ഈ പഴം കഴിച്ചാല്‍ നിറയെ വിടമിന്‍ സീ ലഭിക്കും .ഇത് എങ്ങനെ വീട്ട് മുറ്റത്ത്‌ നാട്ടു പിടിപ്പിക്കാം എന്ന് നോക്കാം

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ഫലമാണ് ലിച്ചി എന്നത്. പലപ്പോഴും ലിച്ചിയുടെ പാനീയങ്ങൾ ഒക്കെ വിപണിയിൽ നിന്നും കഴിക്കാറുണ്ട്. പകർച്ചവ്യാധികളെ നിയന്ത്രിക്കുന്നതിന് ഒരുപാട് സഹായിക്കുന്ന ഒന്നാണ് ലിച്ചി ചെയ്യുന്നത്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ലിച്ചിയ്ക്ക് കുറഞ്ഞ പരിചരണവും രോഗകീടബാധയും കുറവാണ്. അതുകൊണ്ട് തന്നെ ആർക്കും വളർത്താൻ എളുപ്പമുള്ള ഒരു ഫലമാണ് ലിച്ചി. വിദേശ ഫലം ഇതെങ്കിലും റംബുട്ടാന് മാങ്കോസ്റ്റിൻ റെയും കുടുംബത്തിൽപ്പെടുന്ന ലിച്ചിയുടെ കൃഷി കേരളത്തിൽ അത്ര വ്യാപകമായി ഇല്ല എന്നതാണ് സത്യം.

നമ്മുടെ നാട്ടിൽ വയനാട്ടിലെയും ഇടുക്കിയിലെയും മിതശീതോഷ്ണ കാലാവസ്ഥയിൽ അനുയോജ്യമായ ഫലവൃക്ഷം തന്നെയാണ് ഇത്. നിറയെ കായ്ക്കുന്ന ഈ വൃക്ഷത്തിൽ നിന്ന് പണമാണ് കൊയ്തെടുക്കാൻ സാധിക്കുന്നത്. ലിച്ചിയുടെ ചെറുകിട ഉൽപാദകർ ജില്ലയിലുണ്ട്. അധികം മുതൽ മുടക്കില്ലാതെ തന്നെ വർഷത്തിൽ നല്ലൊരു ആദായം ലഭ്യമാക്കുന്നുണ്ട്. ലിച്ചിയുടെ കൃഷിരീതിയും എളുപ്പമാണ്. നല്ല നീർവാർച്ചയുള്ള വളക്കൂറുമുള്ള മണ്ണാണ് ലിച്ചിക്ക് ആവിശ്യം. വിത്തു തൈകൾ നടുന്നതിനായി നോക്കാം. പക്ഷേ അവർക്ക് മാതൃ വൃക്ഷത്തിന്റെ ഗുണങ്ങൾ പലപ്പോഴും ഉണ്ടാവാറില്ല. കൂടാതെ കായ്ഫലം നൽകുന്നത് അഞ്ച് വർഷം മുതൽ 15 വർഷം വരെ കാലതാമസം എടുക്കുകയും ചെയ്യും. മാതൃ വൃക്ഷത്തിന്റെ കൊമ്പ് വായുവിൽ പതി വെച്ച് എടുത്താൽ തൈകൾക്ക് മാതൃവൃക്ഷത്തിന്റെ ഗുണവും രണ്ടുവർഷം മുതൽ അഞ്ച് വർഷം വരെയുള്ള കാലയളവിൽ കായ്ക്കുകയും ചെയ്യും.

മൂന്നു മീറ്റർ നീളവും നാലുമീറ്റർ വീതിയുമുള്ള തടങ്ങളിൽ ആണ് നടുന്നത്. തൈകൾ തമ്മിൽ 10 മീറ്റർ മുതൽ 12 മീറ്റർ വരെ അകലം ഉണ്ടായിരിക്കുകയും വേണം. ചുവട്ടിൽ പുതിയ ഇടുന്നതിന് ഈർപ്പം നിലനിർത്തുന്നതിനും സഹായിക്കും. വർഷത്തിൽ രണ്ടുതവണ ജൈവവളപ്രയോഗം നടത്തുന്നത് വളർച്ചയെ ത്വരിതപ്പെടുത്തുകയും കൊമ്പുകൾ കൊതി കൊടുക്കുന്നത് ബലം കൂട്ടുകയും ഒക്കെ ചെയ്യുന്നതാണ്. പൂർണ്ണ നിറമാകുമ്പോൾ വിളവെടുപ്പ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനായി എടുക്കാം. പാതി നിറം എത്തിയ കായ്കളാണ് വിളവെടുക്കുന്നത്. പ്രായമായ മരത്തിൽ നിന്നും അവയെ വിളവെടുക്കാവുന്നതാണ്. 20 വർഷം വളർച്ചയെത്തിയ മരത്തിൽ 4000 മുതൽ 5000 വരെ കായ്കൾ ലഭിക്കുകയും ചെയ്യും.

വിളവെടുപ്പിനു ശേഷം മൂന്നു ദിവസം മുതൽ 5 ദിവസം വരെയാണ് നിറം നിലനിർത്താൻ സാധിക്കുന്നത്. ഇലകൾ കടലാസു കഷണങ്ങൾ പഞ്ഞി എന്നിവ നിറച്ച പോളിത്തീൻ കൂടുകളിൽ പഴം രണ്ടാഴ്ച വരെ നിറം മങ്ങാതിരിക്കാൻ സഹായിക്കും. തണുപ്പ് നൽകാത്തതും ശീതീകരിച്ചതുമായ സംഭരണികളിൽ രണ്ടു വർഷം വരെ ഇത് സൂക്ഷിക്കുവാൻ സാധിക്കും. കയറ്റുമതിക്കായി സൂര്യ പ്രകാശത്തിൽ ഉണക്കി വച്ചും സൂക്ഷിക്കാം. അടച്ച് മണം രുചി എന്നിവയിൽ മാറ്റമില്ലാതെ സാധാരണ ഊഷ്മാവിൽ തന്നെ ഒരു വർഷം സൂക്ഷിക്കാൻ സാധിക്കും. പ്രദേശത്തിന്റെ വ്യത്യസ്തമായ കാലാവസ്ഥയിൽ സഹായിക്കും. ലിച്ചി കൃഷി കർഷകർക്ക് ഏതുകാലത്തും എവിടെയും പരീക്ഷിക്കാവുന്ന ഒന്നാണെന്നാണ് കർഷകർ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *