കീഴ്വായു ഉണ്ടാകുന്നതു എന്നന്നേക്കും ആയി ഒഴിവാക്കാം ഇങ്ങനെ ചെയ്താല്‍

കീഴ് വായു പലരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നം തന്നെയാണ് .പലപ്പോഴും നമ്മുടെ കമ്പനിയില്‍ ഒരു മീറ്റിംഗ് ഒക്കെ ഉള്ളപ്പോ അതില്‍ പങ്കെടുക്കാന്‍ ഇരിക്ക്ക്കുമ്പോ ആകും കീഴ്വായു വരിക .ഒരുപാടു പേരുണ്ട് ഇങ്ങനെ പ്രശ്നം വരുമ്പോ ഫോണ്‍ ചെയ്യാനാണ് എന്നോ മറ്റോ പറഞ്ഞു പുറത്തു പോയി കീഴ്വായു ഒഴിവാക്കുന്നവര്‍ .എന്തുകൊണ്ടാണ് ഇങ്ങനെ കീഴ്വായു ഉണ്ടാകുന്നതു എങ്ങനെ ഇതിനെ പരിഹരിക്കാം എന്നൊക്കെ നമുക്കൊന്ന് പരിശോധിക്കാം .
കീഴ് വായും പ്രധാനനമായും രണ്ടു സാഹചര്യങ്ങളിൽ ആണ് നമുക്ക് ഉണ്ടാകുക ഒന്ന് വായിൽ കൂടി അമിതമായി ഗ്യാസ് നമ്മുടെ ഉള്ളിലേക്ക് പോകുന്ന അവസ്ഥ ഉണ്ടാകുന്ന സാഹചര്യത്തിൽ .രണ്ടാമതായി നമ്മൾ കഴിക്കുന്ന ഭക്ഷണം ഗ്യാസ് കൂടുതലായി നമ്മുടെ വയറ്റിൽ ഗ്യാസ് ഉണ്ടാകുന്നതിനു കാരണം ആകുമ്പോൾ .

ഭക്ഷണം വളരെയധികം വാരി വലിച്ചു കഴിക്കുന്ന സമയത്തു ഭക്ഷണത്തോട് ഒപ്പം ഗ്യാസ് നമ്മുടെ ഉള്ളിലേക്ക് പോകുക പതിവാണ് അതുപോലെ തന്നെ വെള്ളം കുടിക്കുമ്പോൾ ശ്രദ്ധയോടെ കുടിച്ചില്ല എങ്കിൽ ആ സമയത്തും ഗ്യാസ് നമ്മുടെ ഉള്ളിലേക്ക് പോകും .ഗ്യാസ് വയറിന്റെ അകത്തു എത്തിയാൽ ഒന്നെങ്കിൽ ഏമ്പക്കം ആയി പുറത്തേക്കു പോകും അത് അല്ലങ്കിൽ കീഴ് വായു ആയി പുറത്തേക്കു പോകും .കീഴ് വായു ശല്യത്തിന് സ്ത്രീ പുരുഷ വ്യത്യാസമോ പ്രായ വ്യത്യാസമോ ഇല്ല എല്ലാവര്ക്കും വരും .

ഒരു ദിവസത്തിൽ അഞ്ചു മുതൽ ഇരുപതു തവണ വരെയൊക്കെ കീഴ് വായു പോകുന്നത് അത്ര അസാധാരണം ആയ കാര്യം ഒന്നും അല്ല പക്ഷെ അതിൽ കൂടുതലായി ഉണ്ടാകുന്നു എങ്കിൽ അതിനെ സാധാരണ പ്രശ്നം എന്ന് വിളിക്കാൻ കഴിയില്ല .ഏതൊക്കെ ഭക്ഷണങ്ങൾ ആണ് ഏറ്റവും കൂടുതൽ കീഴ്വായു ശല്യം ഉണ്ടാക്കുക എന്ന് നമുക്ക് നോക്കാം ,പ്രധാനമായും നമ്മൾ കഴിക്കുന്ന നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ,ആണ് ഗ്യാസ് കൂടുതൽ ഉണ്ടാക്കുന്നത് ,അതുപോലെ സൾഫർ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ആണ് കീഴ് വായു അസഹനീയം ആയ ദുർഗന്ധം ഉണ്ടാക്കുന്നത് .ഇത് മാത്രമല്ല കൂടുതൽ പ്രോടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവർ ,പ്രോടീൻ പൌഡർ പോലുള്ളവ ഉപയോഗിക്കുന്നവർ ഇവർക്ക് ഒക്കെ കീഴ് വായു കൂടുതലായിരിക്കും .

ഇതുപോലെ തന്നെ കൃത്യമായി മലവിസർജനം ചെയ്യാതെ മലം വൻകുടലിലും കെട്ടികിടക്കുന്ന സാഹചര്യം ഉണ്ടാകുക ആണ് എങ്കിൽ കീഴ് വായു ശല്യം ഉണ്ടാകും .ചിലർക്ക് ഉച്ച ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കുറച്ചു സമയം കഴിയുമ്പോൾ കീഴ് വായു ശല്യം ഉണ്ടാകുക പതിവാണ് .ഒന്ന് ബാത്ത് റൂമിൽ പോയി മലവിസർജനം നടത്തിയാൽ ഈ പ്രശ്നം മാറുകയും ചെയ്യും ഈ പ്രശ്നം ഏറ്റവും കൂടുതൽ കണ്ടുവരുന്നത് അമിതമായി ടെൻഷൻ ഉള്ളവരിൽ ആണ് .അതായതു കീഴ് വായു ശല്യം കൂടുന്നതിനുള്ള ഒരു പ്രധാന കാരണം ടെൻഷൻ ആണ് എന്നും നമുക്ക് പറയാം .

മുകളിൽ പറഞ്ഞത് ഒന്നും കൂടാതെ ചിലതരം ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും കീഴ് വായു ശല്യം വളരെ കൂടുതൽ ആയി കണ്ടുവരാറുണ്ട് .അസിഡിറ്റി ,പ്രമേഹം എന്നീ പ്രശ്നങ്ങൾ ഉള്ളവരിൽ ആണ് ഏറ്റവും കൂടുതൽ ആയി ആരോഗ്യ പ്രശ്നങ്ങൾ മൂലമുള്ള കീഴ് വായു ശല്യം കണ്ടുവരാറുള്ളത് .

ഇനി എങ്ങനെ ഈ പ്രശ്നം പരിഹരിക്കാം എന്ന് നോക്കാം ,അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കൃത്യമായി മലശോധന നടത്തുക എന്നുള്ളത് ആണ് അതായതു വൻകുടലിലും മറ്റും മലം കെട്ടി കിടക്കുന്നതു പരമാവധി ഒഴിവാക്കുക .അതോടൊപ്പം തന്നെ മലം കട്ടിയുള്ളതായി കെട്ടി കിടക്കാതെ ഇരിക്കുവാൻ ധാരാളം വെള്ളം കുടിക്കുക എന്നുള്ളതും അത്യാവശ്യമായിട്ടുള്ള കാര്യം ആണ് .ഇതോടൊപ്പം ദിവസവും കൃത്യമായി അര മണിക്കൂർ എങ്കിലും വ്യായാമം ചെയ്യുക ,സൾഫർ കൂടുതൽ ആയി അടങ്ങിയ ഭക്ഷണങ്ങളും ഗ്യാസ് കൂടുതലായി ഉണ്ടാക്കുന്ന ഭക്ഷണങ്ങളും പൂർണ്ണമായി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക .

Leave a Reply

Your email address will not be published. Required fields are marked *