അഞ്ച് ലക്ഷം രൂപയ്ക്ക് ഒരുങ്ങിയ ക്യൂട്ട് മോഡേൺ ഭവനം
കുറഞ്ഞ ചിലവിൽ സുന്ദരമായ വീട് പണിയണം എന്ന് ആഗ്രഹിക്കുന്നവർക്ക് മാതൃക ആക്കാവുന്നതാണ് ഈ സുന്ദര ഭവനത്തെ. വെറും അഞ്ച് ലക്ഷം രൂപ മുതൽ മുടക്കിലാണ് 800 സ്ക്വയർ ഫീറ്റിൽ ഒരുങ്ങിയ ഈ വീട് നിർമ്മിച്ചിരിക്കുന്നത്. കുറഞ്ഞ ചിലവിൽ വീട് പണിയണം എന്ന് ആഗ്രഹിക്കുന്നവർ കുറെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കൃത്യമായ ഒരു പ്ലാൻ ഉണ്ടാക്കിയെടുക്കുക എന്നത് തന്നെയാണ്. അത്തരത്തിൽ കൃത്യമായ പ്ലാനോട് കൂടി രൂപീകരിച്ചതാണ് ഈ ക്യൂട്ട് വീട്.
വലിയൊരു മുറ്റത്തിന് നടുവിലായാണ് ഈ വീട്. എലിവേഷനിലും പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ വീട് ആദ്യ കാഴ്ച്ചയിൽ തന്നെ കാഴ്ചക്കാരെ ഏറെ അമ്പരപ്പിക്കുന്നതാണ്. മിനിമലിസത്തിന് പ്രാധാന്യം നൽകിയാണ് ഈ വീടൊരുക്കിയത്. വൈറ്റിനും മെറൂണിനും പ്രാധാന്യം നൽകിയാണ് വീടിന്റെ എക്സ്റ്റീരിയർ ഒരുക്കിയത്. വീടിന്റെ മുൻ ഭാഗത്ത് ഒരുക്കിയിരിക്കുന്ന ജനാലകളും വീടിനെ കൂടുതൽ സുന്ദരമാക്കുന്ന ഘടകമാണ്. മേൽക്കൂരയിൽ പതിപ്പിച്ചിരിക്കുന്ന ഓടും വീടിന്റെ മാറ്റ് കൂട്ടുന്നു.
സിറ്റൗട്ടിലും മുൻ ഭാഗത്തെ തൂണിലും സ്റ്റോൺ ഗ്ലാഡിങ് നൽകിയിട്ടുണ്ട്. അത്യാവശ്യം ചെടികളും മരങ്ങളും നട്ട് വീടിന്റെ മുൻ ഭാഗം കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്. സിറ്റൗട്ടിൽ നിന്നും പ്രധാന വാതിൽ തുറന്ന് കയറുന്നത് വീടിന്റെ ലിവിങ് ഏരിയയിലേക്കാണ്. വളരെ സിംപിൾ ആൻഡ് മോഡേൺ ആയിട്ടുള്ള ഫർണിച്ചറുകളും ഇന്റീരിയറുമാണ് ഈ ഭാഗത്ത് ഉള്ളത്. എൽ ഷേപ്പിലാണ് ഇവിടെ ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇതിനോട് ചേർന്ന് ഡൈനിങ് ഏരിയയും അവിടെ ഒരേ സമയം ആറു പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലുള്ള ഇരിപ്പിടങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
അത്യാവശ്യം സ്ഥല സൗകര്യങ്ങൾ ഉള്ള രീതിയിലാണ് വീടിന്റെ കിടപ്പ് മുറികൾ ഒരുക്കിയിരിക്കുന്നത്. കിടക്കയ്ക്ക് പുറമെ വാർഡ്രോബും മേശയും ഒരുക്കിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം സൗകര്യവും ഇവിടെയുണ്ട്. ഇതിനടുത്തതായി ഒരുക്കിയ അടുക്കളയിൽ ആവശ്യത്തിനുള്ള എല്ലാ സൗകര്യങ്ങളും സ്റ്റോറേജുകളും ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് കാറ്റും വെളിച്ചവും എത്തുന്ന രീതിയിൽ നിരവധി ജനാലകളും ഒരുക്കിയിട്ടുണ്ട്. വീടിന്റെ ഭിത്തിയിൽ കാണപ്പെടുന്ന പെയിന്റിങ്ങുകളും വീടിനെ കൂടുതൽ ആകർഷകമാക്കുന്ന ഘടകങ്ങൾ ആണ്.
വീടിനെ കൂടുതൽ ആകർഷകമാക്കുന്ന മറ്റൊന്നാണ് ഫർണിച്ചർ. വലിയ ചിലവ് ഇല്ലാതെ ഫർണിച്ചറുകൾ സെറ്റ് ചെയ്യാം. ഇന്ന് തടി ഉപയോഗിച്ചുള്ള ഫർണിച്ചറുകൾക്ക് പകരം തടിയുടെ രൂപത്തിലുള്ള ചിലവ് കുറഞ്ഞ നിരവധി സാധനങ്ങൾ ലഭ്യമാണ്. ലാമിനേറ്റഡ് ബോർഡറുകൾ പൊതുവെ ചിലവ് കുറഞ്ഞവയാണ്. ഇവ കബോർഡുകൾ സെറ്റ് ചെയ്യാനും വാർഡ്രോബിനും കിച്ചൻ കബോർഡിനുമൊക്കെ ഉപയോഗിക്കാം. ഇതിലും ചിലവ് കുറഞ്ഞവയാണ് വിപണിയിൽ ലഭ്യമാകുന്ന പ്രീ ലാമിനേറ്റഡ് ബോർഡറുകൾ. ഇവ ഉപയോഗിച്ചും ഫർണിച്ചർ അറേഞ്ച് ചെയ്യാം. ഇവയിൽ നിന്നും മിച്ചം വരുന്ന അഥവാ വെയ്സ്റ്റ് ആകുന്ന പീസുകൾ ഉപയോഗിച്ച് വീടിനെ കൂടുതൽ ആകർഷകമാക്കാൻ ക്യൂരിയസുകൾ ഒരുക്കാവുന്നതാണ്. വീടിന്റെ ഇന്റീരിയർ ഫർണിച്ചർ എന്നിവയിലും പ്രത്യേകം ശ്രദ്ധിക്കണം. ഒരുപാട് ആർഭാടങ്ങൾ നോക്കി ഇന്റീരിയർ ഒരുക്കേണ്ടതില്ല. ഇത് ചിലപ്പോൾ ഭംഗി കുറയാൻ കാരണമാകും. ആവശ്യാനുസരണം മാത്രം ഇന്റീരിയർ ഒരുക്കുക.
വീട് ഭംഗിയുള്ളതാക്കാൻ ഓരോ മുറിയ്ക്കും ആവശ്യാനുസരണം ലൈറ്റിങ് ചെയ്യണം. ഫോൾ സീലിംഗ് നല്കാൻ ഇപ്പോൾ എൽ ഇ ഡി ലൈറ്റുകൾ ഉൾപ്പടെ കുറഞ്ഞ ചിലവിൽ നിരവധി ഓപ്ഷനുകൾ വിപണിയിൽ ലഭ്യമാണ്. വീടിനകത്ത് ഒരുക്കുന്ന ലൈറ്റിങ് വീടിനെ കൂടുതൽ ഭംഗി ഉള്ളതാക്കി മാറ്റുന്നു.