വൃക്കയുടെ പ്രവര്‍ത്തനം തകര്‍ക്കുന്ന ക്രീയാറ്റിനിൻ ശരീരത്തില്‍ കൂടാതിരിക്കുവാന്‍ ചെയ്യേണ്ടത്

ഡോക്ടർമാർ പലപ്പോഴും നമ്മളോട് ക്രീയാറ്റിനിൻ ലെവൽ ചെക്ക് ചെയ്തു നോക്കാൻ പറയാറുണ്ട് .ഇത് നോർമൽ അല്ലാതെ ഇരിക്കുന്നത് നമ്മുടെ കിഡ്‌നി തകരാറു മൂലം ആണ് എന്ന് നമ്മൾ എല്ലാവരും പലപ്പോഴും കേട്ടിരിക്കാൻ സാധ്യത ഉണ്ട് .സാധാരണയായി വൃക്ക സംബന്ധമായ പ്രശ്നങ്ങൾ മൂലം അല്ലാതെ മറ്റെന്തെങ്കിലും കാരണങ്ങൾക്ക് ആകും നമ്മൾ രക്തപരിശോധന നടത്തുകയും റിപ്പോർട്ട് വരുമ്പോൾ ക്രീയാറ്റിനിൻ

നോർമൽ അല്ലാത്തതായി ശ്രദ്ധയിൽ പെടുകയും ചെയ്യുക .അഥവാ ചെറിയ വേരിയേഷൻ ഒക്കെ മാത്രമേ ഉള്ളു എങ്കിൽ സാധാരണയായി ഡോക്ടർമാർ അത് കുറക്കാൻ സഹായിക്കുന്ന ചില നിയന്ത്രണ മാര്ഗങ്ങള് നമ്മളോട് പറഞ്ഞു തരും അത് അല്ല എന്നുണ്ട് എങ്കിൽ കിഡ്‌നി സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഡോക്ടറിനെ പോയി കാണുക എന്ന് പറയും .

ഡോക്ടർമാർ ക്രീയാറ്റിനിൻ ചെറിയ മാറ്റങ്ങൾ വരുമ്പോൾ തന്നെ നമ്മളോട് മുൻകരുതൽ എടുക്കുക എന്ന് ആവശ്യപ്പെടുന്നതിന് കാരണം ഉണ്ട് .ഇതിൽ വരുന്ന ചെയ മാറ്റം പോലും നമ്മുടെ കിഡ്‌നി പതിയെ പതിയെ തകരാറിലേക്കു പോകുന്നു എന്നതിന്റെ സൂചനയാണ് .ആദ്യമേ തന്നെ എന്താണ് ക്രീയാറ്റിൻ എന്നൊന്ന് നമുക്കൊന്ന് നോക്കാം .

നമ്മുടെ ശരീരത്തിലെ മസിലുകൾക്ക് പ്രവർത്തിക്കുന്നതിന് ഊർജം ആവശ്യമാണ് .മസിലുകൾക്ക് ആവശ്യമായ ഊർജം സപ്ലൈ ചെയുന്നത് ക്രീയാറ്റിൻ എന്ന് പറയുന്ന മോളിക്യൂൾ വഴിയാണ് .നമ്മുടെ ശരീരത്തിന് അല്ലങ്കിൽ മസിലുകളുടെ പ്രവർത്തനത്തിന് ആവശ്യമായ ക്രീയാറ്റിൻ ഉല്പാദിപ്പിക്കുന്നത് നമ്മുടെ കരളിൽ ആണ് .ഇങ്ങനെ കരളിൽ ഉല്പാദിപ്പിക്കുന്ന ക്രീയാട്ടിന് മസ്സിലുകളിലേക്കു സപ്പ്ളെ ചെയ്യപ്പെടുകയും മസിലുകൾ അതിനു ആവശ്യമായ ക്രീയാറ്റിൻ ഉപയോഗിക്കുകയും ചെയ്യുന്നു .ഇങ്ങനെ മസിലുകൾ ഉപയോഗിച്ച ശേഷം പുറത്തു വിടുന്ന വേസ്റ്റ് ആണ് ക്രീയാറ്റിനിൻ എന്ന് അറിയപ്പെടുന്നത് .ഈ വേസ്റ്റ് നമ്മുടെ വൃക്കകൾ രക്തത്തിൽ അലിയാത്ത രീതിയിൽ കൃത്യമായി അരിച്ചു നമ്മുടെ ശരീരത്തിന് പുറത്തേക്കു കളയുക ആണ് പതിവ് .അപ്പോൾ നമ്മുടെ ക്രീയാറ്റിനിൻ പരിശോധിക്കുന്ന സമയത്തു രക്തത്തിൽ ഇതിന്റെ അളവ് നോർമൽ ആണ് എന്നുണ്ട് എങ്കിൽ വൃക്കകൾ കൃത്യമായി പ്രവർത്തിക്കുന്നു എന്നാണ് അർഥം .

