നെഞ്ചിലും തലയിലും ഒക്കെ ഗ്യാസ് കയറുന്നത് എന്തുകൊണ്ട് എങ്ങനെ ഇത് ഒഴിവാക്കാം

പലപ്പോഴും പലരും പറയുന്ന പരാതി ആണ് ശരീരത്തിൽ പ്ലേ ഭാഗങ്ങളിൽ ആയി ഗ്യാസ് കയറിയിരിക്കുന്നു പോലെ ഫീൽ ചെയ്യുന്നു എന്നുള്ളത് .ചിലസമയങ്ങളിൽ അത് നെഞ്ചിൽ ആകാം ,ചില സമയങ്ങളിൽ അത് മുതുകിലൂടെ ഉരുണ്ടു നടക്കുന്നതായി ഫീൽ ചെയ്യുന്നു ,പലപ്പോഴും ഇങ്ങനെ ഗ്യാസ് കയറുന്ന ഭാഗത്തു ഒന്ന് തടവുമ്പോൾ ഏമ്പക്കം പോകും ഏമ്പക്കം പോയാൽ പിന്നെ ആശ്വാസം ലഭിക്കും .ഇത് ചിലപ്പോ നെഞ്ചിൽ മാത്രമല്ല കൈകളിലോ കാലുകളിലോ ഒക്കെ ഇങ്ങനെ ഗ്യാസ് കയറി വിലങ്ങിയിട്ടു ഭയങ്കര വേദന വരുന്നു എന്ന് പോലും പരാതി പറയുന്നവർ ഉണ്ട് .ചിലർക്ക് ഗ്യാസ് കയറി തലകറക്കം, തല പെരുപ്പ് ,ബോധക്ഷയം ഇവരെ ഉണ്ടാകുന്നതായി കാണാറുണ്ട് .ഗ്യാസ് കയറി ബോധക്ഷയം ഉണ്ടാകുന്നവർക്കു ഒന്ന് ശര്ധിക്കുകയോ ഏമ്പക്കം പോകുകയോ ചെയ്യുമ്പോൾ ബോധം തിരിച്ചു വരുന്നതായും കാണപ്പെടുക പതിവാണ് .ഇത്തരത്തിൽ ഗ്യാസ് തൊണ്ടയിലും നെഞ്ചിലും ഒക്കെ കയറിയിരിക്കുന്നതിനു കാരണം എന്ത് എന്നും എങ്ങനെ ഇത് പരിഹരിക്കാം എന്നും നമുക്ക് നോക്കാം .,

നമ്മുടെ ശരീരത്തിൽ നമ്മുടെ തലച്ചോറിനെയും നമ്മുടെ ആന്തരിക അവയവങ്ങളെയും നേരിട്ട് കണക്ട് ചെയ്തിരിക്കുന്ന ഒരു നെർവ് ഉണ്ട് .വാഗ്‌സ് നെർവ് എന്നാണ് ഇത് അറിയപ്പെടുന്നത് .ഈ വാഗ്‌സ് നെർവ് ആണ് നമ്മുടെ വയറിനെയും അതോടൊപ്പം തലച്ചോറിനെയും പരസ്പരം കണക്ട് ചെയ്തു സന്ദേശങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പാസ് ചെയ്യുന്നത് .അതായതു നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തിന് കൃത്യമാണോ ?നമ്മുടെ വിശപ്പ് നോർമൽ ആയിട്ടുണ്ടോ ?ഭക്ഷണം കഴിച്ചപ്പോൾ വയർ നിറഞ്ഞിട്ടുണ്ടോ ?തുടങ്ങിയ കാര്യങ്ങളും ,നമുക്ക് ടെൻഷൻ ഉണ്ട് എങ്കിൽ പെട്ടെന്ന് വിശപ്പ് ഇല്ലായിമ ,അല്ലങ്കിൽ അമിതമായിട്ടു ഓക്കാനം അല്ലങ്കിൽ വയറുമായി ബന്ധപെട്ട എന്ത് ബുദ്ധിമുട്ടുകളും എല്ലാം ഈ വാഗ്‌സ് നെർവ് വഴിയുള്ള സന്ദേശം പാസിംഗ് വഴിയാണ് ഉണ്ടാകുന്നതു .

