വിട്ടുമാറാത്ത ക്ഷീണം, ഉന്മേഷക്കുറവ് ഇവനാണ് വില്ലൻ ഇതാ പരിഹാരം
ഒരുപാടു ആളുകൾ പറയുന്ന ഒരു പ്രശ്നം ആണ് ,എനിക്ക് ഭയങ്കരമായി കുറച്ചു ദിവസമായി ഒരു ഉന്മേഷവും ഇല്ല ,എനിക്ക് എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് തോന്നിയാലും അതൊന്നും ചെയ്യാനുള്ള ഒരു താൽപ്പര്യം ഇല്ല ,പുറത്തു ആരെ എങ്കിലും കാണുമ്പോ അവരോടു കുറച്ചു സമയം സംസാരിച്ചു നിൽക്കണം ഹാപ്പിയായി ഇരിക്കണം എന്നൊക്കെ തോന്നിയാലും അതിനൊന്നും പറ്റുന്നില്ല ,ആരോടെങ്കിലും സംസാരിച്ചു തുടങ്ങുമ്പോ തന്നെ ആകെ ഒരു കോൺഫിഡൻസ് ഇല്ലായിമ അനുഭവപ്പെടുന്നു ,എന്തെങ്കിലും ഒക്കെ ഇന്ന് ചെയ്യണം എന്ന് വിചാരിച്ചാലും ഇന്ന് വേണ്ട നാളെ ചെയ്യാം എന്നുള്ള ചിന്തയിൽ മാറ്റി വെക്കുന്നു അവസാനം ചെയ്യാൻ ചിന്തിച്ചത് ഒന്നും ചെയ്യാൻ പറ്റാതെ മാനസികമായി തളരുന്നു ,എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല ഞാൻ ആരെയാണ് കാണണ്ടത് എന്താണ് ചെയ്യേണ്ടത് ഇത് എന്തെങ്കിലും രോഗമാണോ ആണ് എങ്കിൽ എന്ത് ചികിത്സ ആണ് എടുക്കേണ്ടത് എന്നൊക്കെ .
നമ്മൾ സാധാരണയായി മുകളിൽ പറഞ്ഞ പ്രശ്നങ്ങൾ ഉള്ള ഒരു വ്യക്തിയെ കാണുമ്പോ നമ്മുടെ മനസ്സിൽ വരുന്ന ഒരു ധാരണ ഇവാൻ ഒരു കുഴി മടിയൻ ആണ് അവനു അഹങ്കാരമാണ് അവന്റെ അപ്പനും അമ്മയും ഒക്കെ ക്ശഷ്ടപെട്ടു സമ്പാദിച്ചത് ഒക്കെ അവൻ തിന്നു മുടിച്ചു നടക്കുന്നു .എന്തിനേറെ ഈ സമയത്തു് ഒരു വാഴ വച്ചിരുന്നു എങ്കിൽ എത്ര നന്നായേനെ എന്ന് വരെ നമ്മൾ കമന്റ് ചെയ്യാറുണ്ട് .
എന്നാൽ ഈ പ്രശ്നങ്ങളുടെ യാഥാർഥ്യം എന്ത് എന്ന് നമുക്കൊന്ന് പരിശോധിക്കാം.