നഖങ്ങളില്‍ ഉണ്ടാകുന്ന ഈ ലക്ഷണങ്ങള്‍ നിസ്സാരമായി തള്ളി കളയരുത് കാരണം

നമ്മുടെ ശരീരം നമുക്ക് പലപ്പോഴും പല സൂചനകളും നൽകാറുണ്ട്. പല ആരോഗ്യ പ്രശ്നങ്ങളിലേക്കും അത് വെളിച്ചം വീശുകയും ചെയ്യും. അത്തരത്തിൽ ഒരു പ്രശ്നമാണ് നഖങ്ങളിൽ ഒക്കെ പ്രകടമാകുന്ന ഘടനാപരമായ ചില മാറ്റങ്ങൾ എന്നു പറയുന്നത്. നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ചില പ്രശ്നങ്ങളാണ്. വിവിധ അസുഖങ്ങൾക്ക് ശരീരം ചിലപ്പോൾ സൂചന നൽകുമ്പോൾ നമ്മൾ ശ്രദ്ധിക്കില്ല. പൊതുവേ അതിൻറെതായ രോഗലക്ഷണം ഉണ്ടാകും. നഖങ്ങളിൽ നിറവ്യത്യാസം പോലെ ഓരോ ലക്ഷണങ്ങൾ ഉണ്ടാകാം. ആരോഗ്യകരമായ ശാരീരിക അവസ്ഥയുള്ള ആളുകളിൽ നഖങ്ങളുടെ അറ്റം അർദ്ധ ചന്ദ്ര ആകൃതിയിലാണ് കാണപ്പെട്ടത്.

അങ്ങനെയല്ല കാണപ്പെടുന്നത് എങ്കിൽ അത് പോഷകാഹര കുറവ്, വിളർച്ച വിഷാദരോഗം എന്നിങ്ങനെയുള്ള പ്രശ്നങ്ങളുടെ ഭാഗമാകാം. എപ്പോഴും ക്ഷീണം തലകറക്കം എന്നിവ കൂടി അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ നിർദ്ദേശം തേടുകയും വേണം. നഖങ്ങളിൽ മഞ്ഞനിറം വരുന്നതും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. സാധാരണഗതിയിൽ നഖങ്ങൾ പരുക്കൻ ആയിരിക്കുകയില്ല.ചെറിയ ചുവപ്പ് കലർന്നതാണ് കാണുക. എന്നാൽ നഖങ്ങളിൽ മഞ്ഞനിറം ചിലരിൽ കാണാറുണ്ട്. ഇത് കരൾ ഹൃദയം, വൃക്ക എന്നിങ്ങനെയുള്ള അവയവങ്ങളെ സംബന്ധിക്കുന്നത് ആണ്. അതുപോലെ ക്രോണിക് ബ്രോങ്കൈറ്റിസ് തൈറോയ്ഡ് ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, സോറിയാസിസ് എന്നിവയുടെ ഭാഗമായി ഇങ്ങനെ സംഭവിക്കാം. ഇത്‌ ചിലരിൽ പരമ്പരാഗതമായി ഈ കാരണങ്ങളാൽ നഖങ്ങളിൽ വരകൾ ഒക്കെ കാണാറുണ്ട്.

ആദ്യഘട്ടത്തിൽ നേർത്തതും പിന്നെ പ്രായമേറുന്തോറും കട്ടികൂടിയും. ഇതല്ലാതെ നഖത്തിൽ നീളത്തിലും വരകൾ വീഴുന്നതും സോറിയാസിസ് വൃക്കരോഗം എല്ല് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുടെയും സൂചന ആയിരിക്കാം. നഖത്തിന് കുറുകെയുള്ള വരകൾ ആണ് കൂടുതലായും പ്രശ്നം. അത്‌ ഈ രോഗത്തെയാണ് സൂചിപ്പിക്കുന്നത്. നഖം പൊട്ടുന്നതാണ് അടുത്ത പ്രശ്നം. നഖം പൊട്ടി പോകാറുണ്ട് ചിലരിൽ. തൈറോയ്ഡ് ഫംഗൽ അണുബാധയോ ഭാഗമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ചില കെമിക്കലുകളുടെ ഉപയോഗം ഉദാഹരണം നെയിൽപോളിഷ് നെയിൽ പോളിഷ് റിമൂവർ എന്നിവയെല്ലാം ഇതിനൊക്കെ ഉദാഹരണമാണ്. ഇവയും നഖം കൂടെ പൊട്ടി പോകുവാൻ ഇടയാകും. ചിലർക്ക് അല്ലെതെയും ഇത്‌ കാണാറുണ്ട്. അപ്പോൾ അതിന് കാരണം സിങ്ക്, കാൽസ്യം എന്നിവയുടെ കുറവ് ആണ് സൂചിപ്പിക്കുന്നത്.

ഗൗരവമായ ഒരു പ്രശ്നമായി ഇത് കാണുന്നില്ല. എന്നാൽ പിന്നീട് ഇതിന്റെ ഡയറ്റ് മെച്ചപ്പെടുത്തുകയും ചെയ്യണം. അല്ലാത്തപക്ഷം ഭാവിയിൽ കൂടുതൽ വിഷമതകൾ ആണ് ഉണ്ടാകുന്നത്. നഖത്തിൽ ഉണ്ടാകുന്ന കറുപ്പാണ് അടുത്തത്. സാധാരണ മിക്കവരിലും ഉണ്ടാകുന്നതാണ്. ചില സന്ദർഭങ്ങളിൽ മെലനോമ എന്ന കാൻസറിൻറെ സൂചന കാരണം ഇത് ഉണ്ടാവാം.അതുകൊണ്ട് ദീർഘകാലം നിറവ്യത്യാസം കാണുകയാണെങ്കിൽ തീർച്ചയായും ഡോക്ടറുടെ സഹായം തേടുക തന്നെ വേണം

Leave a Reply

Your email address will not be published. Required fields are marked *