അതുകൊണ്ട് തന്നെ ഈ വാഗ്‌സ് നിറവിൽ എന്തുതരം പ്രശ്നങ്ങൾ ഉണ്ടായാലും നമുക്ക് വളരെ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും .പലപ്പോഴും തലയിൽ ഗ്യാസ് കയറിയിരിക്കുന്നു എന്ന് പറഞ്ഞു ഒരു രോഗി ഡോക്ടറെ കാണാൻ പോയാൽ ഡോക്ടർ ചിരിക്കും അങ്ങനെ ഒരു സംഭവം സാധ്യമേ അല്ല എന്ന് പറയും എന്നാൽ രോഗിയുടെ അനുഭവം വിഭിന്നം ആയിരിക്കും .നന്നായി ഒന്ന് തടവിയാൽ അവരുടെ ഏമ്പക്കം പോകും ഏമ്പക്കം പോയാൽ അവരുടെ തലയിലെ വേദന മാറുകയും ചെയ്യും .ഡോക്ടർ ഇങ്ങനെ ഒരു സംഭവം ഇല്ല എന്ന് പറഞ്ഞാലും രോഗി അത് വിശ്വസിക്കുകയില്ല .

ഇതിന്റെ ഒരു കാരണം എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണവും മറ്റും ശരിയായ രീതിയിൽ ദഹിക്കണം എന്നുണ്ട് എങ്കിൽ തലച്ചോറിൽ നിന്നും വാഗ്‌സ് നെർവ് വഴി വരുന്ന സിഗ്നലിന്റെ ആവശ്യമുണ്ട് .എന്നാൽ വാഗ്‌സ് നെർവ് ശരിയായി സിഗ്നൽ കൊടുക്കാതെ ഇരിക്കുകയോ അതിന്റെ ഫങ്‌ഷനിങ് അൽപ്പം സ്ലോ ആണെങ്കിലോ അങ്ങനെ ഉള്ളവർക്ക് ഇങ്ങനെ ഗ്യാസ് കയറുന്നതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം .ഇത് നമ്മുടെ ശ്വാസകോശത്തിന്റെ പ്രവർത്തനം ,ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവർത്തനം ,കരളിന്റെ പ്രവർത്തനം എന്നിവയെ ബാധിക്കും കാരണം ഇവയുടെ ഒക്കെ പ്രവർത്തനം ശരിയായി നടക്കുന്നതിൽ ഒരു മുഖ്യ പങ്കു വാഗ്‌സ് നേർവിന് ഉണ്ട് .നിങ്ങള്ക്ക് അമിതമായ ടെൻഷൻ ഉണ്ടെങ്കിൽ നിങ്ങള്ക്ക് ചിലപ്പോ വിശപ്പ് ഉണ്ടാകില്ല ,അമിതമായ ടെൻഷൻ ഉള്ള സമയത്തു ഭക്ഷണം കഴിച്ചാൽ ആ ഭക്ഷണത്തിന്റെ ദഹനം കൃത്യമായി നടക്കണം എന്നില്ല ,ഇതിന്റെ കാരണം വാഗ്‌സ് നേര്രവ് കറക്ട് ആയി ടെൻഷൻ ഉള്ള സമയത്തു പ്രവർത്തിക്കാത്തത് ആണ് .

നമ്മൾ കഴിച്ച ഭക്ഷണം അമിതമായി ഗ്യാസ് ഉണ്ടാക്കിയാലോ ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കാതെ ഇരുന്നാലോ ,വയറ്റിൽ അമിതമായി ഗ്യാസ് കയറി വയർ വീർത്തു വന്നാലോ ,കുടലിൽ ഗ്യാസ് കയറിയാലോ എല്ലാം ഇത് വാഗ്‌സ് നേർവിനെ സ്വാധീനിക്കുകയും അതിന്റെ പ്രവർത്തനത്തെ സ്റ്റിമുലേറ്റ ചെയ്യുകയും ചെയ്യും .ഈ സ്റ്റിമുലേഷൻ തലച്ചോറിലേക്ക് നൽകുന്ന സന്ദേശം മറ്റൊന്ന് ആയിരിക്കും .പലപ്പോഴും നിങ്ങള്ക്ക് തലയുടെ പല ഭാഗത്തും വേദന പോലെയോ ,തലകറക്കം പോലെയോ ഒക്കെ അനുഭവപ്പെടുന്നതിനുള്ള കാരണം ഇത്തരത്തിൽ വയറിൽ നിന്നും പോകുന്ന തെറ്റായ സന്ദേശങ്ങൾ ആണ് .ഇതുമൂലം നമുക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചിലപ്പോ തലകറക്കമോ ഗ്യാസോ ഒക്കെയാകാം ഇത് .

