രസം ഈ ചേരുവ കൂടെ ചേര്ത്ത് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കുക ഒരു രക്ഷയും ഇല്ലാത്ത രുചിയാണ്
കേരളത്തിലും കർണ്ണാടകയിലും തമിഴ്നാട്ടിലും എല്ലാം ഏറ്റവും പോപ്പുലർ ആയിട്ടുള്ള രസം എങ്ങനെ വളരെ ഈസിയായി വളരെ രുചികരമായി തയാറാക്കാം എന്നാണ് നമ്മൾ ഇന്ന് ഇവിടെ നോക്കാൻ പോകുന്നത് .രസം എല്ലായിടത്തും വളരെ ഫേമസ് ആണ് എന്നുണ്ടെങ്കിലും വ്യത്യസ്തങ്ങളായ സ്ഥലങ്ങളിൽ വ്യത്യസ്തങ്ങൾ ആയ രീതിയിൽ ആണ് രസം തയാറാക്കാറുള്ളത്.നമ്മൾ ഇന്ന് ഇവിടെ തയാറാക്കാൻ പോകുന്നത് മലയാളികൾക്ക് ഏറ്റവും പ്രീയപ്പെട്ട രീതിയിലുള്ള ഒരു രസം അത് എങ്ങനെ തയാറാക്കാം എന്നാണ് .
അപ്പോൾ നമ്മുടെ രസം തയാറാക്കുന്നതിന് വേണ്ടി ആദ്യമേ തന്നെ അൽപ്പം പുളി വെള്ളത്തിൽ ലയിപ്പിച്ചു എടുക്കണം അതിനായി ഏകദേശം ഒരു നെല്ലിക്ക വലുപ്പത്തിൽ അതായതു ഒരു പതിനഞ്ചു ഗ്രാം വാളൻ പുളി എടുക്കുക .ഇനി ഈ വാളൻ പുളി ഒരു കപ്പു വെള്ളത്തിൽ ഒരു പത്തു മിനിട്ടു നേരത്തേക്ക് കുതിർക്കാൻ ഇടുക .
പത്തു മിനിട്ടിനു ശേഷം ആ വാളൻ പുളി ആ വെള്ളത്തിൽ വച്ച് തന്നെ തിരുമി ലയിപ്പിച്ചു എടുക്കണം പുളി നന്നായി തിരുമി ലയിപ്പിച്ചതിനു ശേഷം ആ പുളിവെള്ളം ഒരു അരിപ്പ ഉപയോഗിച്ച് നന്നായി അരിച്ചു എടുക്കുക .
ഇനി നമുക്ക് കുറച്ചു ചേരുവകൾ നന്നായി ചതച്ചു എടുക്കേണ്ടതായി ഉണ്ട് അതിനായി ആദ്യമേ തന്നെ ഒരു ക്രേഷർ എടുത്തു അതിലേക്കു രണ്ടു ടീ സ്പൂൺ കുരുമുളക് ഇട്ടു നന്നായി ചതക്കുക.കുരുമുളക് പൊടിയുന്ന രീതിയിൽ ചത്താക്കേണ്ട ആവശ്യമില്ല നന്നായി ഒന്ന് ചതഞ്ഞു കിട്ടിയാൽ മതി .ഇനി ആ കുരുമുളക് എടുത്തു ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക .
ഇനി ആ ക്രെഷറിലേക്കു ഏകദേശം ഒന്നര ഇഞ്ചു നീളമുള്ള ഒരു ഇഞ്ചിയുടെ കഷ്ണം ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞു ഇട്ടതിനു ശേഷം ചതച്ചു എടുക്കുക .ഇനി എട്ടു വെളുത്തുള്ളി അതിനു ശേഷം അവസാനമായി എട്ടു ചെറിയ ഉള്ളി എന്നിവ കൂടെ നന്നായി ചതച്ചു എടുക്കുക .
