ഒരു കാരണവശാലും ഈ പത്തു ലക്ഷണങ്ങളെ നിസ്സാരമായി തള്ളി കളയരുത്

നമ്മളുടെ ശരീരത്തിൽ ഓരോ അവയവങ്ങൾക്ക് അതിന്റെതായ പ്രധാന്യമുള്ളതാണ്. പല പ്രവർത്തനങ്ങളാണ് ഒരേ സമയത്ത് വിവിധ അവയവങ്ങൾ ചെയ്യുന്നത്. ഇതിൽ ഏറ്റവും സുപ്രധാനമായ അവയവമാണ് വൃക്ക. ശരീരത്തിലുണ്ടാവുന്ന വിഷ വസ്തുക്കളും മാലിന്യങ്ങളും പുറന്തള്ളാൻ വൃക്കകൾ സഹായിക്കുന്നു. പെട്ടെന്ന് ഒരു ദിവസം വൃക്കകൾക്ക് അതിന്റെ പ്രവർത്തന ചെയ്യാൻ കഴിയാതെ വന്നാലോ എങ്ങനെയിരിക്കും. ചുരുക്കി പറഞ്ഞാൽ വൃക്കകളുടെ ധർമം തകരാറിലായാൽ ശരീരത്തെ മുഴുവനായി ബാധിക്കുന്നതാണ്. ശരിയായ രീതിയിൽ വൃക്കകൾ പ്രവർത്തിച്ചില്ലെങ്കിൽ ശരീരം വിഷ വസ്തുക്കൾ കൊണ്ട് നിറഞ്ഞ് കൂമ്പാരമാകും.

ഇതുമൂലം ജീവനു വരെ ആപത്തുണ്ടാവുന്ന സാധ്യതകൾ ഉണ്ടായേക്കാം. എന്നാൽ വൃക്കകളുടെ പ്രവർത്തനം നടക്കാതെ വന്നാൽ എന്തൊക്കെ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്ന് നമ്മൾക്ക് നോക്കാം.താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക ശേഷം തുടന്നു വായിക്കുക .

ഇതിലൂടെ വളരെ പെട്ടെന്ന് വൃക്കകളുടെ പ്രവർത്തനത്തെ കുറിച്ച് മനസ്സിലാക്കുകയും ഉടനടി വൈദ്യ സഹായവും തേടാവുന്നതാണ്. കണ്ണുകളുടെ ചുറ്റും നീർവീക്കം ഉണ്ടാവുന്നത് കണ്ടാൽ വൃക്കകൾക്ക് എന്തോ സംഭവിച്ചുയെന്ന് മനസിലാക്കാം. വൃക്കകളുടെ പ്രവർത്തനങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ കാണിക്കുന്ന അടയാളമാണ് കാലിലെ നീര്.

പ്രവർത്തനം നിലച്ച വൃക്കകൾ സോഡിയം നിലനിർത്തുന്നതിന് അവസരമുണ്ടാക്കും. ഇതുമൂലം പാദങ്ങൾ നീര് വെക്കുകയും ചെയുന്നു. എന്നാൽ മറ്റ് ചില ആരോഗ്യ പ്രശ്നങ്ങൾ മൂലവും ഈ അടയാളം കണ്ടു വരുന്നുണ്ട്. വൃക്കകൾ തകരാറിലായാൽ ഉണ്ടാവുന്ന അടുത്ത ആരോഗ്യ പ്രശ്നമാണ് ക്ഷീണം. സാധാരണയായി ഒഴിവ് സമയമില്ലാതെ ജോലി ചെയ്യുമ്പോളാണ് ക്ഷീണം അനുഭവപ്പെടാറുള്ളത്. ഇവിടെ ക്ഷീണം ഉണ്ടാവുന്നത് വൃക്കകൾ തകരാറിലാവുമ്പോൾ രക്തത്തിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നു. ഇതുമൂലം ശരീരം മുഴുവനായി ബലഹീനതയും ക്ഷീണവും അനുഭവപ്പെട്ടേക്കാം. ഒരുപക്ഷെ രാത്രിയിൽ നല്ല രീതിയിൽ ഉറക്കം ലഭിച്ചാൽ പോലും പിറ്റേ ദിവസം ഈ തകരാർ മൂലം ക്ഷീണം അനുഭവപ്പെടാം.

അടുത്തതായി കാണിക്കുന്ന ഒരു അടയാളമാണ് വൃക്കകൾ തകരാറിലായാൽ മൂത്രത്തിൽ രക്തത്തിന്റെ അംശം കാണിക്കുന്നത്. മൂത്രത്തിൽ രക്തത്തിന്റെ അംശം കണ്ടെത്തിയാൽ ഉടനെ തന്നെ വൈദ്യ സഹായം തേടാവുന്നതാണ്. ദൈന ജീവിതത്തിൽ പല കാരണങ്ങൾ കൊണ്ട് വിശപ്പ് ഉണ്ടായില്ലാണെന്ന് വരാം. എന്നാൽ വൃക്കകളുടെ പ്രവർത്തനങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ ലക്ഷണം കാണിക്കാറുണ്ട്.

രക്തത്തിലുള്ള ധാതുക്കളുടെ അളവ് നിലനിർത്താൻ വൃക്കകൾ സഹായിക്കുന്നു. എന്നാൽ ഇതിന്റെ അഭാവം മൂലം ചർമത്തിൽ ചൊറിച്ചിലും ചർമം വരണ്ടതാക്കുകയും ചെയ്യുന്നു. പലരും നിരന്തരം നേരിടുന്ന ഒരു പ്രശ്നമാണ് ഉറങ്ങാനുള്ള ബുധിമുട്ട്. എന്നാൽ ഇതേ അവസ്ഥ നിങ്ങൾക്കും അനുഭവപ്പെട്ടാൽ ഉറങ്ങാനുള്ള ബുധിമുട്ട് ഉണ്ടായേക്കാം. വൃക്കകളിൽ ചെറിയ ഒരു പ്രശ്നം വന്നാൽ അത് ഏകാഗ്രതയെ സാരമായി ബാധിക്കുന്നതാണ്. ഇതുമൂലം നിങ്ങളുടെ ജോലിയിൽ ശ്രെദ്ധ കേന്ദ്രീകരിക്കാണോ അല്ലെങ്കിൽ പഠിക്കാനുള്ള ശ്രെദ്ധ ലഭിക്കാതെയും പോവുന്നു. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങൾ ശരീരം കാണിച്ചാൽ ഉടനെ തന്നെ ഡോക്ടറിനെ സമീപിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *