ജനുവരി മുതല്‍ ഈ മാറ്റം അറിയാതെ ബാങ്കില്‍ പോയാല്‍ പണം പിന്‍വലിക്കാന്‍ കഴിയില്ല

രണ്ടായിരത്തി ഇരുപത്തി ഒന്ന് ജനുവരിമാസം മുതൽ ബാങ്കിങ് മേഖലയിൽ അടിമുടി മാറ്റം വരികയാണ് അതുകൊണ്ട് ഈ മാറ്റങ്ങൾ എന്തെല്ലാം എന്ന് ജനങ്ങൾ അതായതു ബാങ്ക് അക്കൗണ്ട് ഉള്ളവർ എല്ലാവരും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യം ആണ് അപ്പോൾ ആ മാറ്റങ്ങൾ എന്തൊക്കെ എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം .

ബാങ്കിങ് മേഖലയും ആയി ബന്ധപെട്ടു റിസേർവ് ബാങ്ക് സ്ഥിരമായി മാറ്റങ്ങൾ കൊണ്ടുവരിക പതിവാണ് .ഏതാനും മാസങ്ങൾക്കു മുമ്പ് ബാങ്കിങ് തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി പോസറ്റീവ് പേയിങ് സിസ്റ്റം ചെക്കുകൾ മാറുന്നതിനായി ഏർപെടുത്തുവാൻ റിസേർവ് ബാങ്ക് തീരുമാനിച്ചിരുന്നു .ഇത് പ്രകാരം ഇനിമുതൽ അൻപതിനായിരം രൂപയിൽ കൂടുതൽ വരുന്ന ചെക് പേ മെന്റുകൾക്കു അതിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ കറക്റ്റ് ആണോ ഉടമ തന്നെ ആണോ ചെക്ക് കൊടുത്ത് എന്നിങ്ങനെയുള്ള വിഷയങ്ങൾ ഉടമായി നിന്നും ഉറപ്പു വരുത്തേണ്ടതായി ഉണ്ട് .ഇതിന്റെ പശ്ചാത്തലത്തിൽ രണ്ടായിരത്തി ഇരുപത്തി ഒന്ന് ജനുവരിമാസം മുതൽ ഈ ചെക് പേമെന്റ് സിസ്റ്റം നിലവിൽ വരും .ജനുവരിമാസം ഒന്നാം തിയതി മുതൽ ആകും പോസിറ്റീവ് പേ സിസ്റ്റം നടപ്പിലാക്കുക .

വലിയ തുകയിൽ ഉള്ള ചെക്കുകളുടെ പ്രധാന വിശദംശങ്ങൾ വീണ്ടും ചെക്ക് ചെയ്യുക എന്നുള്ള ആശയം ഉൾക്കൊള്ളുന്ന ഒരു പ്രക്രിയ ആണ് പോസിവ് പേ സിസ്റ്റം .ഇത് പ്രകാരം ചെക്ക് വഴി ആരുടെ അക്കൗണ്ടിൽ നിന്നും ആണോ പണം പിന്‍വലിക്കേണ്ടത് ആ വ്യക്തി ഏതു ബാങ്കിൽ നിന്നും ആണോ പണം പിന്വലിക്കേണ്ടത് ആയി ഉള്ളത് ആ ബാങ്കിലേക്ക് മെസ്സേജ് അതല്ലങ്കിൽ മൊബൈൽ ആപ്ലികേഷൻ വഴിയോ ഇന്റർനെറ്റ് ബാങ്കിങ് എടിഎം തുടങ്ങിയ മാര്ഗങ്ങള് വാഴയോ .ചെക്കിലെ പ്രധാന വിശദംശങ്ങൾ അതായതു ആരുടെ പേരിൽ ആണോ ചെക്ക് കൊടുത്തിരിക്കുന്നത് അവരുടെ വിശദംശങ്ങൾ ചെക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന തുക ഇവ അയക്കണം .ഇടപാട് വിജയകരമായി പൂർത്തിയാക്കുക ചെക്കിലെ വിവരങ്ങളും അക്കൗണ്ട് ഉടമ അയച്ചുകൊടുത്ത വിവരങ്ങളും മാച്ച് ചെയ്തുനോക്കി ഉറപ്പു വരുത്തിയതിനു ശേഷം മാത്രമായിരിക്കും .നൽകിയ വിവരങ്ങളിൽ എന്തെങ്കിലും അസ്വാഭാവികത കണ്ടെത്തിയാൽ ചെക്ക് തിരിച്ചു അയക്കപെടും .

ഒരാൾ മറ്റൊരാൾക്ക് അൻപതിനായിരം രൂപയുടെ മുകളിലുള്ള ചെക്ക് കൊടുക്കുമ്പോ തന്നെ ബാങ്കുകൾക്ക് അതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും എന്നതാണ് പോസിറ്റീവ് പേ സിസ്റ്റത്തിന്റെ ഏറ്റവും വലിയ സവിശേഷത .ചെക്ക് ട്രങ്കേഷൻ സിസ്റ്റം വഴി ഇത് പരിശോധിക്കുകയും ഏതെങ്കിലും ക്രമക്കേടുകൾ അതിൽ കണ്ടെത്തിയാൽ ബന്ധപ്പെട്ട അധികാരികൾക്ക് അതിൽ ഇടപെടുന്നതിനും വേണ്ടപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിനും സാധിക്കും .

Leave a Reply

Your email address will not be published. Required fields are marked *