മലബന്ധം കീഴ്വായുശല്യം ജീവിതത്തിൽവരില്ല ,വയറും കുടലും ക്ലീൻആകും രാത്രി ഇത് കഴിച്ചാൽ

മലബന്ധം കീഴ്വായുശല്യം ജീവിതത്തിൽവരില്ല ,വയറും കുടലും ക്ലീൻആകും രാത്രി ഇത് കഴിച്ചാൽ ഈ വിഷയത്തെക്കുറിച്ച്,പ്രശസ്തനായ ഡോക്ടര്‍ ശിമ്ജി നിങ്ങളോട് സംസാരിക്കുന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

നിങ്ങളുടെ കുട്ടികൾക്ക് ഫോൺ അഡിക്ഷൻ ഉണ്ടോ? തിരിച്ചറിഞ്ഞ് എങ്ങനെ അത് മാറ്റാം

ഇന്ന് മിക്ക കുട്ടികളുടെ കൈവശം ഒന്നിൽ കൂടുതൽ സ്മാർട്ട്‌ ഫോണുകൾ കാണാൻ സാധിക്കും. ഓരോത്തരും അവരുടെ ലോകം കണ്ടെത്തുന്നത് ഈ സ്മാർട്ട്‌ ഫോൺ ഉപയോഗിച്ചാണ്. എന്നാൽ ഫോൺ ഉപയോഗം എന്നത് മോശമായ കാര്യമല്ല. ഇന്നത്തെ കാലത്ത് ഫോൺ ഇല്ലാതെ ജീവിക്കാനും കഴിയില്ല. പക്ഷെ ഒരു പരിധി കൂടുതൽ ഫോൺ ഉപയോഗം ശാരീരികമായും മാനസികമായും കുട്ടികളെ ബാധിച്ചേക്കാം. ഇങ്ങനെ ഉണ്ടാവാതിരിക്കാൻ ഫോൺ ഉപയോഗത്തിൽ കുറച്ച് നിയന്ത്രണം വരുത്തുന്നത് വളരെ നല്ലതാണ്. ഫോൺ അഡിക്ഷൻ മാറ്റുന്നതായി എന്തൊക്കെ കാര്യങ്ങളാണെന്ന് നോക്കാം.

ഫോൺ അഡിക്ഷൻ എന്നത് വേറെയൊരു അവസ്ഥാ മാത്രമല്ല. അതുകൊണ്ട് തന്നെ ആദ്യം അത് തിരിച്ചറിയേണ്ട അത്യാവശ്യം ഏറെയാണ്. ഉടനെ തന്നെ ദേഷ്യം വരുക, വാശി, ഫോൺ ഉപയോഗിച്ചോണ്ടിരിക്കുമ്പോൾ ചുറ്റുമുള്ളത് ശ്രെദ്ധിക്കാതെയിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ ഫോൺ അഡിക്ഷൻ ഭാഗമാണ്. ആദ്യം അതു തിരിച്ചറിയുകയും പിന്നീട് ഫോൺ അഡിക്ഷനെ കുറിച്ച് കുട്ടികളോട് പറഞ്ഞ് മനസിലാക്കുകയാണ് വേണ്ടത്. ഇതിൽ നിന്നും പുറത്തേക്ക് കൊണ്ട് വരാൻ പല കുട്ടികൾക്കും പല മാർഗങ്ങളായിരിക്കും.

സ്മാർട്ട്‌ ഫോൺ അമിതമായി ഉപയോഗിക്കുമ്പോൾ ഉള്ള ശാരീരികവും മാനസികമായ പ്രശ്നങ്ങൾ കുട്ടികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. കൂടാതെ ബലമായി പെട്ടെന്ന് കുട്ടികളുടെ ഫോൺ ഉപയോഗിച്ച് തടസപ്പെടുത്തരുത്. പതിനെട്ടു വരെ പ്രായമുള്ള കുട്ടികൾക്ക് ഒരു കാരണവശാലും ഫോൺ നൽകരുത്. പതിനെട്ടു മുതൽ ഇരുപത്തിനാല് മാസം വരെ പ്രായമുള്ള കുട്ടികളാണെങ്കിൽ കൂടുതൽ സമയം മാതാപിതാക്കളോടും അല്പം സമയം ഫോണിലും ചിലവിടാം. രണ്ട് മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് ദിവസവും ഒരു മണിക്കൂറിൽ കൂടുതൽ ഫോൺ നൽകാൻ പാടില്ല.

പഠിക്കുന്ന മുറികൾ, കിടപ്പ് മുറികൾ തുടങ്ങിയ ഇടങ്ങളിൽ കർശനമായി ഫോൺ ഉപയോഗം പാടില്ലന്ന് ഉറപ്പ് വരുത്തണം. ഇത്തരം അഡിക്ഷൻ മാറ്റാനായി കുട്ടികളുടെ ശ്രെദ്ധ മാറ്റുകയാണ് ആദ്യം ചെയേണ്ടത്. കുട്ടിക്കാലത്ത് തന്നെ കായിക മേഖലയും, മറ്റ് വ്യായാമങ്ങളിലും കൂടുതൽ സമയം ചിലവാക്കാൻ അവരെ നിർബന്ധിക്കുക. കുട്ടികൾ നേരെയയുള്ള വഴിയിൽ നടത്താൻ ശ്രമിക്കുമ്പോൾ മാതാപിതാക്കളും മാതൃകയായിരിക്കണം. നിങ്ങൾക്ക് വെറുതെ ലഭിക്കുന്ന സമയങ്ങളിൽ കുട്ടികളുമായി ചിലവിടാൻ ഓർക്കുക. എല്ലാ കാര്യങ്ങളും പരസ്പരം ചെയ്യാൻ ശീലമാക്കുക. ഇത്തരത്തിലുള്ള ശീലങ്ങൾ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *