അമ്പോ ചിക്കന്‍ കറി ഇത്ര രുചിയില്‍ ഉണ്ടാക്കാന്‍ പറ്റുമോ ഒറ്റ തവണ ഈ ചേരുവ കൂടെ ചേര്‍ത്ത് ഉണ്ടാക്കി നോക്കുക
ഇന്ന് നമ്മള് ഇവിടെ പരിച്ചയപെടുതുന്നത് വളരെ ഈസി ആയിട്ട് വളരെ രുചികരമായ രീതിയില്‍ ചിക്കന്‍ ടിക്ക മസാല എങ്ങനെ തയാറാക്കാം എന്നാണ് .അപ്പോള്‍ ഇത് തയാറാക്കുന്നതിനായി ആദ്യമേ തന്നെ ഒരു എണ്ണൂറ്റി അമ്പതു ഗ്രാം ചിക്കന്‍ എടുത്തു ക്ലീന്‍ ചെയ്തതിനു ശേഷം ചെറുതായി മുറിച്ചു എടുക്കുക .
ഇനി അതിലേക്കു ഒരു ടീ സ്പൂണ്‍ ഉപ്പ് ,ഒരു ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് എടുത്തത് ,അതികം പുളി ഇല്ലാത്ത നാല് ടേബിള്‍ സ്പൂണ്‍ തൈര് ,ഇത്രയും ചേര്‍ത്തതിനു ശേഷം നന്നായി കൈ കൊണ്ട് ഒന്ന് മിക്സ് ചെയ്യുക ചിക്കനില്‍ എല്ലാം ഇത് നന്നായി പിടിക്കുന്ന രീതിയില്‍ വേണം മിക്സ് ചെയ്യുവാന്‍ .
ഇനി ഇതിലേക്ക് ഒരു ടീ സ്പൂണ്‍ ഗരം മസാല പൊടി,ഒരു ടീ സ്പൂണ്‍ ചെറിയ ജീരകം പൊടിച്ചത് ,രണ്ടു ടേബിള്‍ സ്പൂണ്‍ കാശ്മീരി മുളകുപൊടി, ഒന്നര ടീ സ്പൂണ്‍ കുക്കിംഗ് ഓയില്‍ , ഒരു ടീ സ്പൂണ്‍ ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് എന്നിവ ചേര്‍ത്തതിനു ശേഷം നന്നായി ഒന്ന് മിക്സ് ചെയ്യുക .ഇനി ഒരു മൂടി ഉപയോഗിച്ച് പത്രം അടച്ചു ഒരു അരമനികൂര്‍ നേരം ഇതെല്ലം നന്നായി ചിക്കനില്‍ പിടിക്കുന്നതിനായി മാറ്റി വെക്കുക .
ഇനി ഒരു പാന്‍ എടുത്തു അടുപ്പത്ത് വച്ച് തീ കത്തിച്ചതിനു ശേഷം അത്ലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ കുക്കിംഗ് ഓയില്‍ ഒഴിച്ച് കൊടുക്കുക ഒപ്പം ഒരു ചെറിയ കഷ്ണം ബട്ടര്‍ കൂടെ ഇടുക .ഇനി ചൂടായി വരുമ്പോ നമ്മള് നേരത്തെ തയാറാക്കി വച്ചിരിക്കുന്ന ചിക്കന്‍ ചട്ടിയിലേക്ക് പെറുക്കി വെക്കുക .ഇനി തീ കൂട്ടി വച്ച് ഒരു ഇരുപതു മിനിട്ട് നേരം ചിക്കന്‍ നന്നായി വെകുന്നതിനായി മൂടി വച്ച് വേവിക്കുക ,ഇടക്കൊക്കെ ഒന്ന് ഇളക്കി കൊടുതുകൊണ്ടിരിക്കുക .
