കുറഞ്ഞ ചിലവിൽ നിർമ്മിക്കാവുന്ന ഒരു 4 ബെഡ്റൂം വീടും പ്ലാനും
അത്യാവശ്യ എല്ലാ സൗകര്യങ്ങളോടും കൂടിയ വീട് സ്വപ്നം കാണുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു വീടാണ് കുറഞ്ഞ ചിലവിൽ നിർമ്മിക്കാവുന്ന ഈ 4 ബെഡ്റൂം വീട്. 2177 സ്ക്വയർ ഫീറ്റിൽ ഒരുക്കിയ ഈ വീടിന്റെ കോസ്റ്റ് ഏകദേശം 24 ലക്ഷം രൂപയാണ്. ഈ പ്ലാൻ അനുസരിച്ച് രണ്ട് കിടപ്പ് മുറികളാണ് താഴത്തെ നിലയിൽ ഒരുക്കിയിരിക്കുന്നത്. നാല് ബെഡ് റൂമുകളാണ് ഈ വീടിനുള്ളത്. രണ്ട് കിടപ്പ് മുറികൾ താഴേയും രണ്ട് കിടപ്പ് മുറികൾ മുകളിലുമായാണ് ഒരുക്കിയിരിക്കുന്നത്. അത്യാവശ്യം സ്ഥല സൗകര്യങ്ങൾ ഉള്ള ഒരു കാർ പോർച്ച് ആണ് ഈ വീടിനുള്ളത്.
ഇവിടെ ഇന്നും പ്രധാന വാതിൽ തുറന്ന് കയറുന്നത് ലിവിങ് ഏരിയയിലേക്കാണ്. അവിടെ ഒരുക്കിയ ഇരിപ്പിടങ്ങൾക്ക് പുറമെ ടിവി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ഡൈനിങ്ങും ലീവിങും തമ്മിൽ വേർതിരിക്കുന്നത് ഇവിടെ ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളാണ്. ഡൈനിങ്ങിനോട് ചേർന്ന് ഒരു അടുക്കള ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് സ്പേഷ്യസായ അടുക്കളയാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇതിനോട് ചേർന്ന് ഒരു വലിയ വർക്ക് ഏരിയയും ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് സ്ഥല സൗകര്യങ്ങൾക്കൊപ്പം ഇവിടെ കാറ്റും വെളിച്ചവും ലഭിക്കുന്നതിനായി ജനാലകളും സെറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ ഒരു കോമൺ ബാത്റൂമും സെറ്റ് ചെയ്തിട്ടുണ്ട്.
ലീവിങ്ങിനോട് ചേർന്നാണ് പൂജാ സ്പേസ് ഒരുക്കിയിരിക്കുന്നത്. ഇതിനടുത്തായി ആണ് ഒരു കിടപ്പ് മുറി ഒരുക്കിയിരിക്കുന്നത്. അറ്റാച്ഡ് ബാത്റൂമിനോട് കൂടിയുള്ള മുറിയാണ് ഇവിടെ ഉള്ളത്. 360 സെന്റി മീറ്റർ നീളവും വീതിയുമുള്ള മുറിയാണ് ഇവിടെ ഉള്ളത്. സാമാന്യം സ്പേഷ്യസായ മുറിയിൽ ജനാലകളും ഒപ്പം വാർഡ്രോബും ഒരുക്കിയിട്ടുണ്ട്. ലീവിങിനോട് ചേർന്ന് ഡൈനിങ്ങിന്റെ ഭാഗത്തായി ആണ് രണ്ടാമത്തെ കിടപ്പ് മുറി ഒരുക്കിയിരിക്കുന്നത്. 300 സെന്റി മീറ്റർ നീളവും 420 സെന്റി മീറ്റർ വീതിയുമാണ് ഈ മുറിയ്ക്ക് ഉള്ളത്. വലിയ മുറി ആയതിനാൽ കിടക്കയ്ക്ക് പുറമെ വാർഡ്രോബിനും ഒരു മേശയ്ക്കും ചെയറിനും കൂടിയുള്ള സ്ഥലം കൂടി ഇതിനകത്തുണ്ട്. ഇതിനോട് ചേർന്ന് ഒരുക്കിയിരിക്കുന്ന സ്റ്റെയർ കേസ് കേറി മുകളിലത്തെ നിലയിൽ എത്തിയാൽ അവിടെ ഒരു സിറ്റൗട്ടും അറ്റാച്ഡ് ബാത്റൂമോട് കൂടിയ രണ്ട് കിടപ്പ് മുറിയും ഒരു ഹാളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
മുകളിലത്തെ കിടപ്പ് മുറികൾ താഴത്തെ മുറികളുടെ അതേ നീളവും വീതിയും ഉള്ളവയാണ്. ഒരു മുറി 300 സെന്റി മീറ്റർ നീളവും 420 സെന്റി മീറ്റർ വീതിയിലുമാണ് ഒരുക്കിയിരിക്കുന്നത്. രണ്ടാമത്തെ മുറി 360 സെന്റി മീറ്റർ നീളവും വീതിയുമുള്ളതാണ്. ഇവിടുത്തെ രണ്ട് മുറികൾക്കും അറ്റാച്ഡ് ബാത്റൂം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ഇവിടെ ഒരു വലിയ ഹാളും ഒരു കൊച്ച് സിറ്റൗട്ടും ഒരുക്കിയിട്ടുണ്ട്. സിറ്റൗട്ടിൽ നിന്നും നോക്കുമ്പോൾ വളരെ ആകർഷകമായ കാഴ്ചകളാണ് ഇവിടെ കാണാൻ സാധിക്കുന്നത്.
വളരെ മനോഹരമായ രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ വീടിന്റെ പ്ലാൻ അനുസരിച്ച് ഇതുപോലൊരു വീട് ഒരുക്കിക്കഴിയുമ്പോൾ ഏകദേശം 24 ലക്ഷം രൂപ ചിലവ് വരും. ആവശ്യത്തിന് കാറ്റും വെളിച്ചവും ഉറപ്പു വരുത്തിയ ഈ പ്ലാൻ അനുസരിച്ച് വീടിനകത്ത് വെന്റിലേഷനും ഒരുക്കിയിട്ടുണ്ട്. എന്നാൽ ആവശ്യാനുസരണം ഈ വീടിന്റെ മോടിയിൽ മാറ്റങ്ങൾ വരുത്താനും ലുക്കിലും മറ്റുമൊക്കെ മാറ്റങ്ങൾ ഉൾപ്പെടുത്താനും കഴിയും. അതിന് പുറമെ ഈ വീടിന്റെ പ്ലാനും മറ്റും അനുസരിച്ച് വീട് വളരെയധികം മനോഹരമായ പ്ലാനിൽ ഒരുക്കിയ ഒരു ഇരുനില വീടാണ്.