഒക്കെ പതിവായി മുട്ട കൊടുക്കണം എന്ന് നിർദ്ദേശിക്കുന്നത് .

പല ആളുകളോടും മുട്ട കഴിക്കുന്ന കാര്യം പറയുമ്പോൾ അവർ സംശയത്തോടെ ചോദിക്കുന്ന ഒരു ചോദ്യം ആണ് .മുട്ടയിൽ കൊഴുപ്പു കൂടുതലായി അടങ്ങിയിട്ടില്ലയോ അങ്ങനെയുള്ള സാഹചര്യത്തിൽ കൊളസ്‌ട്രോൾ കൂടുതൽ ഉള്ളവർക്കും ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്കും ഇത് കഴിക്കാമോ എന്നുള്ളത് .അതുപോലെ തന്നെ മറ്റൊരു സംശയം ആണ് ഒരു ദിവസം ഒരാൾക്ക് എത്ര മുട്ട കഴിക്കാൻ സാധിക്കും എന്നുള്ളത് .

മുട്ടയിൽ പ്രധാനമായും രണ്ടു ഭാഗങ്ങൾ ഉണ്ട് മുട്ടയുടെ വെള്ളയും അതുപോലെ തന്നെ നമ്മൾ ഒക്കെ ഉണ്ണി എന്നൊക്കെ വിളിക്കുന്ന മുട്ടയുടെ മഞ്ഞയും .മുട്ടയുടെ വെള്ള എന്ന് പറയുന്നത് നമ്മൾ ആല്ബുമിന് എന്ന് വിളിക്കുന്ന ശുദ്ധമായ പ്രോടീൻ ആണ് .നമ്മുടെ ശരീരത്തിൽ രോഗ പ്രധിരോധ ശേഷി വർധിപ്പിക്കുന്നതിനും മസ്സിൽ ഡെവലപ്പ് ചെയ്യുന്നതിനും ഒക്കെ ഈ പ്രോടീൻ വളരെ അത്യാവശ്യമായിട്ടുള്ള ഒരു ഘടകം ആണ് .

കൊച്ചു കുട്ടികൾക്ക് പോലും വളരെ പെട്ടെന്ന് ദഹനം സാധ്യമാകുന്ന ഒരു പ്രോടീൻ ആണ് ആല്ബുമിന് .ഒരു മുട്ടയുടെ വെള്ളയിൽ രണ്ടുമുതൽ മൂന്നു ഗ്രാം വരെ പ്രോടീൻ അടങ്ങിയിട്ടുണ്ട് .

ഇനി മുട്ടയുടെ മഞ്ഞ അഥവ ഉണ്ണിയിൽ ആണ് വളരെ ഉയർന്ന അളവിൽ ,മിനറൽസ് ,വിറ്റമിൻസ് ,ആന്റി ഓക്സിഡന്റ്സ് എന്നിവ അടങ്ങിയിരിക്കുന്നത് .നമ്മുടെ ശരീരത്തിന്റെ ഭാരം അനുസരിച്ചു നമുക്ക് മുട്ടയുടെ വെള്ള കഴിക്കാവുന്ന ആണ് .അഥവാ നിങ്ങൾ സ്ഥിരമായി നല്ല വ്യായാമം ചെയ്യുന്ന ഒരു വ്യക്തി ആണ് എന്നുണ്ട് എങ്കിൽ നിങ്ങള്ക്ക് മൂന്നോ നാലോ മുട്ടയുടെ വെള്ള വരെ ഒരു ദിവസം കഴിക്കാവുന്നതു ആണ് .മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന പ്രോടീൻ വളരെ പെട്ടെന്ന് നമ്മുടെ ശരീരത്തിൽ പിടിക്കുന്നത് ആണ് എന്നുള്ളതുകൊണ്ട് തന്നെ ഇത് വ്യായാമം കഴിഞ്ഞ ഉടനെ കഴിക്കുന്നത് മസ്സിൽ ഡെവലപ്പ് ചെയ്യുന്നതിന് വളരെയധികം സഹായിക്കും .

മുട്ടയുടെ മഞ്ഞയുടെ കാര്യത്തിൽ അഥവാ നിങ്ങൾ നന്നായി വ്യായാമം ചെയ്യുകയും ശാരീരിക അധ്വാനം ഉള്ള ഒരു ആളും ആണ് എങ്കിൽ മുട്ടയുടെ മഞ്ഞ കഴിച്ചാൽ അതിൽ അടങ്ങിയിരിക്കുന്ന fat എനർജി ആയി മാറുകയാണ് ചെയ്യുക .പക്ഷെ മുട്ടയുടെ മഞ്ഞ കഴിക്കുന്നതിനു ഒപ്പം തന്നെ മറ്റു കൊഴുപ്പു അടങ്ങിയ ഭക്ഷണങ്ങളും കഴിച്ചു ചുമ്മാ ഒരു അധ്വാനവും ഇല്ലാതെ ഇരിക്കുന്ന ഒരു വ്യക്തി ആണ് നിങ്ങൾ എന്ന് ഉണ്ടെങ്കിൽ ഉറപ്പായും കൊളസ്‌ട്രോൾ കൂടും .അത് മുട്ടയുടെ കുഴപ്പം അല്ല നമ്മുടെ കുഴപ്പം ആണ് അതിനു മുട്ടയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .

മുട്ട പുഴുങ്ങിയും പൊരിച്ചും കഴിക്കുന്നതിനേക്കാൾ ഏറ്റവും നല്ലതു മുട്ടയുടെ മഞ്ഞ ഒരുപാടു വേഗത രീതിയിൽ പാചകം ചെയ്തു കഴിക്കുന്നത് ആണ് .

Leave a Reply

Your email address will not be published. Required fields are marked *