ഡോക്ടര്‍ സ്വന്തം അനുഭവം പങ്കുവെക്കുന്നു

എത്ര കൂടിയ ഷുഗറും കൊളെസ്ട്രോളും വീട്ടിൽ നിന്ന് തന്നെ ഈസിയായി കുറക്കാം.ഈ വിഷയത്തെക്കുറിച്ച് കേരളത്തിലെ തന്നെ വളരെ പ്രശസ്തന്‍ ആയ ഡോക്ടര്‍ മനോജ്‌  സംസാരിക്കുന്നു അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

ഭക്ഷണത്തിന് ശേഷം നടക്കുന്നത് ആരോഗ്യകരമോ

സാധാരണ ഉച്ച സമയങ്ങളിൽ അളവിൽ കൂടുതൽ ഭക്ഷണം കഴിച്ചാൽ ചിലപ്പോൾ ക്ഷീണം വന്നേക്കാം. അതിനോടപ്പം ഉറക്കവും കൂടി വരും. ദിവസേന ചെയ്യുന്ന ജോലിയിൽ മടി കാണിച്ചു തുടങ്ങും. എന്നാൽ എപ്പോ കഴിച്ചിട്ട് കിടന്ന് ഉറങ്ങാൻ പോയാൽ അത് ദഹനത്തെ സാരമായി ബാധിക്കുമെന്നത് പലരും മനസ്സിലാക്കുന്നില്ല. ഇതുമൂലം അസിഡിറ്റി നെഞ്ചരിച്ചിൽ തുടങ്ങിയവ ഉണ്ടാവാൻ ഏറെ സാധ്യതയുണ്ട്. ഭക്ഷണത്തിന് ശേഷം ഒരൽപ്പം നടന്നു കഴിഞ്ഞാൽ എങ്ങനെയുണ്ടാവും. ഭക്ഷണത്തിന് ശേഷം ആരോഗ്യകരമായി നടുക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? തുടങ്ങിയ ചോദ്യങ്ങൾ പലരുടെയും മനസ്സിലുണ്ടാവും.

ഭക്ഷണം കഴിച്ചതിന് ശേഷം ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് നിങ്ങൾക്കറിയാമോ? ഏകദേശം മൂന്ന് ലക്ഷം പേരിൽ നടത്തിയ പരിശോധനയിൽ ദിവസവും മുപ്പത് മിനിറ്റ് നടക്കുന്നത് ഹൃദ്രോഗം ഇരുപത് ശതമാനമായി കുറയുന്നു എന്ന് കണ്ടെത്തി. ഭക്ഷണത്തിന് ശേഷം നടക്കാൻ ഒരുങ്ങുമ്പോൾ ആദ്യം മനസിലാക്കേണ്ട കാര്യമാണ് നേരിയ വേഗത്തിൽ നടക്കുക എന്നത്. ഭക്ഷണത്തിന് ശേഷം വേഗത്തിൽ നടക്കുക അല്ലെങ്കിൽ ജോജിങ് പാടില്ല. ഇത്തരം സാഹചര്യം മൂലം വയറുവേദനയ്ക്കും കൊളത്തിപിടിക്കാനും അവസരങ്ങൾ ഏറെയാണ്.

നടക്കാൻ തുടങ്ങുമ്പോൾ ആദ്യ അഞ്ച് ആറ് മിനിറ്റ് നേരിയ വേഗതയിൽ നടക്കുക. ഇനി പുറത്തുപോയി നടക്കാൻ മടിയാണെങ്കിൽ വീടിന്റെ ഉള്ളിൽ തന്നെ നടക്കുക. വീടിന്റെ ചുറ്റും ഒരു പത്ത് മിനിറ്റ് നടക്കുകയാണെങ്കിൽ അത്രേയും നല്ലത്. ഭക്ഷണം കഴിച്ചതിന് ശേഷം ക്ഷീണമോ ഉറക്കമോ അനുഭവപ്പെടുകയാണെങ്കിൽ നടക്കാൻ ഇറങ്ങുക. നടത്തം ദഹനപ്രക്രിയ വേഗത്തിലാക്കാൻ കഴിയുന്നു. ഇതുമൂലം അമിതമായി കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും മോചനം നേടാൻ സാധിക്കുന്നതാണ്. ഇനി നിങ്ങൾ ഇരിക്കുകയോ കിടക്കുകയോ ചെയ്യുകയാണെങ്കിൽ ആസിഡ് റിഫ്ലക്സ്, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാം.

ഭക്ഷണം കഴിച്ചതിന് ശേഷം നടക്കാൻ പോകുന്നത് മെറ്റബോലിസം ഉത്തേജിപ്പിക്കുകയും കലോറി എരിച്ചു കളയാനും സഹായിക്കുന്നു. കൂടാതെ ശരീരത്തിലുള്ള പഞ്ചസാരയുടെ അളവും കുറയ്ക്കുകയും ചെയ്യുന്നു. പ്രേമേഹ രോഗികൾ ഉണ്ടെങ്കിൽ ഭക്ഷണത്തിന് ശേഷം ഒരു പത്ത് മിനിറ്റ് നടക്കാൻ നിർബന്ധിക്കുക. എല്ലാ ദിവസവും പ്രഭാത ഭക്ഷണ, ഉച്ച ഭക്ഷണം, അത്താഴം കഴിഞ്ഞ് പരമാവധി പത്ത് മിനിറ്റ് നടക്കാൻ പോകുക. നിങ്ങളുടെ ആവശ്യം മനസ്സിലാക്കി നടത്ത സമയം വർദ്ധിപ്പിക്കേണ്ടതാണ്.

മൂന്ന് നേരം ചുരുങ്ങിയത് പത്ത് മിനിറ്റ് നടക്കാൻ സാധിച്ചാൽ ദിവസവും മുപ്പത് മിനിറ്റ് നടക്കാൻ സാധിച്ചു. ദിവസവും അര മണിക്കൂർ നടക്കുന്നത് ശാരീരരികമായും മാനസികമായും ഏറെ ഉല്ലാസം ലഭ്യമാക്കാൻ സഹായിക്കുന്നു. ചുരുക്കാം പറഞ്ഞാൽ ദിവസവും ഭക്ഷണത്തിന് ശേഷം നടക്കുന്നത് ഏറെ നല്ലതാണ്

Leave a Reply

Your email address will not be published. Required fields are marked *