അമിതമായി വ്യായാമം ചെയ്യുന്നവർ ,പ്രോടീൻ അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിന് ആവശ്യമായ അളവിലും കൂടുതൽ കഴിക്കുന്നവർ ,ശരീരത്തിന് ആവശ്യമായ അളവിൽ കൃത്യമായി വെള്ളം കുടിക്കാത്തവർ ,ചിലതരം മരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്നവർ ,നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലുള്ള രീതിയിൽ പ്രമേഹം ,പാരമ്പര്യം ,നിരന്തരമായി ഉയർന്ന രീതിയിൽ ഉള്ള ബ്ലഡ് പ്രഷർ ,നമ്മുടെ ജീവിത ശൈലി ,യൂറിക് ആസിഡ് സ്ഥിരമായി ഉയർന്നു നിൽക്കുന്ന അവസ്ഥ , ഇതൊക്കെ വൃക്കയുടെ പ്രവർത്തനത്തെ മന്ദഗതിയിൽ ആക്കുകയും ക്രീയാറ്റിനിൻ കൂടുന്നതിന് കാരണമാകുകയും ചെയ്യും .

ഇത് കൂടാതെ മൂത്രത്തിൽ കല്ല് ഉണ്ടാകുകയും ഈ കല്ലുകൾ ശരിയായ മൂത്ര വിസർജനത്തിനു തടസ്സം ഉണ്ടാക്കി മൂത്രം വൃക്കകളിൽ കെട്ടി നിൽക്കുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്താൽ അത് ക്രീയാറ്റിനിൻ കൂടുന്നതിന് കാരണം ആയേക്കാം .ഇതിനൊക്കെ ഒപ്പം അമിതമായി വണ്ണം ഉള്ളവരുടെ ക്രീയാറ്റിനിൻ ലെവലും നോർമൽ ലെവലിൽ നിന്നും ഉയരുന്നതായി കണ്ടുവരാറുണ്ട് .

പലപ്പോഴും ക്രീയാറ്റിനിൻ കൂടുന്ന സമയത്തു ആളുകൾ ഇതിനു വലിയ പ്രാധാന്യം ഒന്നും കൊടുക്കാറില്ല പക്ഷെ ഇതിന്റെ അളവ് കൂടുതലായി കൂടുമ്പോൾ ആണ് പണി പാളി എന്നുള്ള സ്വാബോധം പലർക്കും ഉണ്ടാകുക .എന്നാൽ നാം മനസിലാക്കേണ്ട ഒരു കാര്യം ഈ ക്രീയാറ്റിനിൻ നോർമൽ ലെവൽ വിട്ടു മുന്നോട്ടു പോകുമ്പോൾ അതിന്റെ അർഥം തന്നെ നമ്മുടെ വൃക്കകളുടെ ഏകദേശം മുപ്പതു മുതൽ അമ്പതു ശതമാനം വരെ പ്രവർത്തനം കുറഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് .അതുകൊണ്ട് തന്നെ ഇത് അൽപ്പം കൂടുമ്പോൾ തന്നെ കൃത്യമായ കെയർ ഇതിനുവേണ്ടി എടുക്കേണ്ടതും ചികിത്സ തേടേണ്ടതും വളരെ അത്യാവശ്യമാണ്

Leave a Reply

Your email address will not be published. Required fields are marked *