ഇരുപതു മിനിട്ട് ചിക്കന്‍ വെന്തു കഴിയുമ്പോ തീ ഓഫ് ചെയ്തതിനു ശേഷം ഒരു പാന്‍ എടുത്തു അടുപ്പത് വച്ച് അതിലേക്കു അല്‍പ്പം കുക്കിംഗ് ഓയില്‍ ഒഴിച്ച് കൊടുക്കുക .കുക്കിംഗ് ഓയില്‍ നന്നായി ഒന്ന് ചൂടായി വരുമ്പോ അതെലേക്ക് ഒരു ടീ സ്പൂണ്‍ ചെറിയ ജീരകം ഇട്ടു കൊടുക്കുക ജീരകം പൊട്ടി കഴിയുമ്പോ ഒരു രണ്ടു മീഡിയം സൈസ് ഉള്ള സവോള ചെറുതായി കൊത്തി അരിഞ്ഞത് അതിലേക്കു ഇട്ടു കൊടുക്കുക .ഇനി അതൊന്നു ഇളക്കി കൊടുത്തു നന്നായി വഴറ്റി എടുക്കുക .അല്‍പ്പം ഉപ്പു ചേര്‍ത്താല്‍ പെട്ടെന്ന് വഴന്നു കിട്ടും സവോള നല്ല ബ്രൌണ്‍ കളര്‍ ആകുന്നതു വരെ വഴറ്റുക .നന്നായി വഴന്നു കഴിയുമ്പോ അതിലേക്കു ഒരു ടീ സ്പൂണ്‍ ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് ചേര്‍ത്ത് ഇളക്കുക .ഇനി മീഡിയം സൈസില്‍ ഉള്ള രണ്ടു തക്കാളി അരിഞ്ഞു മിക്സിയില്‍ ഇട്ടു പേസ്റ്റ് രൂപത്തില്‍ അരചെടുത്തത് അതിലേക്കു ചേര്‍ത്ത് ഇളക്കുക .ഇനി ഒരു നാല് മിനിട്ട് നേരത്തേക്ക് തക്കാളിയുടെ പച്ചമണം മാറുന്നത് വരെ അതൊന്നു വഴറ്റി എടുക്കുക വഴറ്റുമ്പോള്‍ ഇളക്കി കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം കേട്ടോ .
പച്ചമണം മാറി കഴിയുമ്പോ അതിലേക്കു അര ടേബിള്‍ സ്പൂണ്‍ മുളക് പോടീ ,അര ടേബിള്‍ സ്പൂണ്‍ മല്ലിപൊടി ,അര ടീ സ്പൂണ്‍ കുരുമുളക് പൊടി,അര ടീ സ്പൂണ്‍ ഗരം മസാല എന്നിവ ചേര്‍ത്ത് കൊടുക്കുക .ശേഷം നന്നായി ഒന്ന് ഇളക്കി കൊടുക്കുക .
ഇനി ഇതിലേക്ക് ഒന്നര കപ്പ് നല്ല ചൂടുവെള്ളം ചേര്‍ത്ത് കൊടുക്കുക അതിനു ശേഷം നമ്മള് ആദ്യം തയാറാക്കി വച്ച ചിക്കന്‍ ഇതിലേക്ക് ചേര്‍ത്ത് കൊടുത്തു നന്നായി ഒന്ന് തിളയ്ക്കുന്നതിന് അനുവദിക്കുക നന്നായി തിളച്ചു കഴിയുമ്പോ ഒരു ചെറിയ കഷ്ണം ബട്ടര്‍ അതിലേക്കു ഇട്ടു കൊടുത്തു ഒന്ന് ഇളക്കുക അതിനു ശേഷം ഒരു നൂറു ഗ്രാം ഫ്രെഷ് ക്രീം അതിലേക്കു ഒഴിച്ച് കൊടുക്കുക അവസാനമായി ഇത്തിരി മല്ലിയില കൂടെ ഇട്ടു കൊടുക്കുക നമ്മുടെ പൊളപ്പന്‍ ചിക്കന്‍ ടിക്ക മസാല റെഡി .