കേക്ക് ഐസിങ് ചെയ്യാനുള്ള പൈപ്പിങ് ബാഗ് പത്തു പൈസ ചെലവില്ലാതെ വീട്ടിൽ ഉണ്ടാക്കി എടുക്കാം
ഇപ്പോൾ ഈ ലോക്ക്ഡൗൻ തുടങ്ങിയ ശേഷം ഏറ്റവും കൂടുതൽ ട്രെൻഡ് ആയതു ഐസിങ് ചെയ്ത കേക്ക്കളാണ്. പണ്ടൊക്കെ നമ്മൾ ബേക്കറിയിൽ നിന്നു വാങ്ങിയിരുന്ന കേക്കുകൾ ഇപ്പോൾ എല്ലാവരും വീട്ടിൽ ഉണ്ടാക്കി വിളിക്കുന്നുണ്ട്. അനവധി ഡിസൈനിലുള്ള കേക്കുകൾ ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് വീടുകളിൽ നിന്ന് വാങ്ങാൻ പറ്റും.
കല്യാണത്തിനും ബേബി ഷവറിനും ബിർത്ഡേക്കും ഒക്കെയുള്ള കേക്കുകൾ ഇപ്പോൾ ഉണ്ട്. അത് പോലെ തന്നെ കേക്കുണ്ടാകുന്ന ഉപകരണങ്ങളും ഉണ്ടാക്കാൻ ആവശ്യമായ മറ്റു വസ്തുക്കളും ഇപ്പോൾ എല്ലാ കടകളിലും വാങ്ങാൻ കിട്ടും.ഏല്ലാ സാദങ്ങൾക്കും നല്ല വിലയാണെന്നു വാങ്ങുന്നവർക് അറിയാം.
കേക്ക് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് പൈപ്പിങ് ബാഗ്. ഇത് ഒരു പ്രാവശ്യം ഉപയോഗിച്ചാൽ പിന്നെ കളയുകയാണ് പതിവ്. ഒരു കേക്ക് ചെയുമ്പോൾ കുറഞ്ഞത് നമ്മൾ ഒരു മൂന്നോ നാലോ കളർ എങ്കിലും എടുക്കും. ഇത്രെയും നിറത്തിൽ ഐസിങ് ചെയ്യണമെങ്കിൽ നാലു പൈപ്പിങ് ബാഗ് എങ്കിലും വേണം. ഒരെണ്ണം വാങ്ങുമ്പോൾ തന്നെ 10 – 15 രൂപ ആകുകയും ചെയ്യും. എന്നാൽ പത്തു പൈസ പോലും ചെലവില്ലാതെ നമ്മുടെ വീട്ടിലുള്ള സാദനങ്ങൾ ഉപയോഗിച്ചു അഞ്ചു മിനിട്ടുകൊണ്ട് തന്നെ പത്തിരുപത് പൈപ്പിങ് ബാഗ് ഇഷ്ടമുള്ള വലിപ്പത്തിൽ നമുക്കു ഉണ്ടാക്കി എടുക്കാൻ പറ്റും. കേക്ക് ഉണ്ടാക്കി കൊടുക്കുന്നവർക്കും സ്വന്തം ആവശ്യത്തിനു വേണ്ടി കേക്ക് ഉണ്ടാകുന്നവർക്കും ഒരേ പോലെ ഉപകരിക്കുന്ന ഒരു ടിപ്പ് ആണിത്. ഈ പൈപ്പിങ് ബാഗ് ഉപയോഗിച്ചു ഏതു രീതിയിൽ വേണമെങ്കിലും ഐസിങ് ചെയ്യാം. പൊട്ടി പോകുകയോ ക്രീം പുറത്തു ചാടുകയോ ചെയ്യില്ല.