പാലുണ്ണി ,അരിമ്പാറ ഇവ പാട്പോലും അവശേഷിക്കാതെ മാഞ്ഞുപോകും ഇങ്ങനെ ചെയ്താൽ

ഇന്ന് ഒട്ടുമിക്കവരെയും അലട്ടുന്ന ഒരു പ്രശ്നം ആണ് പാലുണ്ണി ഉണ്ടാകുന്നു എന്നുള്ളത് ആദ്യം ഒരു പാലുണ്ണി ഉണ്ടായി അത് പിന്നീട് എണ്ണം കൂടി കൂടി വരികയാണ്‌ ചെയ്യുന്നത് .അപ്പോള്‍ പലപ്പോഴും പല വഴികളിലൂടെയും നമ്മള്‍ ഇതിനെ ഒഴിവാക്കാന്‍ ശ്രമിക്കും .ഇങ്ങനെ ശ്രമിക്കുമ്പോ ഒന്നെങ്കില്‍ അതൊരു പരാജയം ആകും അതല്ലങ്കില്‍ അത് ഒഴിവായ ഭാഗങ്ങളില്‍ പാടുകള്‍ വരും .അപ്പൊ ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുതുന്നത് വന്ന പാട് പോലും അവശേഷിക്കാതെ വീണ്ടും വരാത്ത രീതിയില്‍ പാലുണ്ണി എങ്ങനെ ഒഴിവാക്കാം എന്നാണ് .ഈ വിഷയത്തെക്കുറിച്ച് നമുക്ക് പറഞ്ഞുതരുന്നത്‌ പ്രശസ്തനായ ഡോക്ടര്‍ വരുണ്‍ ആണ് .

അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

പതിവായി നൃത്തം ചെയ്യുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

പ്രായം ഏത് ആയിക്കോട്ടേ നൃത്തം ചെയ്യുന്നത് കൊണ്ട് ഗുണങ്ങൾ നിരവധിയാണ്. നൃത്തം എന്നത് മറ്റ് വ്യായാമങ്ങളെക്കാളും ഏറ്റവും മികച്ച വ്യായാമങ്ങളിൽ ഒന്നാണ്. ദിവസം കുറച്ച് സമയം നൃത്തത്തിന് വേണ്ടി സമയം മാറ്റി വെക്കുകയാണെങ്കിൽ എണ്ണമറ്റ ശാരീരിക, മാനസിക വൈകാര്യം ആരോഗ്യ ഗുണങ്ങൾ ഇതിലൂടെ ലഭിക്കുന്നതാണ്. നൃത്തം വാഗ്ദാനം ചെയ്യുന്ന ചില ആരോഗ്യ ഗുണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കുന്ന മികച്ച വ്യായാമമാണ് നൃത്തം. ഹൃദയമിടിപ്പ് സ്ഥിരമാക്കാനും ഹൃദയസ്തംഭന പ്രശ്നങ്ങൾ പരമാവധി കുറയ്ക്കാനും സഹായിക്കുന്നതാണ്. നൃത്തം ചെയ്യുമ്പോൾ ശരീരത്തിന്റെ കരുത്ത് മെച്ചപ്പെടാൻ സാധിക്കുന്നതാണ്. കൂടാതെ ശ്വാസം മുട്ടൽ പോലെയുള്ള പ്രശ്നങ്ങളിൽ നിന്നും വിട പറയാൻ ഏറ്റവും മികച്ച മാർഗമാണ് നൃത്തം. പലർക്കും ശരീരത്തിന് ഇല്ലാത്ത ഒന്നാണ് വഴക്കം. എന്നാൽ നൃത്തം ചെയ്യുന്നവരുടെ ശരീരം എപ്പോഴും വഴക്കമുള്ളതാണ്. ദിവസേന എല്ലുകളിലും പേഷികളിലും ഉണ്ടാവുന്ന പ്രശ്നം നിയന്ത്രിക്കാനും ബലമുള്ള സന്ധികളും പേശികളും ലഭ്യമാക്കാനും ഇവ സഹായിക്കുന്നതാണ്.

എയറോബിക്ക് പോലെയുള്ള ആരോഗ്യ വ്യായാമങ്ങളാണ് ശരീരത്തിന് കൂടുതൽ വഴക്കം തരുന്നത്. എന്നാൽ നൃത്തം ചെയ്യുന്നതിലൂടെയും മികച്ച ആരോഗ്യം സ്വന്തമാക്കാൻ സാധിക്കുന്നതാണ്. സന്ധികളിലെ മിക്ക പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ് നൃത്തം. ശരീരത്തിനു മികച്ച ബാലൻസ് ഇവയിലൂടെ ലഭ്യമാക്കുന്നു. കുട്ടികാലം മുതലേ നൃത്തം ചെയ്യുന്ന വ്യക്തിയാണെങ്കിൽ ഈ ബാലൻസ് കുറവ് അനുഭവപ്പെടുന്നതല്ല. അതുമാത്രമല്ല പ്രായമായി കഴിഞ്ഞാൽ സാധാരണക്കാരെ പോലെ നടക്കാനും കഴിയുന്നതാണ്. നൃത്തം ചെയ്യുന്നത് ഓർമശക്തി വർധിപ്പിക്കുമെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. പ്രായമാകുമ്പോൾ ഉണ്ടാവുന്ന ഓർമകുറവ് ഇതിലൂടെ പരിഹരിക്കാവുന്നതാണ്.

മാനസികമായി ഉണ്ടാവുന്ന പല പ്രശ്നങ്ങളെയും നിയന്ത്രിക്കാൻ നൃത്തത്തിലൂടെ സാധിക്കുന്നതാണ്. അതിശക്തമായ സമ്മർദ്ദം കുറയ്ക്കാൻ നൃത്തം എണ് കലയ്ക്ക് കഴിയും. നൃത്തം ചെയ്യുമ്പോൾ ശരീരത്തെ ഉത്തേജിപ്പിക്കുകയും മനസിനെ ശാന്തമാക്കാനും കഴിയുന്നു. നിരന്തമായി നൃത്തം ചെയ്യുന്ന വ്യക്തിയിൽ ശരീരത്തിൽ അടങ്ങിയിരിക്കുന്ന കലോറി എരിച്ചു കളയാൻ സഹായിക്കുന്നു. ഒരു ശരാശരി വ്യക്തി നൃത്തം ചെയ്യുമ്പോൾ മണിക്കൂറിൽ 300 മുതൽ 800 കലോറി എരിച്ചു കളയുന്നു.

ശരീരത്തിൽ അടങ്ങിയിരിക്കുന്ന മോശം കൊളസ്ട്രോൾ ഇതിലൂടെ കുറയ്ക്കാൻ സാധിക്കുന്നതാണ്. പലരും പറയാറുണ്ട് ചിരിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന്. എന്നാൽ സന്തോഷകരമായി തുടരുന്നത് പല ആരോഗ്യ പ്രശ്നത്തെയും തടയാൻ കഴിയുന്നു. നൃത്തം ചെയ്യുമ്പോൾ സന്തോഷവും ഉന്മേഷവും നൽകുന്നു. അതിനാൽ മാനസികമായും വൈകാരികമായും ഗുണങ്ങൾ ഉണ്ടാവാൻ നൃത്തത്തിനു കഴിയുന്നു

Leave a Reply

Your email address will not be published. Required fields are marked *