ഈ ഒറ്റ കാര്യം ചെയ്താല്‍ ഹാര്‍ട്ട് അറ്റാക്ക് ജീവിതത്തില്‍ വരില്ല ശാസ്ത്രം ഉറപ്പുതരുന്ന ആ കാര്യം ഇതാണ്
മെഡിറ്ററേനിയൻ കടലിനു ചുറ്റുമുള്ള ഗ്രീസ് ഇറ്റലി പോലുള്ള രാജ്യങ്ങളിൽ ഹാർട്ട് അറ്റാക്ക് കുറവാണു എന്നും അവിടുത്തെ ഭക്ഷണരീതി ഹാർട്ട് അറ്റാക്ക് വരുന്നതിനെ തടയും എന്നും അതാണ് അവിടെ ഹാർട്ട് അറ്റാക്ക് കുറയുന്നതിന് കാരണം എന്നും ശാസ്ത്രം കണ്ടെത്തിയിരിക്കുക ആണ് .ആയിരത്തി തൊള്ളായിരത്തി അറുപതിൽ ആണ് ശാസ്ത്രലോകം ഈ കണ്ടെത്തൽ നടത്തിയത് അതിനു ശേഷം മറ്റു രാജ്യങ്ങളിൽ ഇതേ ഭക്ഷണങ്ങൾ കൊടുത്തു പരീക്ഷണം നടത്തുകയും ഏകദേശം ഭൂരിഭാഗം റിസൾട്ടും വളരെ പോസിറ്റീവ് ആകുകയും ചെയ്തു .ഈ കാരണം കൊണ്ടാണ് മെഡിറ്ററേനിയൻ ഭക്ഷണ രീതി ഹാർട്ട് അറ്റാക്ക് തടയും എന്ന് ശാസ്ത്രം ഉറപ്പു തരുന്നത് .
മെഡിറ്ററേനിയൻ ഡയറ്റ് കൊണ്ടുള്ള ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത് .ഈ ഡയറ്റ് മറ്റു ഡയറ്റുകൾ പോലെ ചിലവേറിയതു അതല്ലങ്കിൽ ധീർഘകാലം ഉപയോഗിക്കാൻ പറ്റാത്തത് കിട്ടാൻ പ്രയാസം ഉള്ളത് ഒന്നും അല്ല എന്നുള്ളത് ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത .
നമ്മൾ സാധാരണയായി ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ ചെറിയ ഒരു മാറ്റം വരുത്തിയാൽ അത് ഹാർട്ട് അറ്റാക്ക് തടയുന്ന ഭക്ഷണം അതായതു മെഡിറ്ററേനിയൻ ഡയറ്റ് ആയി മാറും എന്നുള്ളത് ആണ് ഈ ഡയറ്റിന്റെ ഏറ്റവും വലിയ പ്രതേകത .
മുകളിൽ കാണിച്ചിരിക്കുന്നത് ആണ് മെഡിറ്ററേനിയൻ ഡയറ്റ് പിരമിഡ് .അതിൽ ഏറ്റവും താഴെ ഭാഗത്തു കൊടുത്തിരിക്കുന്ന ഭക്ഷണങ്ങൾ ആണ് നമ്മൾ കൂടുതലായി കഴിക്കേണ്ടത് . അരി ഗോതമ്പു ഇവകൊണ്ടുണ്ടാക്കിയ ഭക്ഷണങ്ങൾ നമുക്ക് കഴിക്കാം .
ദിവസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇലക്കറികളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപെടുത്തുക .ദിവസത്തിൽ ഒരു നേരം അല്ലങ്കിൽ രടുനേരം ഭക്ഷണത്തിനു ഒപ്പം നല്ല പഴങ്ങൾ കഴിക്കുക .
നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണങ്ങളിൽ രണ്ടു നേരത്തെ ഭക്ഷണത്തിൽ എങ്കിലും പയർ നട്സ് മുതലായവ ഉൾപെടുത്തുക .
ദിവസത്തില്‍ ഒരു പ്രാവശ്യം പാല് തൈര് പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പെടുത്തുക .ആഴ്ചയില്‍ നാല് ദിവസം വരെ മത്സ്യം കഴിക്കാം .
മത്സ്യം നമുക്ക് കറി ആയോ സെമി ഫ്രൈ ആയോ കഴിക്കാം .ബീഫ് ഫ്രൈ പൂര്‍ണ്ണമായും ഒഴിവാക്കുക ചിക്കന്‍ താറാവ് പോലുള്ള ഭക്ഷണങ്ങള്‍ ആഴ്ചയില്‍ മാക്സിമം ഒരു പ്രാവശ്യം ഉപയോഗിക്കാം .
മറ്റുള്ള വായില്‍ നിന്നും ഈ ഭക്ഷണ രീതിയില്‍ വ്യത്യസ്തം ആയി ഉള്ളത് ഉപയോഗിക്കുന്ന എണ്ണ ആണ് .ഹാര്‍ട്ട് സംബന്ധമായ പ്രശ്നങ്ങള്‍ തടയുന്നതില്‍ ഏറ്റവും നല്ലത് എന്ന് കണ്ടെത്തിയിരിക്കുന്നത് ഒലിവ് ഓയില്‍ ആണ് മേടിട്ടരെനിയന്‍ ഭക്ഷണ രീതി ചെയ്യുമ്പോഴും എണ്ണ ഒലിവ് ഓയില്‍ ആണ് ഉപയോഗിക്കേണ്ടത് .ഒലിവ് ഓയില്‍ രണ്ടു രീതിയില്‍ ഉപയോഗിക്കാം .ഒന്നെങ്കില്‍ ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ടിയുള്ള എണ്ണ ആയി ഉപയോഗിക്കാം അതല്ല എങ്കില്‍ സലാഡ് ഉണ്ടാക്കുമ്പോള്‍ അതില്‍ ഒലിവ് ഓയില്‍ ഒഴിച്ചും ഉപയോഗിക്കാം .
ബീഫ് മട്ടന്‍ ഇവ മാസത്തില്‍ ഒരു തവണയില്‍ കൂടുതലായി ഒരു കാരണവശാലും ഉപയോഗിക്കാതെ ഇരിക്കുക.