ഈ പ്രശ്നത്തിന് ഇതിലും നല്ലൊരു പരിഹാരം വേറെയില്ല

ഇന്ന്  ഫാറ്റി ലിവര്‍ ഇല്ലാത്തവര്‍ ആയി ആരും തന്നെ ഇല്ല .നമ്മുടെ കരളില്‍ ടോക്സിന്‍ അടിഞ്ഞുകൂടി ഓരോ ദിവസവും കരളിന്റെ ആരോഗ്യം നഷ്ടപെട്ടുകൊണ്ട് ഇരിക്കുക ആണ് ഈ സാഹചര്യത്തില്‍ കരളിനെ രക്ഷിക്കാന്‍ നമ്മള്‍ ചെയ്യേണ്ടത് എന്ത് എന്തൊക്കെ ചെയ്താല്‍ കരളിന്റെ ആരോഗ്യം വര്‍ധിക്കും .ഈ വിഷയത്തെക്കുറിച്ച് കേരളത്തിലെ പ്രശസ്തനായ ഡോക്ടര്‍ ഡോക്ടര്‍ ബിബിന്‍ ജോസ് നിങ്ങളോട് സംസാരിക്കുന്നു .ഡോക്ടര്‍ക്ക്‌ പറയാനുള്ളത് കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

പപ്പായ കഴിക്കാൻ പാടില്ലാത്തവർ ആരൊക്കെ

പോഷകങ്ങളുടെ കളവറ എന്നറിയപ്പെടുന്ന ഒന്നാണ് പപ്പായ. ധാതുക്കളും, വിറ്റാമിനുകളും, നാരുകളും അടങ്ങിയ ഒരുപാട് പോഷകഗളാണ് പപ്പായത്തിൽ അടങ്ങിട്ടുള്ളത്. നല്ല മധുരവും തിളക്കമുള്ളതുമായ ഈ പഴം കൊല്ലത്തിൽ മിക്ക സമയങ്ങളിലും ലഭ്യമാണ്. നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് പപ്പായ. രാവിലെയോ അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്ന സമയങ്ങളിലോ പതിവായി കഴിക്കാൻ തുടങ്ങിയാൽ പ്രേമേഹം, കോളസ്ട്രോൾ, ക്യാൻസർ, രക്തസമ്മർദ്ദം തുടങ്ങി ശരീരഭാരം വരെ നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നു. പപ്പായ നല്ലതാണെങ്കിലും പലർക്കും കഴിക്കാൻ സാധിക്കില്ല.

ചില പ്രേത്യക അവസ്ഥയിലൂടെ കടന്നു പോകുന്ന പലർക്കും പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമായിട്ടാണ് ബാധിക്കുന്നത്. പപ്പായ കഴിക്കാൻ സാധിക്കാത്ത ആരൊക്കെയാണെന്ന് നോക്കാം.

ഗർഭിണികൾ

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് അമ്മയ്ക്കും കുഞ്ഞിന്റെ വളർച്ചയ്ക്കും ഏറെ നല്ലതാണ്. എന്നാൽ ഗർഭിണികൾ തീർച്ചയായും ഒഴിവാക്കേണ്ട ഒന്നാണ് പപ്പായ. മധുരം അടങ്ങിട്ടുള്ള ഈ പഴത്തിൽ ലാറ്റക്സ് ഉൾപ്പെട്ടിട്ടുണ്ട്. ഇത് ഗർഭാശയത്തിന് കാരണമാകുന്നു. കൂടാതെ നേരത്തെയുള്ള പ്രസവത്തിന് വഴിയൊരുക്കും. അതുകൊണ്ട് ഗർഭിണികൾ പരമാവധി പപ്പായ ഒഴിവാക്കാൻ ശ്രെമിക്കുക.

അലർജിയുള്ള വ്യക്തികൾ

പല തരത്തിലുള്ള അലർജികളാണ് നിലവിൽ ഉള്ളത്. ലാറ്റക്സ് അലർജിയുള്ളവർക്കും പപ്പായ അലർജി ഉണ്ടായേക്കാം. ഇതിന് പ്രധാന കാരണം പപ്പായയിൽ ചിറ്റിനെസ് എന്ന എൻസൈം അടങ്ങിട്ടുണ്ട്. ഇതുമൂലം തുമ്മൽ, ചുമ, കണ്ണിൽ നിന്ന് നീര് വരുക, ശ്വസിക്കാൻ പ്രയാസം എന്നിവയിലേക്ക് നയിക്കുന്നു. അതുപോരാതെ പഴുത്ത പപ്പായയുടെ മണം പലർക്കും സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല.

വൃക്കയിൽ കല്ലുള്ളവർ

പപ്പായയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിട്ടുണ്ട്. ഈ പോഷകം ഒരു ആന്റിഓക്സിഡാണ്. എന്നാൽ കിഡ്നി സ്റ്റോൺ അല്ലെങ്കിൽ വൃക്കയിൽ കല്ലുള്ളവർ പരമാവധി ഈ പോഷകം ഒഴിവാക്കാൻ ശ്രെമിക്കുക. ഇത് കഴിക്കുന്നതോടെ അവരുടെ രോഗത്തിന്റെ മൂർച്ച കൂടുന്നതായിരിക്കും. വിറ്റാമിൻ സി അമിതമായി ഭക്ഷിക്കുന്നത് വൃക്കയിൽ കല്ല് പ്രെത്യക്ഷപ്പെടാൻ സാഹചര്യം ഒരുക്കുന്നു. ഇത് കല്ലിന്റെ വലുപ്പം വർദ്ധിപ്പിക്കുകയും മൂത്രത്തിലൂടെ കടന്നു പോകാൻ പ്രയാസകരമാകും.

വയറിളക്ക പ്രശ്നമുള്ളവർ

പപ്പായ എന്നത് നാരുകളുടെ സമ്പന്നമായ ഉറവിടമാണ്. എന്നാൽ അധികമായ പോഷകവും നാരുകളും ആമശയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇതുകൂടാതെ മലബന്ധം, ധഹനക്കേട് തുടങ്ങിയ പ്രശ്നങ്ങളിലേക്കും ഒടുവിൽ വയറിളക്കത്തിൽ ചെന്ന് അവസാനിക്കുന്നു.

ക്രെമരഹിതമായ ഹൃദയമിടിപ്പ് ഉള്ളവർ

ക്രെമരഹിതമായ ഹൃദയമിടിപ്പ് ഉള്ളവർ പരമാവധി പപ്പായ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. പക്ഷേ പപ്പായ കഴിക്കുന്നത് പല ഹൃദയസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നതാണ്. എന്നാൽ ക്രെമരഹിതമായ ഹൃദയമിടിപ്പ് ഉള്ളവർ ഇത്തരം പഴങ്ങൾ ഒഴിവാക്കുക. കൂടാതെ ഹൈപ്പോതൈറോയിഡിസമുള്ളവർക്കും സമാനമായ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *