നിത്യരോഗി ആകും വയറ്റില്‍ സ്ഥിരമായി ഗ്യാസ് ഈ രീതിയില്‍ ആണോ വരുന്നത് എങ്കില്‍
വയറ്റിൽ ഈ പ്രശ്നം ആ പ്രശ്നം എന്നൊക്കെ ആളുകൾ പറയാറുണ്ട് എങ്കിലും അതിൽ ഏറ്റവും കൂടുതലായി ആളുകൾ പറയുന്ന ഒരു പ്രശ്നം ആണ് വയറ്റിൽ സ്ഥിരമായി ഗ്യാസ് ഉണ്ടാകുന്നു എന്നുള്ളത് .ഏകദേശം ഒരു കണക്കെടുത്തു നോക്കിയാൽ നമ്മുടെ സമൂഹത്തിൽ കുറഞ്ഞത് ഒരു മുപ്പതു ശതമാനം ആളുകൾ എങ്കിലും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ മാസങ്ങളോ വർഷങ്ങളോ ആയി അനുഭവിക്കുന്നവർ ആണ് .ഈ പ്രശ്നം ഇത്രയധികം ആളുകളിൽ ഉണ്ടാകുമ്പോഴും ഇതുമായി ബന്ധപ്പെട്ട ഒരുപാടു തെറ്റിദ്ധാരണകളും നമ്മുടെ സമൂഹത്തിൽ ഉണ്ട് .വയറുമായി യാതൊരു ബന്ധവും ഇല്ലാത്ത രോഗങ്ങളും തുടക്കത്തിൽ തെയ് ഗ്യാസ് ആകും എന്ന് തെറ്റിദ്ധരിച്ചു അതുമല്ലങ്കിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടു പല ആപത്തുകളും വരുത്തി വെക്കാറുണ്ട് .എന്നാൽ യഥാർത്ഥത്തിൽ ഗ്യാസ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഏതൊക്കെയാണ് ഏതൊക്കെ രോഗങ്ങൾ ഇതിനു പിന്നിൽ ഉണ്ട് .നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഏതൊക്കെ അടയാളങ്ങൾ ആണ് ഗ്യാസ് ഉള്ളവർ ശ്രദ്ധിക്കേണ്ടത് ,ഈ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ പാലിക്കേണ്ട അല്ലങ്കിൽ ശ്രദ്ധിക്കേണ്ട പ്രത്യേകിച്ച് ഭക്ഷണ ക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ .ഇവയൊക്ക ആണ് ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കുവാൻ പോകുന്നത് .
ആദ്യമേ തന്നെ ഗ്യാസ് നമുക്കുണ്ടാകുന്ന പ്രയാസങ്ങൾ എന്തൊക്കെ എന്ന് നോക്കാം .പ്രധാനമായും നാല് ബുദ്ധിമുട്ടുകൾ ആണ് ഗ്യാസ് നമുക്ക് ഉണ്ടാക്കുന്നത് .
ഒന്നാമതായി വയറിന്റെ മുകൾ ഭാഗത്തു ഉണ്ടാകുന്ന എരിച്ചിൽ ,രണ്ടാമതായി വയറിന്റെ മുകള്‍ഭാഗത്തായി ഉണ്ടാകുന്ന അസഹ്യമായ വേദന മൂന്നാമതായി വയർ വീർത്തു വരുന്ന അവസ്ഥ .അതുപ്പോ ഏതു ഭക്ഷണം കഴിച്ചാലും എന്തിനേറെ വെള്ളം പോലും കുടിച്ചാൽ വയർ വീർത്തുവരുന്ന ഒരു അസഹനീയം ആയ അവസ്ഥ ,നാലാമതായി ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥ ,അതായതു എന്തെങ്കിലും ഭക്ഷണം എടുത്തു കഴിക്കാൻ തുടങ്ങുമ്പോ തന്നെ വയർ നിറഞ്ഞതുപോലെ ഫീൽ ചെയ്യുന്ന ഒരു അവസ്ഥ .ഈ നാലു കാര്യങ്ങൾ ആണ് മെഡിക്കൽ പരമായി ഡിസ്പെപ്സിയ എന്ന് അറിയപ്പെടുന്നത് .
യഥാർത്ഥത്തിൽ എന്താണ് ഗ്യാസ് (dyspepsia) കൊണ്ടു അർത്ഥമാക്കുന്നത്, ഗ്യാസ് കൊണ്ടല്ലാതെ വയറ്റിൽ എന്തൊക്കെ കാരണങ്ങളാൽ വേദനയുണ്ടാകാം, ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ എന്തൊക്കെയാണ്, ഏതൊക്കെ ഭക്ഷണമാർഗ്ഗത്തിലൂടെ ഗ്യാസ് നിയന്ത്രിച്ചു നിർത്താം എന്നീ കാര്യങ്ങളെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് Dr. Sameer Sakkeer Hussain സംസാരിക്കുന്നു.