ഇനി ഒരു പാൻ എടുത്തു അടുപ്പത്തു വച്ച് തീ കത്തിക്കുക അതിനു ശേഷം അതിലേക്കു മൂന്നു ടീ സ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക .എണ്ണ നന്നായി ചൂടായി വരുമ്പോ ആ എണ്ണയിലേക്ക് അര ടീ സ്പൂൺ കടുക് കാൽ ടീ സ്പൂൺ ഉലുവ എന്നിവ ചേർത്ത് കൊടുക്കുക .
കടുക് പൊട്ടിക്കഴിയുമ്പോൾ തീ കുറച്ചു വച്ചതിനു ശേഷം മൂന്നു വറ്റൽ മുളക് ചെറുതായി മുറിച്ചത് എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക .വറ്റൽ മുളക് പെട്ടെന്ന് കരിയും അതുകൊണ്ട് തന്നെ വറ്റൽ മുളക് ഇട്ട ശേഷം പെട്ടെന്ന് നന്നായി ഒന്ന് ഇളക്കി കൊടുത്തതിനു ശേഷം ആ എണ്ണയിലേക്ക് നമ്മൾ ആദ്യം ചതച്ചു വച്ച കുരുമുളക് ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് കൊടുക്കുക .
ഇനി തീ മീഡിയം ഫ്ളെമിൽ വച്ചതിനു ശേഷം ചേർത്ത് കൊടുത്ത ചേരുവകൾ എല്ലാം ഒരു ഗോൾഡൻ കളർ ആകുന്നതു വരെ നന്നായി വഴറ്റുക .ഗോൾഡൻ കളർ ആകുമ്പോ തീ വീണ്ടും സിമ്മിൽ വച്ചതിനു ശേഷം അതിലേക്കു ഒരു ടേബിൾ സ്പൂൺ മല്ലിപൊടി ,ഒരു ടീ സ്പൂൺ മുളക് പൊടി ,കാൽ ടീസ്പൂൺ മഞ്ഞൾപൊടി എന്നിവയും അതിനു ശേഷം നമ്മൾ നേരത്തെ ചതച്ചു വച്ചിരിക്കുന്ന കുരുമുളകും കൂടെ ചേർത്ത് കൊടുക്കുക .അതിനു ശേഷം ചെറുതായി ഒന്ന് ഇളക്കി കൊടുക്കുക .വിലക്കിയതിന് ശേഷം ഒരു തക്കാളി നീളത്തിൽ കഷ്ണങ്ങൾ ആയി അരിഞ്ഞത് അൽപ്പം കറിവേപ്പില ആദ്യം നമ്മൾ തയാറാക്കി വച്ചിരുന്ന പൊളി പിഴിഞ്ഞ വെള്ളം അതോടൊപ്പം എഴുനൂറ്റി അമ്പതു മില്ലി വെള്ളം ഒരു ടീ സ്പൂൺ കായപ്പൊടി എന്നിവ ചേർത്ത് കൊടുക്കുക .
ഇനി തീ കൂട്ടി വച്ച് നന്നായി തിളച്ചു വരുന്നതിനു അനുവദിക്കുക തിളച്ചു വരുമ്പോൾ രണ്ടു ടീ സ്പൂൺ ഉപ്പു കൂടെ ചേർത്ത് ഇളക്കുക .അഥവാ ഉപ്പു കൂടുതൽ വേണം എന്ന് തോന്നിയാൽ നിങ്ങളുടെ ടെസ്റ്റ് അനുസരിച്ചു രുചിച്ചു നോക്കിയാ ശേഷം ചേർക്കുക .നന്നായി തിളച്ചു വരുമ്പോൾ തീ കുറച്ചു വച്ചതിനു ശേഷം ഒരു അഞ്ചു മിനിട്ടു കൂടെ വേകുന്നതിനു അനുവദിക്കുക .അതിനു ശേഷം അൽപ്പം മല്ലിയില കൂടെ ചേർത്ത് ഇളക്കുക .ഇനി തീ ഓഫ് ചെയ്തു അടുപ്പിൽ നിന്നും വാങ്ങുക .