വെള്ള കൂവയുടെ ഈ അതിശയിപ്പിക്കുന്ന ഗുണങ്ങള്‍ അറിയാതെ പോകരുത്

വെള്ള കൂവയെ കുറിച്ച് അറിയാതെ പോകരുത്.

കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ ഒരുപോലെ ആരോഗ്യം നൽകുന്ന ഒരു സാധനം ആയിരിക്കും ഒരു പക്ഷെ കൂവ എന്നത്. നമ്മളൊക്കെ കേട്ടിട്ടുള്ളതാണ് ഒട്ടേറെ ഔഷധ ഗുണമുള്ള ഒന്നാണ് കൂവ. നീല വെള്ള മഞ്ഞ തുടങ്ങിയ ഇനങ്ങളാണ് ഭൂമിയിലുള്ളത് ഇതിൽ വെള്ളക്ക വിപണിയിൽ എന്നും ഡിമാൻഡും ഉണ്ട്.. നിരവധി രോഗങ്ങൾക്ക് കൂടെ ഒരു ശാശ്വത പരിഹാരവും ആണ്. മൂത്രം ചുടിച്ചിൽ, മൂത്രക്കല്ല് എന്നിവ തടയുവാനും രോഗപ്രതിരോധശേഷി ഉയർത്തുവാനും ചർമ്മരോഗങ്ങളെ പ്രതിരോധിക്കുവാനും മികച്ചത് ആണ്.ചർമ്മ രോഗങ്ങളെ പ്രതിരോധിക്കുവാനും കൂവ നല്ലതാണ്.

മറ്റു ഔഷധമൂല്യം കൂടുതലാണ്. വെള്ള കൂവയ്ക്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് കൂവ കുറുക്ക് ഉണ്ടാക്കുന്നത് ഉപയോഗപ്പെടുത്തുന്നുണ്ട്. ജൂൺ ജൂലൈ മാസത്തിൽ കൃഷി ഇറക്കി ഫെബ്രുവരി മാർച്ച് മാസങ്ങളിൽ വിളവെടുക്കുന്ന കൂവക്കിഴങ് ആയും വിൽപന നടത്താവുന്നതാണ്. കൂവ കൃഷി ചെയ്യുമ്പോൾ ഇവ വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്. ഏകദേശം ഒന്നര മാസം കഴിയുമ്പോൾ ചാരം ഇട്ട് കൊടുക്കുന്നതും നല്ലതാണ്. ഏകദേശം എട്ട് മാസം എത്തി ഇലകൾ മഞ്ഞളിച്ച് വിളവെടുത്താൽ ധാരാളം കൂവപ്പൊടിയും ലഭ്യമാകും. കൂവപ്പൊടി വിപണിയിൽ എന്നും ആവശ്യക്കാരാണ്. നന്നായി കഴുകിയെടുത്ത് കൂവക്കിഴങ്ങ് പോളകൾ നീക്കം ചെയ്ത മിക്സിയിൽ അരച്ചെടുക്കണം. പോള പോലെ ഇരിക്കുന്ന ഇത് നല്ല വൃത്തിയുള്ള വെള്ള തുണിയിൽ കിഴി ആക്കുക.

അതിനുശേഷം ഒരു സ്റ്റീൽ പാത്രത്തിൽ മുക്കാൽ ഭാഗം ക്ലോറിൻ ഇല്ലാതെ ശുദ്ധ ജലം എടുക്കുക. അതിനുശേഷം ഈ കീഴിയിൽ പകുതി വെള്ളത്തിൽ മുങ്ങി വിധം താഴ്ത്തി ഏകദേശം അഞ്ചു മണിക്കൂർ കഴിഞ്ഞ് കിഴിയിൽ നിന്നും കൂവപ്പൊടി പാത്രത്തിലെ വെള്ളത്തിലേക്ക് ഊർന്നിറങ്ങുമ്പോൾ, പാത്രത്തിനു താഴെ കൂവ അടിയൂന്നത് കാണാൻ കഴിയും. വൈകുന്നേര സമയങ്ങളിൽ ഇത് രാവിലെ ആകുമ്പോഴേക്കും കൂവപ്പൊടി നല്ലരീതിയിൽ ലഭ്യമാകും. അതിനുശേഷം വെള്ളം കളഞ്ഞ് കൂവപ്പൊടി വേർതിരിക്കണം. ഇതിന് വൃത്തിയുള്ള ഷീറ്റ് എടുത്ത് മൂന്നുദിവസം അതിലിട്ട് ദിവസം വെയിലിൽ ഉണക്കണം.

നന്നായി ഉണങ്ങിയ കൂവപ്പൊടി വിപണിയിലേക്ക് എത്തിക്കുന്നതാണ്.. ഏകദേശം നാല് വർഷം വരെ ഇത് കേടുകൂടാതെയിരിക്കും എന്നാണ് പറയുന്നത്. വളരെ മികച്ച ആരോഗ്യത്തിന് നല്ല ഒന്നുതന്നെയാണ് കൂവ. അതുകൊണ്ടുതന്നെ ഇത് കൂടുതലായും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക

Leave a Reply

Your email address will not be published. Required fields are marked *