വീട്ടില്‍ വളര്‍ത്താന്‍ മലയാളി ഭയപെടുന്ന കടച്ചക്ക ,എന്താണ് ഈ ഭയത്തിനു പിന്നിലെ കാരണം അറിയാതെ പോകരുത്

നമ്മുടെ ആരോഗ്യത്തിനു വളരെ നല്ല ഒരു ഭക്ഷണം ആണ് നമ്മൾ കടച്ചക്ക അല്ലങ്കിൽ ശീമച്ചക്ക എന്നൊക്കെ വിളിക്കുന്ന മിക്ക വീടുകളിലും കറിവെക്കുന്നതിനായി ഉപയോഗിക്കുന്ന കടപ്ലാവിൽ നിന്നും ലഭിക്കുന്ന ചക്ക .കടച്ചക്കയുടെ രുചി അത് പറഞ്ഞറിയിക്കാൻ കഴിയാത്തതു ആണ് സത്യത്തിൽ ഇതിന്റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞിട്ടു അല്ല ഇതിന്റെ രുചി അത്രമാത്രം ഇഷ്ടപ്പെടുന്നത് കൊണ്ടാണ് മലയാളി ഈ ചക്ക കറിവച്ച് കഴിക്കുന്നത് .കടച്ചക്ക കേരളത്തിന്റേതായ ഒരു വിഭവം അല്ല ഇത് ആഫ്രിക്കയിൽ നിന്നും ഇന്റോനേശ്ജ്യയിൽ നിന്നും ആണ് കേരളത്തിലേക്ക് വന്നത് .അങ്ങനെ മറ്റു രാജ്യങ്ങളിൽ നിന്നും നമ്മുടെ നാട്ടിലേക്ക് പറിച്ചു നടപ്പെട്ട ഒന്നാണ് ഇത് എന്ന് ഉണ്ടെങ്കിലും കേരളത്തിലെ മണ്ണിൽ ഇത് സമൃദ്ധമായി ഒറ്റ വക്കിൽ പറഞ്ഞാൽ ഇതിന്റെ ജന്മദേശങ്ങളിൽ വളരുന്നതിലും കരുത്തോടെ വളരും എന്നുള്ളത്ആണ് ഏറ്റവും രസകരമായ കാര്യം .കടച്ചക്ക നമ്മൾ സാധാരണയായി തേങ്ങാപ്പാലിൽ പുഴുനി അല്ലങ്കിൽ വെറുതെ പുഴുങ്ങി അതുമല്ലങ്കിൽ കറിയോ തോരനോ ഒക്കെ ആയി സാധാരണ നമ്മൾ കഴിക്കാറുണ്ട് .ഇനി വേണമെങ്കിൽ നമുക്ക് വറുത്തു കഴിക്കുകയും ചെയ്യാം .ഒരു സമ്പൂർണ്ണ ആഹാരം എന്ന നിലയിൽ നമുക്ക് കഴിക്കാൻ പറ്റിയ ഒന്നാണ് കടച്ചക്ക .അതായതു നമ്മൾ അരി ആഹാരം കഴിക്കുന്നത് പോലെയും കപ്പയും ചക്കയും ഒക്കെ കഴിക്കുന്നത് പോലെയും ഒരു നേരത്തെ ഭക്ഷണം ആക്കാനുള്ള എല്ലാ ഗുണങ്ങളും പോഷകങ്ങളും കടച്ചക്കയിൽ ഉണ്ട് .

നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമായ ഒരു ഘടകം ആണ് ഫൈബർ നമ്മുടെ ശരീരത്തിലെ കൊളസ്‌ട്രോൾ കുറച്ചു നിര്ത്തുന്നതിനും ദഹനം സാധ്യമാക്കുന്നതിനും എല്ലാം ഫൈബർ വളരെ അത്യാവശ്യമായ ഒന്നാണ് .നമ്മൾ സാധാരണ കഴിക്കുന്ന ഭക്ഷണങ്ങളിൽ ഒക്കെ ഉള്ളതിലും കൂടുതൽ ഫൈബർ കടച്ചക്കയിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ട് തന്നെ കടച്ചക്ക കഴിക്കുന്നത് കൊളസ്‌ട്രോൾ ദഹന പ്രശ്നങ്ങൾ മലബന്ധം ഇവ ഒഴിവാക്കുന്നതിന് സഹായിക്കുന്നു .

കടച്ചക്കയിൽ വളരെ ഉയർന്ന അളവിൽ വിറ്റാമിന് സീ ,ബി കോംപ്ലക്സ് ,പൊട്ടാസ്യം എന്നിവ വളരെ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട് .പൊട്ടാസ്യം കൂടുതലായി അടങ്ങിയതുകൊണ്ട് ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനു വളരെ നല്ലതാണു അതോടൊപ്പം ബ്ലഡ് പ്രഷർ നിയന്ത്രിച്ചു നിര്ത്തുന്നതിനും ഇത് സഹായിക്കുന്നു .

