വീട്ടു മുറ്റത്ത് വെറുതെ നില്‍ക്കുന്ന ആമസോണില്‍ അറുനൂറു രൂപ വില വരുന്ന മഷിത്തണ്ട് കൊണ്ടൊരു തോരന്‍ ഉണ്ടാക്കാം
മുറ്റത്തെ മുല്ലക്ക് മണം ഇല്ല പക്ഷെ നമ്മുടെ വീട്ടുമുറ്റത്ത് നില്‍ക്കുന്ന നമ്മള്‍ തിരിഞ്ഞു പോലും നോക്കാത്ത മഷിതണ്ടിന് എന്താണ് വില എന്ന് അമസോണില്‍ നോക്കിയാല്‍ കണ്ണ് തള്ളി പോകും അഞ്ഞൂറ്റി തോന്നുരു രൂപ ആണ് വില .ഞാന്‍ വില പറയുന്നത് കേട്ട് ഒരു പത്തു രൂപ കുറയുമോ എന്നാണ് നിങ്ങള്‍ ചിന്തിക്കുന്നത് എങ്കില്‍ ഫോണ്‍ എടുത്തു പെപ്പരോമിയ പെല്ലുസിട എന്ന് നിങ്ങള്‍ ഒന്ന് ആമ സോണില്‍ സേര്‍ച്ച് ചെയ്തു നോക്കുക അപ്പൊ വില കൃത്യമായി കണ്ടു ബോധ്യമായിക്കൊള്ളും .
നിങ്ങള്‍ ഇപ്പോള്‍ മനസ്സില്‍ ആലോചിക്കുന്നുണ്ടാകും എന്തുകൊണ്ടാണ് മഷി തണ്ടിന് ഇത്രമാത്രം വില വരുന്നത് എന്ന് .മാഷിതണ്ടിന്റെ ആരോഗ്യ ഗുണങ്ങള്‍ തന്നെയാണ് ഇതിനു ഇത്രയും വില വരുന്നതിനു ഉള്ള കാരണം .ഇന്ന് നമ്മള്‍ ഇവിടെ മഷി തണ്ടിന്റെ ആരോഗ്യ ഗുണങ്ങള്‍ അല്ല പറയാന്‍ പോകുന്നത് പകരം മഷിത്തണ്ട് ഉപയോഗിച്ചുകൊണ്ട് നല്ല കിടിലന്‍ ഒരു തോരന്‍ എങ്ങനെ ഉണ്ടാക്കാം എന്ന് പരിച്ചയപെടുതുക ആണ് ഇവിടെ .
ഇനി മഷിതണ്ടിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് അറിയാന്‍ വയ്യാത്തവര്‍ ഉണ്ട് എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ താഴെ കമെന്റ് ചെയ്യുക അടുത്ത ദിവസം ഒരു പോസ്റ്റ് ആയിട്ട് നമുക്ക് മാഷിതണ്ടിന്റെ ആരോഗ്യ ഗുണങ്ങള്‍ ഇടാം.