ഒരുദിവസം രാത്രി കിടക്കുന്നതിനുമുമ്പ് ഇത് രണ്ടെണ്ണം കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുത ഗുണങ്ങൾ

ഈ വിഷയത്തെക്കുറിച്ച് വിശദമായി അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

ഒരു വ്യക്തിയുടെ പൂർണമായ ക്ഷേമത്തിന് വേണ്ടിയുള്ള പോഷകങ്ങൾ ലഭിക്കുന്നത് ഭക്ഷണങ്ങളിൽ നിന്നുമാണ്. ലോകാരോഗ്യ സംഘടന പറയുന്നത് പ്രകാരം ഒരു വ്യക്തിയുടെ പൂർണ ക്ഷേമത്തിന് പോഷകങ്ങൾ ആവശ്യമാണ്. നമ്മുടെ ശരീരത്തിന്റെ പ്രവർത്തനം ശരിയായി നടക്കാൻ പോഷകങ്ങൾ ആവശ്യമാണ്. എന്നാൽ മതിയായ പോഷകങ്ങൾ നിർമ്മിക്കുവാൻ പലപ്പോഴും നമ്മുടെ ശരീരത്തിന് സാധിക്കാറില്ല. ഇത് ലഭിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ്.

നമ്മുടെ അതിജീവനത്തിനും പുനരുല്‍പ്പാദനത്തിനും വളർച്ചക്കും സഹായിക്കുന്നവയാണ് പോഷകങ്ങൾ. മൈക്രോ, മാക്രോ ന്യൂട്രിയന്റുകൾ നിറഞ്ഞിരിക്കുന്ന ഭക്ഷണങ്ങളിലൂടെയാണ് നമ്മുക്ക് ദിവസം മുഴുവനും ഉണർവോടെ പ്രവർത്തിക്കാൻ സാധിക്കുന്നത് അതിന് സഹായിക്കുന്ന കുറച്ച് ഉച്ചഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഒന്നാമത്തെയാണ് ചോളം. നമ്മൾ പലപ്പോഴും ചോളം കഴിക്കുന്നത് അതിന്റെ ഗുണങ്ങൾ അറിയാതെയാണ് പല രാജ്യങ്ങളിൽ പല രീതിയിലാണ് ചോളം തയ്യാറാക്കി കഴിക്കുന്നത്. ചോളത്തിൽ നമ്മുടെ ശരീരത്തിനാവശ്യമായ കാര്‍ബോഹൈഡ്രേറ്റുകൾ നിറഞ്ഞിട്ടുണ്ട്. ഇത് നമ്മുടെ ശരീരം ദിവസം മുഴുവനും ഊർജത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ഇടത്തരം ചോളത്തിൽ ഏകദേശം 19 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 3.3 ഗ്രാം പ്രോട്ടീനും ഒപ്പം 6.9 ഗ്രാം വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

രണ്ടാമതായി മുട്ടയാണ്. മുട്ട നമുക്ക് എല്ലാവർക്കും വളരെ സുപരിചിതമായ ഒന്നാണ്. മുട്ടയിൽ നമ്മുടെ ശരീരത്തിനാവശ്യമായ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ പേശികൾ, മുടി, ചർമം എന്നിവയ്ക്ക് കൂടാതെ ഹോർമോണുകൾ, ആന്റിബോഡികൾ എന്നിവയ്ക്കും പ്രോട്ടീൻ ആവശ്യമാണ്. നമ്മുടെ ശരീരത്തിനാവശ്യമായ അമിനോ ആസിഡുകൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ നിന്ന് മാത്രമേ നമുക്ക് ലഭിക്കുകയുള്ളു. നമ്മൾ മുട്ട പുഴുങ്ങുമ്പോൾ മുട്ടയുടെ വെള്ളയിൽ മാത്രം 4 ഗ്രാം പ്രോട്ടീനും മുഴുവൻ മുട്ടയിൽ 6 ഗ്രാം പ്രോട്ടീനുമാണ് അടങ്ങിയിരിക്കുന്നത്. ഇത് നമ്മുടെ ഭക്ഷണക്രമത്തിൽ ചേർക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ ഉപകാരപ്രദമാകും.

മൂന്നാമതായി നമ്മൾ നോക്കുന്നത് വെള്ളരിക്കയാണ്. നമ്മുടെ ശരീരത്തിന്റെ പ്രധാന കർമം എന്നത് ദഹനമാണ് അതിന് നമ്മളെ സഹായിക്കുന്ന ഒന്നാണ് നാരുകൾ. നാരുകൾ അടങ്ങിയ ഒന്നാണ് വെള്ളരിക്ക ഇത് നമ്മുടെ ശരീരത്തിന്റെ ദഹനത്തിന് വളരെ ഉപകാരപ്രദമാകുന്നു. മലബന്ധം, ഗ്യാസ്ട്രാബിള്‍ തുടങ്ങിയ വയറ്റിലെ പ്രശ്‌നങ്ങള്‍ തടയാനോ ഒഴിവാക്കാനോ സഹായിക്കുന്ന ഒന്നാണ് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ. ഇതിൽ അടങ്ങിയിട്ടുള്ള ഫൈബർ പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹരമാണ്

Leave a Reply

Your email address will not be published. Required fields are marked *