കടച്ചക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള ഓട്ടോ ഇമ്യൂൺ പ്രശ്നങ്ങളെ ചെറുക്കുന്നതിന് സഹായിക്കും .അതായതു സ്കിന്നിൽ ഉണ്ടാകുന്ന രോഗങ്ങൾ മുതൽ താരനെ വരെ ചെറുക്കുന്നതിനും സ്കിൻ ഡ്രൈ ആകുന്നതുപോലുള്ള പ്രശ്നങ്ങളെ ചെറുക്കുന്നതിനും സഹായിക്കും എന്ന് അർഥം .

കടച്ചക്കയിൽ ഫാറ്റ് അതുപോലെ തന്നെ പ്രോടീൻ ഇവ രണ്ടും മറ്റു ഭക്ഷണങ്ങളും ആയി താരതമ്യം ചെയ്യുമ്പോൾ വളരെയധികം കുറവാണു .എന്നിരുന്നാലും മലയാളികളുടെ ഭക്ഷണരീതിക്ക്‌ അനുസരിച്ചു ഇത് കഴിക്കുന്നത് ഷുഗർ കൂടുന്നതിനും തടി കൂടുന്നതിനും കാരണം ആകും .അത് എന്തുകൊണ്ടാണ് എന്ന് വച്ചാൽ നമ്മുടെ ഭക്ഷണ രീതി തന്നെയാണ് കാരണം .ഇതിൽ ഫാറ്റ് കുറവാണു എന്നുണ്ടെങ്കിലും കാർബോ ഹൈഡ്രേറ്റ് വളരെ കൂടുതൽ ആണ് മറ്റു ഭക്ഷണങ്ങളും ആയി താരതമ്യം ചെയ്യുമ്പോൾ .അതുകൊണ്ട് തന്നെ ഇത് കഴിക്കേണ്ടത് ഒരു സമ്പൂർണ്ണ മീൽ ആയിട്ടാണ് അതിനു പകരം നമ്മൾ മലയാളികൾ ഇത് ചോറിന്റെ ഒപ്പം കറി ആയി കഴിക്കുമ്പോൾ ഇതിലെ കാർബോ ഹൈഡ്രേറ്റ് ഒപ്പം നമ്മുടെ ചോറിൽ ഉള്ള കാർബോ ഹൈഡ്രേറ്റ് ഇവ ഒരുമിച്ചു ശരീരത്തിൽ എത്തുകയും അത് ഷുഗർ കൂടുന്നതിനും തടി വെക്കുന്നതിനും കാരണം ആകുകയും ചെയ്യും .അതുകൊണ്ട് തന്നെ അങ്ങനെ കഴിക്കുന്നത് ഒഴിവാക്കുന്നത് ആകും ഉത്തമം .

കൊച്ചുകുട്ടികൾക്ക് ഇത് കൊടുക്കുന്നത് അവരുടെ ശരീരം പുഷ്ടിക്കുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും .ആരോഗ്യം വർധിപ്പിക്കുന്നതിനും നല്ലതു ആണ് .ഒരു മൂന്നു വയസ്സ് മുതലുള്ള കുട്ടികൾക്ക് കടച്ചക്ക തേങ്ങാപ്പാലിൽ പുഴുങ്ങി നൽകുന്നത് വളരെ നല്ലതു ആണ് .ഇതിൽ ധാരാളമായി ഫൈബർ അടങ്ങിയിട്ടുള്ളതുകൊണ്ട് മലബന്ധം ഉള്ള കുട്ടികൾക്ക് ആ പ്രശ്നം മാറുന്നതിനു ഇത് വളരെ നല്ലതു ആണ് .കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർ ആണ് എങ്കിലും അവർക്കു ശരീരത്തിന് അൽപ്പം പുഷ്ടി വേണം എന്ന് ആഗ്രഹം ഉണ്ട് എങ്കിൽ കടച്ചക്ക തേങ്ങാപ്പാലിൽ പുഴുങ്ങി കഴിക്കാവുന്നതു ആണ് .

ഇതൊക്കെ ആണ് എങ്കിലും ഇന്ന് മാർക്കറ്റിൽ സുലഭമായി ലഭിക്കാത്ത ഒരു വിഭവം ആണ് കടച്ചക്ക അഥവാ കിട്ടിയാൽ തന്നെ ഭയങ്കര വിലയും ആണ് .സത്യത്തിൽ ഇത് വലിയ കീടശല്യം ഒന്നും ഉണ്ടാകാത്ത വളരെ ഈസിയായി നാട്ടു വളർത്താൻ കഴിയുന്ന ഒരു ചെടി ആണ് എങ്കിലും ഒരിക്കൽ പിടിച്ചാൽ ഏകദേശം അമ്പതു വർഷത്തേക്ക് വിളവ് നൽകുന്ന ഒരു ചെടി ആണ് എന്നുണ്ടെങ്കിലും മലയാളികൾക്കിടയിൽ പ്രചരിച്ചിരുന്ന കടച്ചക്ക വളർത്തുന്ന വീട് നശിക്കും എന്നുള്ള ഒരു അന്ധവിശ്വാസം ആണ് ഇന്ന് ഈ ചെടി നട്ടുവളർത്താൻ പലരെയും പിന്നോട്ട് വലിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *