ശരീര വേദനയും സന്ധി വേദനയും ഉള്ളവര്‍ ഇത് കഴിച്ചാല്‍ ഇവ രണ്ടും എന്നെന്നേക്കും ആയി മാറും
ശരീരം വേദന സന്ധി വേദന ഇവ രണ്ടും ഒരുപാടുപേരെ അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നം ആണ് .മുമ്പൊക്കെ ഇത് അറുപതു വയസ്സ് ഒക്കെ കഴിഞ്ഞവരില്‍ കണ്ടുവന്നിരുന്ന ഒരു പ്രശ്നം ആണ് .എന്നാലിപ്പോള്‍ കാലം മാറി പതിനഞ്ചു മുതല്‍ മുപ്പതു വയസ്സ് വരെ പ്രായമുള്ളവരില്‍ പോലും ഈ പ്രശ്നം കണ്ടുവരുന്നു .ചിലര്‍ക്ക് രാവിലെ എനീക്കുംബോതന്നെ ശരീര വേദന മറ്റു ചിലര്‍ക്ക് എന്തെങ്കിലും ചെറിയ സ്ട്രയിന്‍ ചെയ്യുമ്പോ തന്നെ ശരീര വേദന ഉണ്ടാകുന്നു .ഇന്നത്തെ കാലത്ത് മുപ്പതും നാല്‍പ്പതും വയസ്സ് പ്രായം മാത്രമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും നട കയറാന്‍ വയ്യ വീട്ടിലെ രണ്ടാം നിലയിലേക്ക് ഉള്ള നട അല്ലങ്കില്‍ ടെറസ്സിലേക്ക് ഉള്ള നട കയറാന്‍ വയ്യാത്ത അവസ്ഥ നട കയറിയാല്‍ അപ്പൊ മുട്ടിനു വേദന .ചിലര്‍ക്ക് അതും ചെറുപ്പക്കാര്‍ക്ക് പോലും രാവിലെ എഴുനേറ്റു വരുമ്പോള്‍ ഉപ്പ് കുറ്റി നിലത്തു കുത്താന്‍ പറ്റാത്ത രീതിയില്‍ കുത്തി കൊള്ളുന്നത് പോലെ വേദന .എന്താണ് ഇതിനു കാരണം .
പാരമ്പര്യമായി അര്ത്രിടിസ് പ്രശ്നമുള്ളവര്‍ ,അമിത വണ്ണം ഉള്ളവര്‍ ,യൂറിക് ആസിഡ് കൂടുതല്‍ ഉള്ളവര്‍ ,ജീവിത ശൈലി അതുപോലെ തന്നെ ഭക്ഷണ രീതി ഇവയൊക്കെ കാരണം ആണ് ഈ പ്രശ്നങ്ങള്‍ കൂടുതല്‍ ആളുകളിലും കണ്ടു വരുന്നത് .സാധാരണയി നമ്മള് ഒക്കെ ചെയ്യുന്നത് ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ വരുമ്പോ ഡോക്ടര്‍ മാരുടെ അടുത്ത് പോകും അവര്‍ രക്തപരിശോധന ഒക്കെ നടത്തി പറയും വലിയ കാര്യമാക്കേണ്ട പ്രശ്നങ്ങള്‍ ഒന്നും ഇല്ല എന്ന് എന്നിട്ട് കുറച്ചു വിടമിന്‍ ഗുളികയും കുറച്ചു ദിവസം കഴിക്കാന്‍ ഉള്ള വേദന സംഹരിയും തരും നമ്മള് അത് വാങ്ങി പോരും .തല്‍ക്കാലത്തേക്ക് ആശ്വാസം ആകും .പക്ഷെ ഇതുകൊണ്ട് ശാശ്വതമായ പരിഹാരം ഒന്നും കിട്ടില്ല രണ്ടു ദിവസം കഴിയുമ്പോ പണ്ടതെതിന്റെ പിന്നതെത് അത് തന്നെ അവസ്ഥ .
എന്നാല്‍ നമ്മള് ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങളുടെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ നമുക്ക് ഇങ്ങനെ സന്ധി വേദന ശരീരം വേദന ഒക്കെ വരുന്നത് തടയുന്നതിന് സാധിക്കും .അതായതു ചില ഭക്ഷണങ്ങള്‍ നമ്മള് കഴിച്ചാല്‍ നമ്മുടെ ശരീരത്തില്‍ സന്ധി വേദന ഒക്കെ കുറയും പക്ഷെ മറ്റു ചില ഭക്ഷണങ്ങള്‍ നമ്മുടെ ശരീരത്തില്‍ സന്ധി വേദന ഉണ്ടാക്കും .അപ്പോള്‍ സന്ധി വേദന കൂട്ടുന്ന ഭക്ഷണം ഏതൊക്കെ എന്നും സന്ധിവേധന കുറയ്ക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നും നമുക്കൊന്ന് നോക്കാം .
സന്ധിവേദന വരുന്നത് ഏറ്റവും കൂടുതല്‍ ചെറുക്കുക ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ ആണ് അത് ഏറ്റവും കൂടുതല്‍ ആയി അടങ്ങിയിരിക്കുന്നത് ചെറു മത്സ്യങ്ങളില്‍ ആണ് അതായതു ചാള ,ചെമ്പല്ലി ,നത്തോലി പോലുള്ള മത്സ്യങ്ങളില്‍ .അതുകൊണ്ട് തന്നെ ഇത് കൂടുതല്‍ ആയി കഴിക്കുന്നത് സന്ധി വേദനയും ശരീരം വേദനയും ചെറുക്കും .ഇതോടൊപ്പം തന്നെ നട്സ് അതായത് ബാദം ,അണ്ടിപ്പരിപ്പ് ,വാല് നട്സ് ,ഒലിവ് ഓയില്‍ ഇവയൊക്കെ ഭക്ഷണത്തില്‍ ഉള്പെടുതുന്നത് ശരീരത്തിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് വര്‍ധിപ്പിക്കും . ഒമേഗ ത്രീ ഫാറ്റി ആസിഡ് ശരീരത്തില്‍ ശരീരത്തില്‍ ഇന്ഫ്ലമേഷന് ഉണ്ടാകുന്നതിനെ ചെറുക്കുകയും നമ്മുടെ മുട്ടുകളിലും മറ്റും എല്ലുകള്‍ക്ക് ഉണ്ടാകുന്ന തേയ്മാനം ചെറുക്കുകയും ചെയ്യും .
ഇനി പയര്‍ വര്‍ഗങ്ങള്‍ ബീന്‍സ് ഇവയൊക്കെ കഴിക്കുന്നതും നമ്മുടെ ശരീരത്തില്‍ സന്ധിവേധന ഉണ്ടാകുന്നതു ചെറുക്കും .പ്രത്യേകിച്ച് ബീന്‍സ് കഴിക്കുന്നത് രക്തത്തില്‍ സീ ആര് പി റേറ്റ് കുറയുന്നതിന് സഹായിക്കുകയും ശരീരത്തിലെ ഇന്ഫ്ലോമേശന് കുറക്കുകയും ചെയ്യും .അതുപോലെ
ഇതില്‍ ധാരാളമായി വെജിടബില്‍ പ്രോടീന്‍ അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ ലിഗ്മെന്റ്റ് സ്ട്രോങ്ങ് ആക്കുകയും സന്ധികളുടെ ബലം വര്‍ധിപ്പിക്കുകയും ചെയ്യും അതുകൊണ്ട് തന്നെ സന്ധിവേധന ഉള്ളവര്‍ ആഴ്ചയില്‍ ഒരു മൂന്നു നാല് തവണ എങ്കിലും ഭക്ഷണത്തില്‍ ബീന്‍സ് ഉള്‍പെടുത്തുക .
സന്ധിവേദന ഉള്ളവര്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടത് ഫാസ്റ്റ് ഫുഡ് ,ബെക്കരിയില്‍ നിന്നും ലഭിക്കുന്ന അമിതമായി കളര്‍ അല്ലങ്കില്‍ മധുരം ചേര്‍ത്ത ഭക്ഷണങ്ങള്‍ ,പ്രോസസ് ചെയ്തു ടിന്നില്‍ അടച്ച ഭക്ഷണങ്ങള്‍,അമിതമായി ഉപ്പു ചേര്‍ത്ത ഭക്ഷണങ്ങള്‍ ,അമിതമായി മധുരം ചേര്‍ത്ത ഭക്ഷണങ്ങള്‍ എന്നിവയാണ് .