കരണ്ട് ബില്‍ ഇപ്പോള്‍ അടക്കേണ്ടതില്ല പുതിയ തീരുമാനം ഇങ്ങനെ

കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങള്‍ ആയി ലോക്ക് ഡൌണ്‍ നമ്മുടെ നാടിനെയും നാട്ടിലെ ജനങ്ങളെയും അവരുടെ സാമ്പത്തിക സ്ഥിതിയെയും ആകെ തകിടം മറിച്ച വിവരം നമുക്ക് എല്ലാവര്ക്കും അറിവുള്ളത് ആണ് .അതില്‍ ഏറ്റവും പ്രയാസം ഉണ്ടാക്കിയ ഒരു പ്രശ്നം ആയിരുന്നു കരണ്ട് ബില്ല് അടക്കുക എന്നുള്ളത് അടച്ചിട്ട സ്ഥാപനങ്ങളില്‍ നിന്ന് പോലും കരണ്ട് ബില്ല് അടക്കേണ്ടി വരുന്ന സാഹചര്യം പലപ്പോഴും ആളുകള്‍ക്ക് വളരെ വലിയ പ്രയാസം ആണ് ഉണ്ടാക്കിയിരുന്നത് .ഇതിനെതിരെ വലിയ പ്രതിഷേധങ്ങളും നടന്നു ഇതിന്‍റെ ഫലമായി ഇപ്പൊ പുതിയ ഒരു തീരുമാനം വന്നിരിക്കുക ആണ് ആ തീരുമാനം എന്താണ് എന്ന് നോക്കാം .

ലോക്ക് ഡൌൺ സമയത്തു നിങ്ങള്ക്ക് ലഭിച്ച കരണ്ടു ബില്ല് ഒറ്റത്തവണ ആയി ഇപ്പോൾ അടക്കേണ്ട കാര്യമില്ല .നിങ്ങള്ക്ക് പല ഘഡുക്കൾ ആയി അടക്കാൻ സാധിക്കുന്നത് ആണ് .ഇപ്പോൾ റീഡിങ് എടുക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ മുൻ മാസത്തെ റീഡിങ് കണക്കാക്കി ആകും ബില്ല് വരിക ആ ബില്ല് കണ്ടു വിഷമിക്കേണ്ട കാര്യമില്ല .നിങ്ങളുടെ റീഡിങ് എടുക്കാൻ വരുമ്പോ അഥവാ നിങ്ങളിൽ നിന്നും അധികം പണം ഈടാക്കി എന്നുണ്ട് എങ്കിൽ അത് തിരിച്ചു ലഭിക്കുന്നത് ആയിരിക്കും .

ആയിരം രൂപയ്ക്കു മുകളിൽ ബിൽ ഉള്ളവർ പണം ഉടനെ ഓൺലൈൻ ആയി അടക്കണം എന്നൊരു നിർദ്ദേശവും ഇല്ലങ്കിൽ ഫീസ് ഊരും എന്നുള്ള നിർദ്ദേശവും വന്നിരുന്നു .എന്നാൽ ഇപ്പോൾ ഈ തീരുമാനത്തിലും മാറ്റം വന്നിട്ടുണ്ട് നിങ്ങള്ക്ക് ഓൺലൈൻ ആയും ഓഫ് ലൈൻ ആയും ബില്ല് ഘഡുക്കൾ ആയി അടക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നത് ആണ് .

എന്തുകൊണ്ടും കഷ്ടത അനുഭവിക്കുന്നവർക്ക് ആശ്വാസം ആകുന്ന ഒരു തീരുമാനം തന്നെയാണ് ഇത് എന്ന് തന്നെ പറയാം .

Leave a Reply

Your email address will not be published. Required fields are marked *