രാത്രിയിൽ ഒരുറക്കം കഴിഞ്ഞാൽ പിന്നെ ഉറക്കം കിട്ടാതെ കിടക്കുന്നത് എന്തുകൊണ്ട്?എങ്ങനെ മാറ്റിയെടുക്കാം
ഒരുപാടു പേരെ അലട്ടുന്ന ഒരു പ്രശ്നം ആണ് രാത്രിയിൽ ഒട്ടും ഉറക്കം കിട്ടുന്നില്ല എന്നുള്ളത് .ഇനി രാത്രിയിൽ കിടന്നാൽ ഉടനെ ഉറക്കം കിട്ടുന്നവരെ അലട്ടുന്ന ഒരു പ്രശ്നം ആണ് കിടന്ന ഉടനെ നന്നായി അങ്ങ് ഉറങ്ങി പോകും പക്ഷെ ഒരു ഉറക്കം കഴിഞ്ഞു കണ്ണ് തുറക്കും ഒരു പന്ത്രണ്ടു അല്ലങ്കിൽ ഒരുമണി ഒക്കെ ആകുമ്പോ അതിനു ശേഷം പിന്നെ എത്ര ശ്രമിച്ചാലും ഉറങ്ങാൻ കഴിയുന്നില്ല തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു .
ഇങ്ങനെ ഉള്ളവരുടെ ഒരു പ്രശ്നം രാത്രി എത്ര നേരത്തെ കിടന്നുറങ്ങിയാലും ഒരു ഉറക്കം കഴിയുമ്പോ കണ്ണ് തുറന്നു പോകുന്നതിനാലും പിന്നീട് ഉറങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുന്നതിനാലും രാവിലെ എണീക്കുമ്പോ ശരീരത്തിന് ആകെ ക്ഷേണാവും ഉന്മേഷക്കുറവും ഉറക്കച്ചടവും ഒന്നിനോടും താൽപ്പര്യം ഇല്ലായിമയും ഒക്കെ ആയിരിക്കും .എന്തൊക്കെ ആണ് ഇതിനു കാരണം എന്നും പരിഹാരങ്ങള് എന്തൊക്കെ എന്നും നമുക്കൊന്ന് നോക്കാം .
മുൻപൊക്കെ വളരെയധികം പ്രായം ആയവരിൽ മാത്രം കണ്ടുവന്നിരുന്ന ഈ പ്രശ്നം ഇപ്പൊ വളരെ ചെറുപ്പക്കാരിൽ അതായതു ഇരുപതു വയസ്സ് പോലും പ്രായം ആകാത്ത യുവതികളിലും യുവാക്കളിലും വരെ കണ്ടുവരുന്നുണ്ട് .എന്താണ് ഇതിനു കാരണം എന്നുള്ളത് നമ്മൾ ആദ്യം തന്നെ കണ്ടെത്തേണ്ടത് വളരെ അത്യാവശ്യം ആണ് .പലരിലും അതായതു കൂർക്കം വലി പോലുള്ള പ്രശ്നങ്ങൾ ഉള്ളവരിൽ ഉറക്കത്തിൽ ശ്വാസം മുട്ടൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടായി ഞെട്ടി ഉണരുന്നതിനുള്ള സാധ്യത ഉണ്ട് .അപ്പൊ ശ്വാസതടസം ഉണ്ടാകുന്നതു ഇങ്ങനെ ഉറക്കം നഷ്ടപെടുന്നതിന്റെ ഒരു പ്രദാന കാരണം ആകാം .
ഇനി ആരോഗ്യ പ്രശ്നം അല്ല ഇതിനു ഒരു കാരണം എങ്കിൽ മറ്റൊന്ന് നിങ്ങൾ രാത്രിയിൽ അമിതമായി വെള്ളം കുടിക്കുന്നത് കൊണ്ട് ആകാം ഇടയ്ക്കിടയ്ക്ക് ദാഹം ഉണ്ടാകുന്നതും വെള്ളം കുടിക്കുന്നതിനായി എഴുനേൽക്കുന്നതും ഈ പ്രശ്നം കൂട്ടിയേക്കാം ആയതിനാൽ രാത്രിയിൽ വെള്ളം കുടിക്കുന്ന ശീലം പതിയെ പതിയെ കുറച്ചുകൊണ്ട് വന്നു നിറുത്തുക ആണ് എങ്കിൽ നമുക്ക് ഈ പ്രശ്നത്തെ ഒഴിവാക്കുന്നതിന് സാധിക്കും .
പിന്നെ ഒരു പ്രശ്നം ഉറങ്ങാൻ കിടക്കുമ്പോ മൊബൈൽ സ്ക്രീൻ നോക്കുന്നത് ആണ് ഉറങ്ങാൻ കിടക്കുന്ന സമയത്തു മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നമ്മുടെ ഉറക്കത്തിനു സഹായിക്കുന്ന മെലാറ്റോൺ എന്ന ഹോർമോണിന്റെ ഉപധാനത്തെ ബാധിക്കും അതുകൊണ്ട് ഉറങ്ങാൻ കിടക്കുന്ന സമയത്തു മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക