പല്ലിലെ കറ, കുത്ത് ,പാട് ,പോട് ഇവയൊക്കെ പൂര്‍ണ്ണമായും മാറും ഇങ്ങനെ ചെയ്താല്‍

ശരീരത്തിൻറെ ആരോഗ്യത്തിൽ അതീവമായ ശ്രദ്ധ പുലർത്താൻ എല്ലാവർക്കും താൽപര്യം ആണ്. എന്നാൽ പല്ലിന്റെയും മോണയുടെയും ഒന്നും കാര്യത്തിൽ നമ്മൾ അത്രത്തോളം ശ്രദ്ധിക്കാറില്ല. വായുടെ ആരോഗ്യം പലവിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. പുകയില ഉൽപ്പന്നങ്ങൾ കാൻസറിന് കാരണമാകുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയൊക്കെ വായുടെ ആരോഗ്യത്തിന് നശിപ്പിക്കുന്നുണ്ട്. പല്ലിലോ മോണയിലോ മാത്രമല്ല ശരീരത്തിന് ഒട്ടാകെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്നാണ് ഇപ്പോഴത്തെ പഠനങ്ങൾ ഒക്കെ പറയുന്നത്.

നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ പലരെയും വായുടെയും ആരോഗ്യത്തെ ബാധിക്കാം. കാൽസ്യം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും പച്ചക്കറികളും പല്ലുകൾ വൃത്തിയാക്കാനും തടയാനും ആവശ്യമായ പോഷകങ്ങൾ നൽകാൻ സഹായിക്കുന്നുണ്ട്. ആപ്പിൾ പോലുള്ള മുഴുവൻ പഴങ്ങളും ലഘുഭക്ഷണമായി കഴിക്കുന്നത് പല്ലുകൾ സ്വാഭാവികമായി വൃത്തിയാക്കുന്നതിലൂടെ പല്ലിന് ആരോഗ്യം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അത്‌ പോലെ കാൽസ്യം പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണവും ആരോഗ്യപ്രദമാണ്. മോണയുടെ ശേഷിയും മൊത്തത്തിലുള്ള ആരോഗ്യവും മാത്രമല്ല വായുടെ ആരോഗ്യവും വർദ്ധിപ്പിക്കുന്നുണ്ട്. നാരുകളാൽ സമ്പുഷ്ടമായ പഴങ്ങളും പച്ചക്കറികളും പല്ലിൻറെ ആരോഗ്യത്തിന് സഹായിക്കുന്ന ഘടകങ്ങളാണ്.

താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടതിന് ശേഷം മാത്രം തുടര്‍ന്ന് വായിക്കുക

കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ പല്ലിനാണ് നല്ലത്. മറ്റു പാലുല്പന്നങ്ങൾ മറ്റു ഭക്ഷണങ്ങൾ കാരണം പല്ലുകളിൽ ധാതുക്കൾ വീണ്ടെടുക്കാൻ സഹായിക്കുന്നുണ്ട്. അതോടൊപ്പം ഇനമലിനെ ഇത് സഹായിക്കുന്നുണ്ട്. ഏറ്റവും സുരക്ഷിതമായ നമ്മൾ സംരക്ഷിക്കേണ്ട ഒരു ഭാഗമാണ് നമ്മുടെ പല്ലുകൾ മോണകൾ എന്നു പറയുന്നത്. എപ്പോഴും സുരക്ഷിതമായി ഇരിക്കേണ്ട ഒരു ഭാഗം തന്നെയാണ്. വായിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് തലയ്ക്ക് വരെ അത്‌ പ്രശ്നമായി മാറാറുണ്ട്.

തലയും വായും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉള്ളത് കൊണ്ട് തന്നെ പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് വലിയ തോതിലുള്ള ബുദ്ധിമുട്ടുകളാണ്. അതുകൊണ്ട് നമ്മുടെ വായുടെ ആരോഗ്യം നമ്മൾ ശ്രദ്ധിക്കുക തന്നെയാണ് വേണ്ടത്. വായും മോണയും തമ്മിലുള്ള ബന്ധം വളരെയധികം ദൃഢമായതുകൊണ്ടു തന്നെ നമ്മൾ വായുടെ ആരോഗ്യത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.അതിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു കാര്യമാണ് രണ്ട് നേരം പല്ല് തേക്കുക എന്നുള്ളത്. തീർച്ചയായും ചെയ്യേണ്ട ഒരു കാര്യമാണിത്. ഇത് വായിലെ അണുബാധയും മറ്റും തടയാൻ സഹായിക്കുന്ന ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *