വീട് പണിതിരിക്കുന്നത് ഈ ചെറിയ കാര്യം ശ്രദ്ധിക്കാതെ ആണോ എങ്കില് കാശ് വെള്ളത്തിലാകും
ഇന്ന് വീട് പണി സാധാരണ രീതിയിൽ ഓരോരോ കോൺട്രാക്ടേഴ്സിനെ ഏൽപ്പിക്കുകയാണ് നമ്മളിൽ പലരും, ഒരു പ്ലാൻ തയാറായതിന് ശേഷം നാട്ടിലെ പ്രധാനപ്പെട്ട കോൺട്രാക്ടേഴ്സിനെ കണ്ടു പിടിച്ചു വീട് നിർമ്മിക്കുന്നതിന് ആവശ്യമായ കൊട്ടെഷൻ മേടിക്കും. ഇതിൽ തന്നെ ഏറ്റവും കുറഞ്ഞ തുകയ്ക്ക് നമ്മൾ കരാർ നൽകുകയും ചെയ്യും. ഇത്രയും കുറഞ്ഞ തുകയ്ക്ക് കരാർ എടുക്കുന്ന കോൺട്രാക്ടർസ് പരമാവതി നമ്മളെ ചൂഷണം ചെയ്യും.
വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ധാരാളം ആളുകൾ ഇന്ന് പറ്റിക്കപെടുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ് പ്ലിന്ത് ബെൽറ്റ്, അഥവാ ബെൽറ്റ് കോൺക്രീറ്റ്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നമ്മൾ ധാരാളം കേൾക്കുന്ന ഒരു പേരാണിത്.
പക്ഷെ ഈ ഒരു ബെൽറ്റ് കോൺക്രീറ്റിനെക്കുറിച്ചു സാധാരണ ജനങ്ങൾക്കിടയിൽ ധാരാളം സംശയങ്ങൾ ബാക്കി നിൽക്കുന്നുണ്ട്. അതിൽ പ്രധാനമായും ഈ ഒരു കോൺക്രീറ്റ് എവിടെയാണ് ശെരിക്കും ചെയ്യേണ്ടത് എന്നുള്ളതാണ്. ചില ആളുകൾ പറയും ഫൗണ്ടേഷനും, ബേസ്മെന്റിനും ഇടയിലായി ഇത് ചെയ്യണമെന്ന്. മറ്റു ചിലർ പറയുന്നു ബേസ്മെന്റിനു മുകളിൽ ചുമർ കെട്ടുന്നതിനു മുൻപായാണ് ഇത്തരം ഒരു ബെൽറ്റ് ചെയ്യേണ്ടതെന്ന്. ഇനി ഇതൊന്നുമല്ലാതെ രണ്ട് ഭാഗത്തും ഇങ്ങനെ ചെയ്യണമെന്ന അഭിപ്രായം ഉള്ളവരുമുണ്ട്. ശെരിക്കും ഏതാണ് ശെരിയായ രീതി?ഇത് എല്ലാതരം വീടുകൾക്കും ആവശ്യമുണ്ടോ, അതോ ഇരുനില വീടുകൾക്ക് മാത്രമാണോ ഈ ബെൽറ്റ് നിർബന്ധം?
വീട് നിർമ്മിക്കുന്ന സാധാരണ ആളുകൾ ഇത്തരം കാര്യങ്ങൾ അറിയാതെ ധാരാളമായി പറ്റിക്കപ്പെടുന്നു.
പ്ലിന്ത് ബെൽറ്റ് കോൺക്രീറ്റ് എങ്ങനെ, എന്തിന് എന്ന് വളരെ ലളിതമായ രീതിയിൽ മനസ്സിലാക്കാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും.