കറ പിടിച്ചു ഇരുണ്ടു പോയ ഇരുമ്പ് പാത്രങ്ങള്‍ പുത്തന്‍ പോലെ വെട്ടിതിളങ്ങാന്‍ ഇത് മതി

എല്ലാ വീട്ടമാമാര്‍ക്കും വളരെയധികം ഉപകാരം ആകുന്ന ചില കിടിലന്‍ കിട്ച്ചന്‍ ടിപ്സ് ആണ് ഇന്ന് നമ്മള്‍ ഇവിടെ പരിച്ചയപെടുതുന്നത് .എല്ലാവരുടെയും വീട്ടില്‍ ഇരുമ്പ് ചട്ടി ഇരുമ്പ് സോസ് പാന്‍ ഒക്കെ ഉണ്ടാകും ഇവയിലൊക്കെ നമ്മള്‍ പലതരത്തിലുള്ള വറ പൊരി ഒക്കെ ചെയ്തു കുറച്ചു കാലം കഴിയുമ്പോ എത്രയൊക്കെ എന്തൊക്കെ ചെയ്താലും ഇവ ക്ലീന്‍ ആകാതെ കറ പിടിച്ചിരിക്കുക പതിവാണ് ഇങ്ങനെ കറത്തു കറ പിടിച്ചിരിക്കുന്ന ഇരുമ്പ് ചട്ടിയും സോസ് പാനും എങ്ങനെ ക്ലീന്‍ ചെയാം എന്ന് നോക്കാം .

അതിനായി ആദ്യമേ തന്നെ ക്ലീയര്‍ ചെയ്യേണ്ട ഇരുംബ് പത്രം എടുത്തു ഗ്യാസ് ഓണ്‍ ചെയ്തു തീ കചിച്ച ശേഷം അടുപ്പില്‍ വെക്കുക .ഇനി ഒരു നാരങ്ങ എടുത്തു വട്ടം മുറിച്ചതിനു ശേഷം ഒരു ഫോര്‍ക്ക് എടുത്തു ഫൂര്‍ക്കില്‍ കുത്തിയതിനു ശേഷം ആ നാരങ്ങ ഉപയോഗിച്ച് ചൂടായി കൊണ്ടിരിക്കുന്ന പാത്രത്തില്‍ നല്ലതുപോലെ ഉരച്ചു പിടിപ്പിക്കുക .തീ ലോ ഫ്ലെമില്‍ ഇടണം കൈ പൊള്ളാതെ ഇരിക്കുന്നതിനു വേണ്ടിയാണു ഫോര്‍ക്ക്ഇല്‍ കുത്തി വെക്കുക എന്ന് പറഞ്ഞത് .

നന്നായി ചട്ടിയില്‍ എല്ലാം നാരങ്ങ നീര് തേച്ച ശേഷം ഒരു പിടി ഉപ്പു വാരി ആ ചട്ടിയിലേക്ക് ഇടുക .ഇനി ഒരു അല്‍പ്പം നാരങ്ങ നീര് കൂടെ അതിലേക്കു പിഴിഞ്ഞ് ഒഴിച്ചതിനു ശേഷം പത്രം കഴുകുന്നതിനായി ഉപയോഗിക്കുന്ന ചകിരി ഉപയോഗിച്ച് നന്നായി ഉപ്പു നമ്മുടെ ചട്ടിയില്‍ എല്ലാം തേച്ചു പിടിപ്പിച്ചു ഉരക്കുക ഇനി തീ ഓഫ്‌ ചെയ്തതിനു ശേഷം വെള്ളം ഉപയോഗിച്ച് നന്നായി ചട്ടി ഒന്ന് കഴുകി എടുക്കുക നല്ല പുതുപുത്തന്‍ ചട്ടി പോലെ ഉണ്ടാകും .

Leave a Reply

Your email address will not be published. Required fields are marked *