വൃക്ക നല്ല ആരോഗ്യത്തോടെ ഇരിക്കണം എന്ന് ആഗ്രഹിക്കാത്തവര്‍ ആയി ആരും ഉണ്ടാകില്ല

വൃക്ക നല്ല ആരോഗ്യത്തോടെ ഇരിക്കണം എന്ന് ആഗ്രഹിക്കാത്തവര്‍ ആയി ആരും ഉണ്ടാകില്ല പക്ഷെ ഇന്നത്തെ നമ്മുടെ ജീവിത ശൈലി ഭക്ഷണ ശീലങ്ങള്‍ ഇവയൊക്കെ വൃക്കയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ട് .അപ്പോള്‍ വൃക്ക നല്ല ആരോഗ്യത്തോടെ ഇരിക്കുവാന്‍ നാം നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ വളരെ വിശദമായിത്തന്നെ ഈ വിഷയത്തെപ്പറ്റി അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം

ദേഷ്യത്തേ നിയന്ത്രിക്കാൻ ചില പൊടികൈകൾ

ഇന്ന് പല ബന്ധങ്ങളും തകരാനുള്ള പ്രധാന കാരണക്കാരൻ ദേഷ്യം, കോപം എന്നിവയാണ്. ഒരുപാട് വികാരങ്ങൾ അടങ്ങിയ ഒന്നാണ് മനുഷ്യജീവി. ജീവിതത്തിൽ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിരവധി പ്രശ്നങ്ങളെ നേരിടാൻ തയ്യാറായി നിൽക്കേണ്ടി വരും. കോപം വരുമ്പോൾ നമ്മൾ ചെയ്യുന്ന കൊപ്രായങ്ങൾ എത്ര അപകടത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന് ആർക്കെങ്കിലും നിശ്ചയമുണ്ടോ. ദേഷ്യത്ത് എങ്ങനെ നിയന്ത്രിക്കാൻ കഴിയുമെന്ന് നോക്കാം.

സ്നേഹമുള്ളിടത്തേ വഴക്കും, അടിയും ഉണ്ടാവുമെന്ന് പറയുന്നത് ശെരിയാണ്. വഴക്കിടുന്ന സമയത്ത് നമ്മളുടെ മുന്നിൽ നിൽക്കുന്ന ആളെ എന്തൊക്കെയാണ് വിളിക്കുന്നത് നമ്മൾക്ക് പോലും ധാരണയുണ്ടാവില്ല. എന്നാൽ പെട്ടെന്ന് ഉണ്ടാവുന്ന കോപത്തിൽ കൈയിൽ കിട്ടുന്ന സാധനങ്ങൾ എറിഞ്ഞു പൊട്ടിക്കുന്നവരും ഉണ്ട്. ഇതിന്റെ ശേഷം ഇങ്ങനെയൊന്നും ചെയ്യേണ്ട ആവശ്യമില്ലയെന്ന് ഓർത്ത് വിഷമിക്കുന്നവരായിരിക്കും നമ്മളിൽ പലരും. ചെറിയ ദേഷ്യങ്ങൾ കാര്യമായ പ്രശ്നങ്ങളായി എടുക്കേണ്ട ആവശ്യമില്ല. പക്ഷേ എന്തിനും ഒരു പരിധി വരെയുള്ളതാണ്. അതുകൊണ്ട് തന്നെ ദേഷ്യത്തേ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില പൊടികൈകൾ നമ്മൾക്ക് നോക്കാം.

ദമ്പതികൾക്കിടയിലുള്ള ദേഷ്യം സാധാരണ കുടുബ ജീവിതത്തിൽ പതിവാണ്. പല പഠനങ്ങളും പറയുന്നത് ഇങ്ങനെ ദമ്പതികളുടെ ഇടയിലുണ്ടാവുന്ന ആരോഗ്യകരമായ ദേഷ്യങ്ങൾ ആ ബന്ധത്തേ കൂടിയുറപ്പിക്കാൻ സഹായിക്കുന്നു എന്നാണ്. രണ്ട് പേർക്കും രണ്ട് അഭിപ്രായങ്ങളായിരിക്കും ചില സമയങ്ങളിൽ ഉണ്ടാവുക. ഇത് പിന്നീട് കലഹത്തിലേക്ക് നയിക്കാറുണ്ട്. പക്ഷേ ചില സമയങ്ങളിൽ പങ്കാളികളുടെ ഇടയിലുണ്ടാവുന്ന ദേഷ്യങ്ങളും കലഹങ്ങളും പല പ്രശ്നങ്ങളിലേക്ക് വഴി ഒരുക്കുകയാണെന്ന കാര്യം അവർ മനസിലാക്കുന്നില്ല. ദമ്പതികളുടെ ഇടയിൽ കലഹം ഉണ്ടാകുമ്പോൾ ഒരാൾ മനസ്സിലാക്കി മൗനം പാലിക്കയാണെങ്കിൽ ഭാവിയിൽ ഉണ്ടാവാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാം.

പറയുമ്പോൾ വളരെ നിസാരമായി തോന്നുമെങ്കിലും എങ്ങനെ പ്രവർത്തിയിലൂടെ സാധ്യമാക്കിയെടുക്കാമെന്ന് നോക്കാം. അതിൽ ആദ്യത്തേ പൊടികൈയാണ് ദേഷ്യം വരുമ്പോൾ ദീർഘശ്വാസം എടുക്കുക എന്നത്. നമ്മൾ ഒരാളായി വഴക്ക് ഉണ്ടാവാൻ സാധ്യതയുള്ള കാര്യം ചർച്ച ചെയ്യുന്നതിന് മുമ്പ് ഇത് പലിശീലിച്ചു നോക്കിയാൽ കാര്യങ്ങൾ വളരെ ശാന്തതയോടെ കൈകാര്യം ചെയ്യാൻ കഴിയും. ദേഷ്യത്തിൽ ഒരാളോട് സംസാരിക്കുന്നത് മുമ്പ് മൂന്നു തവണ ദീർഘശ്വാസം എടുത്ത് നോക്കു. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഫലം കാണാം കഴിയും.

സംസാരിക്കാൻ പോകുന്ന കാര്യം ശബ്ദം കുറിച്ച് പറയാൻ ശ്രെമിക്കുക. വളരെ ശബ്ദത്തിൽ പറയുമ്പോൾ കേൾക്കുന്ന വ്യക്തിയ്ക്ക് ദേഷ്യം വരാനുള്ള അവസരമുണ്ടാക്കി കൊടുക്കുകയാണ്. വഴക്കിന്റെ രീതികൾ എപ്പോഴും മനസ്സിലാക്കി വെയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ ദേഷ്യമുണ്ടാവാനുള്ള കാരണം വളരെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്നു. മറ്റ് ചിലർ ആകട്ടെ ദേഷ്യം വരുമ്പോൾ മുന്നിൽ നിൽക്കുന്ന വ്യക്തിയെ ഉപദ്രവിക്കാൻ അവസരങ്ങൾ ഏറെയാണ്. ഇത്തരം സാഹചര്യം ഒഴിവാക്കാൻ പരമാവധി ആ സ്ഥലത്ത് നിന്നും മറ്റൊരു ഇടത്തിലേക്ക് പോകുക.

Leave a Reply

Your email address will not be published. Required fields are marked *