പലപ്പോഴും നെഞ്ചിലും പുറത്തും കയ്യിലും കാലിലും ഒക്കെ വേദന ഉണ്ടാകുകയും ഗ്യാസ് കെട്ടി നിൽക്കുന്നതുപോലെ നമുക്ക് തോന്നുകയും ചെയ്യും സത്യത്തിൽ അത് ഗ്യാസ് ആ ഭാഗങ്ങളിലേക്ക് കയറി വരുന്നത് അല്ല നേരെ മറിച്ചു തലച്ചോറിന് ആ പ്രശ്നം എന്ത് എന്ന് കറക്ട് ആയി മനസ്സിലാക്കുന്നതിനു ഉണ്ടാകുന്ന ബുദ്ധിമുട്ടു കൊണ്ട് അങ്ങനെ തോന്നുന്നത് ആണ് .പലപ്പോഴും ഒരു പരിധിയും ഇല്ലാത്ത രീതിയിൽ വയറ്റിൽ ഗ്യാസ് നിറയുമ്പോ വാഗ്‌സ് നെർവ് വളരെ തെറ്റായ രീതിയിൽ പ്രവർത്തിക്കുകയും തെറ്റായ സന്ദേശം തലച്ചോറിലേക്ക് അയക്കുകയും അതിന്റെ ഫലമായി തലകറങ്ങി വീഴുകയും ഒക്കെ ചെയ്യാറുണ്ട് .ഇങ്ങനെ തലകറങ്ങി വീഴുന്നവർ ഒന്ന് ശര്ധിച് ഒക്കെ കഴിയുമ്പോൾ വയറ്റിലെ പുളിപ്പും ഗ്യാസും ഒക്കെ പോകുകയും ശരിയായ സന്ദേശം തലച്ചോറിൽ എത്തുകയും ആള് നോർമൽ ആകുകയും ചെയ്യും .

ഇപ്പൊ ഇത്രയും പറഞ്ഞു വന്നപ്പോ സ്വാഭാവികമായും നമ്മിൽ ഉണ്ടാകുന്ന സംശയം ആയിരിക്കും അഥവാ ഈ കയറുന്നതു ഒന്നും ഗ്യാസ് അല്ലങ്കിൽ അല്ലങ്കിൽ വേദന ഉണ്ടാക്കുന്നത് ഗ്യാസ് അല്ല എന്നുണ്ടെങ്കിൽ പിന്നെ ഇങ്ങനെ ഗ്യാസ് കയറിയതായി ഫീൽ ചെയ്യുന്ന സ്ഥലങ്ങളിൽ തടവുമ്പോൾ ഏമ്പക്കം പോകുകയും വേദന മാറുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് എന്ന് .അതിനു കാരണം നിങ്ങൾ ഇങ്ങനെ തടവുമ്പോൾ അത് നല്ല ഒരു മസ്സാജ് ആണ് കൊടുക്കുന്നത് എങ്കിൽ ഇങ്ങനെ മസ്സാജ് ചെയ്യുന്നത് പറ സിമ്പതെറ്റിക്‌ നേർവെസ് സിസ്റ്റത്തെ നന്നായി സ്റ്റിമുലേറ്റ ചെയ്യുകയും ഈ സ്റ്റിമുലേഷൻ വാഗ്‌സ് നേർവിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും .ആ സമയത്തു നിങ്ങള്ക്ക് ബ്ലോക്ക് ആയി നിൽക്കുന്ന ഗ്യാസ് പോകുകയും ഏമ്പക്കം വരികയും പെട്ടെന്ന് ആ ഭാഗത്തെ വേദന മാറുകയും ചെയ്യുന്നു .

Leave a Reply

Your email address will not be published. Required fields are marked *